റിയോ ഒളിംപിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വലിയ പ്രഖ്യാപനം വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു. അടുത്ത മൂന്ന് ഒളിംപിക്‌സുകള്‍ മുന്‍നിര്‍ത്തി ഇപ്പോള്‍ തന്നെ ഒരുക്കം വേണമെന്നും ഇതിനായി സംഘടിത പ്രവര്‍ത്തനം വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രസ്താവന നല്ലത് തന്നെ. പക്ഷേ പ്രസ്താവനയില്‍ ഒരു പുതുമയുമില്ല. ഒളിംപിക്‌സുകള്‍ പോലെ വലിയ മാമാങ്കങ്ങള്‍ കഴിയുന്ന സമയങ്ങളില്‍ നിരന്തരം കേള്‍ക്കുന്ന വാക്കുകളാണിത്.
റിയോ ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവര്‍ 118 പേര്‍. ആകെ ലഭിച്ചത് രണ്ട് മെഡലുകള്‍. ഷൂട്ടിങ്, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ് തുടങ്ങിയ ഇനങ്ങളെല്ലാം ഇന്ത്യക്ക് വ്യക്തമായ സാധ്യതകളുള്ള കായിക ഇനങ്ങളാണ്.
800 മീറ്ററില്‍ വലിയ സാധ്യത കല്‍പ്പിച്ചിരുന്ന ടിന്റു ലൂക്കയും നിരാശപ്പെടുത്തി. ഹരിയാനയില്‍ നിന്നുള്ള മന്ത്രി സംഘം ഒരു കോടിയാണ് റിയോ കാഴ്ചക്കായി ചെലവഴിച്ചത്. ഇത്തരം ദുര്‍വ്യയങ്ങള്‍ അവസാനിപ്പിച്ച് ജാഗ്രതയുടെ ട്രാക്കില്‍ നമ്മുടെ താരങ്ങള്‍ക്ക് അവസരമൊരുക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. അധികാരികള്‍ മെച്ചപ്പെട്ടാല്‍ താരങ്ങള്‍ തീര്‍ച്ചയായും മെച്ചപ്പെടും.
No comments:
Post a Comment