ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാജ്യത്ത് നിയമപരിഷ്കാരത്തിനായി കേന്ദ്രസർക്കാരും ലോ കമ്മിഷനും ഇപ്പോൾ നടത്തിവരുന്ന ചർച്ചകൾ വ്യക്തിനിയമം ഏകീകരിക്കുന്നതിനും ജനങ്ങൾക്കിടയിൽ യോജിപ്പ് ഉറപ്പുവരുത്തുന്നതിനും പകരം സമൂഹത്തെ കടുത്ത വിയോജിപ്പിലേയ്ക്കും ഭിന്നിപ്പിലേയ്ക്കും തള്ളിനീക്കുന്നു. മുസ്ലിം വനിതകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്റെ അക്കാര്യത്തിലുള്ള നിലപാട് ആരാഞ്ഞ സുപ്രിംകോടതിയോട് ഒക്ടോബർ 7 ന് ശരിയത്തിന്റെ അടിസ്ഥാനത്തിലുള്ള മുത്തലാക്കിനോടുള്ള എതിർപ്പ് അവർ അറിയിക്കുകയുണ്ടായി.
ഇവിടെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ്് പാകിസ്താന്‍ ഹൈന്ദവ ന്യൂനപക്ഷങ്ങളുടെ കുടുംബനിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ബില്‍ പാസാക്കിയത്. സാമ്പത്തികമായും സാംസ്കാരികമായും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതര പൗരസമൂഹത്തിന്‍േറതില്‍നിന്ന് വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

No comments:
Post a Comment