പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യന്‍ സേന നടത്തിയ
മിന്നലാക്രമണം നാട്ടില്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു.
ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ട്ടികളും നേതാക്കളും സര്‍ക്കാര്‍ നടപടിക്ക്
പിന്തുണ അറിയിച്ചു. ഉറി ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലക്കാണ് ബുധനാഴ്ച
അര്‍ധരാത്രി കഴിഞ്ഞ് കമാന്‍ഡോ സംഘം ശത്രുപാളയത്തിലേക്ക് വെടിയുണ്ടയും
ഷെല്ലും ഉതിര്‍ത്തത്. മുപ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ്
സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
പാകിസ്താന്‍ ചോദിച്ചുവാങ്ങിയതാണിത്. ഉറി ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ളെന്ന് ആ രാജ്യം വാദിക്കുന്നുണ്ടെങ്കിലും സമീപകാലത്തായി നടന്ന തീവ്രവാദി അതിക്രമങ്ങള്‍ തടയാന്‍ അവര്‍ മനസ്സുവെച്ചില്ല എന്നത് വസ്തുതയാണ്. ഉറി ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ, ഒന്നുകില്‍ ഭീകരരെ പാകിസ്താന്‍ അയക്കുകയാണ് അല്ളെങ്കില്‍ അവരെ തടയാന്‍ ആ രാജ്യം ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലാക്കേണ്ടിവന്നു.
നിയന്ത്രണരേഖ കടന്നുള്ള ആക്രമണം ശക്തമായ മുന്നറിയിപ്പാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം, കൂടുതല്‍ സൈനിക നടപടി തല്‍ക്കാലം ഉദ്ദേശിക്കുന്നില്ളെന്നും ആണവായുധ പ്രയോഗം ആലോചിക്കുന്നില്ളെന്നും വിവിധ ഘട്ടങ്ങളില്‍ പ്രധാനമന്ത്രി മോദിയും മറ്റും വ്യക്തമാക്കിയത്, വെറും വൈകാരികതയല്ല നമ്മെ നയിക്കുന്നതെന്നുകൂടി സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് സൈനിക നടപടിയെക്കാള്‍ മുന്‍ഗണന കൊടുത്തതും വിവേകപൂര്‍വമാണ്. എന്നാല്‍, ഇരുപക്ഷത്തും ആസൂത്രിതമായി വളര്‍ത്തപ്പെടുന്ന യുദ്ധജ്വരം നല്ല ലക്ഷണമല്ല. രാഷ്ട്രീയമായി പരിഹരിക്കേണ്ട തര്‍ക്കങ്ങള്‍ ഭീകരതയിലേക്കും ഏറ്റുമുട്ടലിലേക്കും നയിക്കാതെ നോക്കേണ്ട ബാധ്യത പാകിസ്താനുണ്ട്.ഇനിയും ഒരു യുദ്ധം ഇരു രാജ്യങ്ങളിലെ ജനവും ആഗ്രഹിക്കുന്നില്ല.

No comments:
Post a Comment