എം എ ബേബിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ :-
കർണ്ണാടകയിലെ കുക്കേ ക്ഷേത്രത്തില്‍ ഇത്തവണയും എഡേ സ്നാന,
ഹൈന്ദവ സമത്വം ,ഏകീകരണം എന്നൊക്കെ കേരളത്തിൽ പറയുന്നവർ ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ട്?
കര്‍ണാടകത്തിലെ കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഇത്തവണയും എഡേ സ്നാന നടത്തും. മഡേ സ്നാന അനുവദിക്കണമെന്നാവശ്യപ്പെട്ട കേസില്‍ വാദംകേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതോടെയാണ് ഈ തീരുമാനം. ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസമാണ് വിവാദമായ ആചാരം.
മേൽ ജാതിക്കാരുടെ എച്ചിലിലയില്‍ കീഴ്ജാതിക്കാര്‍ കിടന്നുരുളുന്ന അനാചാരമാണ് മഡേ സ്നാന. ത്വക്ക് രോഗങ്ങള്‍ ഉണ്ടാകില്ലെന്നും ദൈവാനുഗ്രഹം ഉണ്ടാകുമെന്നും പ്രചരിപ്പിച്ചാണ് ഈ അനാചാരം നടത്തുന്നത്. പുരോഗമന സംഘടനകള്‍ ഇതിനെതിരെ പ്രക്ഷോഭം ഉയര്‍ത്തിയതോടെയാണ് പ്രശ്നം കോടതിയില്‍ എത്തിയത്. കര്‍ണാടക ഹൈക്കോടതി നല്‍കിയ അനുമതി 2014 ഡിസംബര്‍ 12ന് മേല്‍ക്കോടതി സ്റ്റേ ചെയ്തു.
ഇതിനെതിരെ മഡേ സ്നാനയെ അനുകൂലിക്കുന്നവര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് വേഗം തീര്‍പ്പാക്കണമെന്ന ആവശ്യം വെള്ളിയാഴ്ച സുപ്രീംകോടതി നിരസിച്ചതോടെ മഡേ സ്നാനക്ക് പകരം എഡേ സ്നാന നടത്താനാണ് നീക്കം. എച്ചിലിന് പകരം നിവേദ്യച്ചോറില്‍ കിടന്നുരുളുന്ന സമ്പ്രദായമാണ് എഡേ സ്നാന. കഴിഞ്ഞവര്‍ഷവും ഇതായിരുന്നു നടത്തിയത്.
മഡേ സ്നാന പോലെ തന്നെ മനുഷ്യത്വരഹിതമായ അനാചാരമാണ് എഡേ സ്നാനയെന്ന് കര്‍ണാടക സ്റ്റേറ്റ് ഹിന്ദുളിത വര്‍ഗകള ജാഗ്രത വേദിഗെ സംസ്ഥാന പ്രസിഡന്റ് കെ എസ് ശിവരാമു അടക്കമുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട് .സി പി ഐ എം കർണാടക സംസ്ഥാന കമ്മിറ്റി ആണ് .ഈ അനാചാരത്തിനെതിരെ ശക്തമായ പ്രചാരണവും സമരങ്ങളും നടത്തിയിട്ടുള്ളത് .ഇത്തരം അനാചാരങ്ങളെ ചെറുത്ത് തോല്പ്പികേണ്ടത് പുരോഗമന സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണ് .
പേജ് ലിങ്ക് :-
https://www.facebook.com/m.a.babyofficial/photos/np.1450357674220154.100001538252937/987727134642579/?type=3¬if_t=notify_me_page
