Showing posts with label palakkad. Show all posts
Showing posts with label palakkad. Show all posts

Thursday, 10 December 2015

സംസ്ഥാന സ്കൂള്‍ കായീക മേള പ്രതീക്ഷ പകരുന്നു



59 -)o സ്കൂള്‍ കായീക മേള കോഴിക്കോട്ട് സമാപിച്ചു. അപ്രതീക്ഷിതമായി കോഴിക്കോടിന് ലഭിച്ച ആതിഥേയത്വം 3 ആഴ്ചയിലെ കഠിന പ്രയത്നത്തിലൂടെ വിജയമായി. ദേശീയ ഗെയിംസിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ച ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക്ക് ട്രാക്ക് മത്സരാര്‍ത്ഥികള്‍ക്ക് നല്ല അവസരം നല്‍കി. 17 ദേശീയ റെക്കോര്‍ഡുകളും, ഒരു ദേശീയ റെക്കോര്‍ഡിനൊപ്പം എത്തുന്ന പ്രകടനവും, 20 മീറ്റ് റെക്കോര്‍ഡുകളും ഈ കായീക മേളയുടെ മാത്രം പ്രത്യേകതകളായിരുന്നു. ഇത്തരം സിന്തറ്റിക്ക് ട്രാക്കുകള്‍ എല്ലാജില്ലകളിലും നിര്‍മ്മിക്കേണ്ടതുണ്ട്.


കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍പേര്‍സണ്‍ ലോക വേദിയില്‍ കഴിവ് തെളിയിച്ച അഞ്ചുബോബിജോര്‍ജ്ജ് ആയിരുന്നു. PT ഉഷയുടെ ശിഷ്യരടക്കം അനേകം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ഭാവിയുടെ പ്രതീക്ഷയാണ് എന്ന് തെളിയിച്ചു. ഏറണാകുളമാണ് കിരീട ജേതാക്കള്‍. മത്സരം ജില്ലാ അടിസ്ഥാനത്തിലാക്കിയതിനു ശേഷം ഒരു തവണ പാലക്കാടിന് വിട്ടുകൊടുത്തത് ഒഴിച്ചാല്‍ 12 ഇല്‍ 11 കിരീടങ്ങളും നേടി എറണാകുളം കിരീടം കുത്തകയാക്കി വച്ചിരിക്കുകയാണ്. എറണാകുളത്തു നിന്നു തന്നെയുള്ള കോതമംഗലം മാര്‍ ബേസില്‍, പാലക്കാട്ടെ പറളി സ്കൂളുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്‍ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.

നല്ല പ്രതിഭകളെ സ്കൂളുകളിലേക്ക് കൊണ്ട് വരാന്‍ നടത്തുന്ന ശ്രമങ്ങള്‍ രഹസ്യമല്ല. വിജയങ്ങള്‍ ചില ജില്ലകളിലും സ്കൂളുകളിലുമായി കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാകുന്ന സാഹശ്ചര്യമുണ്ടായാല്‍ മത്സരം കൂടുതല്‍ ജില്ലകളിലും പ്രകടമാകും.

Tuesday, 8 December 2015

കായികമേള; ശക്തി തെളിയിച്ച് എറണാകുളവും, മാര്‍ബേസിലും




കോഴിക്കോട് :  സംസ്ഥാന സ്കൂള്‍ കായികമേളയില്‍ റവന്യു ജില്ലാ വിഭാഗത്തില്‍ 241 പോയിന്റ് നേടി എറണാകുളത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. യാണ് 
25 സ്വര്‍ണ്ണവും, 28 വെള്ളിയും 18 വെങ്കലവും നേടിയാണ് എറണാകുളത്തിന്റെ നേട്ടം. 24 സ്വര്‍ണ്ണവും 24 വെള്ളിയും 20 വെങ്കലവും നേടി 223 പോയിന്റ് കരസ്ഥമാക്കിയ പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനതെത്തിയത്. 124 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തും എത്തി.
സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിന് കിരീടം. പാലക്കാട് പറളി സ്കൂളിന്റെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് മാര്‍ ബേസില്‍ കിരീടം തിരിച്ചുപിടിച്ചത്. മാര്‍ബേസില്‍ 91 പോയിന്റ് നേടിയപ്പോള്‍ 86 പോയിന്റ് നേടി പാലക്കാട് പറളി സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി
10 സ്വര്‍ണ്ണവും, 12 വെള്ളിയും, ഏഴ് വെങ്കലവുമായാണ് മാര്‍ബേസിലിന്റെ കിരീടധാരണം. 13 സ്വര്‍ണ്ണവും,6 വെള്ളിയും, 8 വെങ്കലമായാണ് പറളി രണ്ടാമതെത്തിയത്.  സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ മാര്‍ബേസിലിന്റെ അനുമോള്‍ വെള്ളി നേടിയതോടെയാണ് മാര്‍ബേസില്‍ കിരീടം ചൂടിയത്.
സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സില്‍ കോരുത്തോട് സ്കൂളിന്റെ ആധിപത്യം അവസാനിപ്പിച്ച് സിംഹാസനത്തിലേറിയ കോതമംഗലം സെന്റ്ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മേളയില്‍ വളരെ പിന്നോട്ട് പോയിരിക്കുകയാണ്.