Showing posts with label Arun Jaitley. Show all posts
Showing posts with label Arun Jaitley. Show all posts
Thursday, 24 December 2015
ഹോക്കി ഇന്ത്യയിലും ജെയ്റ്റ്‌ലി ക്രമക്കേട് നടത്തിയെന്ന് മുന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി : കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വീണ്ടും അഴിമതി ആരോപണം. ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കേ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നാണ് പുതിയ പരാതി. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് (ഡിഡിസിഎ) അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതിയില്‍ ആരോപണ വിധേയനായിരിക്കെയാണ് ജെയ്റ്റ്‌ലിക്ക് അടുത്ത പ്രഹരമേറ്റിരിക്കുന്നത്.
ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെപിഎസ് ഗില്‍ ആണ് ജെയ്റ്റ് ലിക്ക് എതിരായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കി. ജെയ്റ് ലി ഉപദേശക സമിതി അംഗമായിരിക്കേ മകള്‍ സൊണാലിയെ ഹോക്കി ഇന്ത്യയുടെ അഭിഭാഷകയായി നിയമിച്ചെന്നും വന്‍തുകയാണ് സൊണാലിയ്ക്ക് ഫീസായി നല്‍കേണ്ടിവന്നതെന്നും ഗില്‍ പരാതിയില്‍ പറയുന്നു.
അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെട്ട ഡിഡിസിഎ അഴിമതി ആരോപണവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് രംഗത്തു വന്നിരുന്നു. കീര്‍ത്തി ആസാദ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നത് ജയ്റ്റ് ലിയെയും ബിജെപിയേയും പ്രതിരോധത്തിലാക്കിയിരിക്കുന്നതിനിടയിലാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Subscribe to:
Posts (Atom)
