Showing posts with label corruption. Show all posts
Showing posts with label corruption. Show all posts
Thursday, 24 December 2015
ഹോക്കി ഇന്ത്യയിലും ജെയ്റ്റ്‌ലി ക്രമക്കേട് നടത്തിയെന്ന് മുന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി : കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വീണ്ടും അഴിമതി ആരോപണം. ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കേ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നാണ് പുതിയ പരാതി. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് (ഡിഡിസിഎ) അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതിയില്‍ ആരോപണ വിധേയനായിരിക്കെയാണ് ജെയ്റ്റ്‌ലിക്ക് അടുത്ത പ്രഹരമേറ്റിരിക്കുന്നത്.
ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെപിഎസ് ഗില്‍ ആണ് ജെയ്റ്റ് ലിക്ക് എതിരായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കി. ജെയ്റ് ലി ഉപദേശക സമിതി അംഗമായിരിക്കേ മകള്‍ സൊണാലിയെ ഹോക്കി ഇന്ത്യയുടെ അഭിഭാഷകയായി നിയമിച്ചെന്നും വന്‍തുകയാണ് സൊണാലിയ്ക്ക് ഫീസായി നല്‍കേണ്ടിവന്നതെന്നും ഗില്‍ പരാതിയില്‍ പറയുന്നു.
അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെട്ട ഡിഡിസിഎ അഴിമതി ആരോപണവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് രംഗത്തു വന്നിരുന്നു. കീര്‍ത്തി ആസാദ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നത് ജയ്റ്റ് ലിയെയും ബിജെപിയേയും പ്രതിരോധത്തിലാക്കിയിരിക്കുന്നതിനിടയിലാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Sunday, 13 December 2015
സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് എ കെ ആന്റണി.
തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. അധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും കോഴ വാങ്ങുന്നു. അഴിമതിയുടെ തുടക്കം വിദ്യാഭ്യാസ മേഖലയില്‍ നിന്നുമാണെന്നും ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്നതാണ് ഭീരുത്വമെന്നും ആന്റണി പറഞ്ഞു.
Thursday, 10 December 2015
സർക്കാർ നടത്തുന്ന അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനും അഴിമതി വിരുദ്ധ ബ്രാഞ്ചിലുള്ള നിയന്ത്രണം വിടാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അരവിന്ദ് കേജ്‌രിവാൾ

Wednesday, 9 December 2015
UDF സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ് IPS
ഫ്ളാറ്റ് നിര്‍മ്മാതാക്കളാണോ സര്‍ക്കാര്‍ നയം തീരുമാനിക്കേണ്ടത് എന്നും ചോദ്യം
തിരുവനന്തപുരം: സദ്ഭരണമുള്ള ഒരു മാവേലിനാടിനെ സ്വപ്‌നം കാണാമെന്ന് ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് പോസ്‌റ്റെന്നാണ് വ്യക്തമാക്കുന്നത്. ഈ ലോക അഴിമതി വിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലിനാടിനെ സ്വപ്‌നം കാണാം. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും, ഭയമല്ലേ അഴിമതിക്ക് വളമാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു.
ബാര്‍ കോഴ വിധിയെ അനുകൂലിച്ചും ഫ്‌ളാറ്റ് ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന് വെളിപ്പെടുത്തി രണ്ട് ദിവസം മുന്പാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം പ്രസ് ക്ലബില്‍ അഴിമതി വിരുദ്ധ ദിനത്തില്‍ സംസാരിച്ചുകൊണ്ട് വീണ്ടും തന്‍റെ ആക്രമണം തുടര്‍ന്നു.സ്ഥാപിത താത്പര്യക്കാരാണ് നയം തീരുമാനിക്കുന്നത്. ഫ്ളാറ്റ് നിര്‍മ്മാതാക്കളാണോ നയം തീരുമാനിക്കണ്ടതെന്ന് ചോദിച്ച അദ്ദേഹം എന്റെ കസേര പോകുമോ എന്ന് ഭയം അഴിമതിക്ക് കാരണമാകുന്നു.
അഴമിതിക്കെതിരെ പറയുന്നവന് വട്ടാണെന്ന് പറയുന്നു. അഴിമതിക്കെതിരെ രണ്ട് പറഞ്ഞാല്‍ നാലു മെമ്മോ കിട്ടും. നാല് വിജിലന്‍സ് കേസെങ്കിലുമുണ്ടെങ്കിലേ സെക്രട്ടറി സ്ഥാനം കിട്ടുകയുള്ളുവെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിക്ക് വേണ്ടി വാദിച്ചാല്‍ വികസന വിരോധിയാണെന്നും സമനില തെറ്റിയവാനാണെന്നും മുദ്ര കുത്തപ്പെടും. താഴേക്കും വശങ്ങളിലേക്കും വികസനം വേണം, അല്ലാതെ മുകളിലേക്ക് മാത്രം പോരായെന്നും അദ്ദേഹം പറഞ്ഞു. മുകളിലേക്ക് മാത്രം വികസനമായതിനാലാണ് ചെന്നൈയില്‍ ദുരന്തമുണ്ടായതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ ഭൂരിഭാഗത്തിനും പെര്‍മിറ്റില്ല. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ പലര്‍ക്കും ഭയമാണ്. അഴിമതിക്കെതിരെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക്എതിരേ കോടതിയെ സമീപിക്കാനോരുങ്ങിയ ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന പരസ്യ പ്രസ്താവനകള്‍ക്കിടയിലാണ് ഈ post എന്നതും ശ്രദ്ധേയമാണ്.
Subscribe to:
Posts (Atom)


