Showing posts with label udf government. Show all posts
Showing posts with label udf government. Show all posts

Wednesday, 23 December 2015

യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ യുവകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

OYKS


പാലക്കാട് : യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ യുവകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. 1994 ലെ യുഡിഎഫ് സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന ഒരുലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്കിരയായ ഒരു ലക്ഷം യുവകര്‍ഷകര്‍ക്ക് 20 വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍ദാനപദ്ധതി നടപ്പാക്കിയില്ല. ആനുകൂല്യവും ലഭിച്ചില്ല. അന്നത്തെ വാഗ്ദാനം അനുസരിച്ച് കേരളത്തിലാകെ 1,04,312 യുവകര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. 1100 രൂപ ഷെയര്‍ നല്‍കിയായിരുന്നു രജിസ്ട്രേഷന്‍. ഈയിനത്തില്‍ 200 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.

യുവകര്‍ഷകര്‍ക്ക് പദ്ധതിയുടെ പേരില്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഒരു ലക്ഷം രൂപ ബാങ്ക് വായ്പ നല്‍കും. ഇതില്‍ 50,000 രൂപ സബ്സിഡിയായിരിക്കും. 60 വയസ്സ് തികഞ്ഞാല്‍ മാസം 1,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഗ്രാറ്റുവിറ്റിയായി 30,000 മുതല്‍ 60,000 രൂപ വരെ ലഭിക്കും. മരിച്ചാല്‍ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും എന്നായിരുന്നു.  20 വര്‍ഷത്തിനിപ്പുറവും അന്ന് രജിസ്റ്റര്‍ ചെയ്ത യുവകര്‍ഷകര്‍ മാനത്ത് നോക്കിയിരിപ്പാണ്. പലര്‍ക്കും 60 വയസ് പൂര്‍ത്തിയായി. പലരും മരിച്ചു. എന്നിട്ടും പെന്‍ഷനോ മറ്റൊരു ആനുകൂല്യമോ ലഭിച്ചില്ല. അന്ന് നൂറോളം ഉദ്യോഗസ്ഥരടങ്ങിയ പദ്ധതി നിര്‍വഹണ സംഘവും രൂപീകരിച്ചു. ഇതില്‍ നബാര്‍ഡ്, സംസ്ഥാന സഹകരണബാങ്ക്, ധനവിദഗ്ധര്‍, ലീഡ് ബാങ്ക് പ്രതിനിധികള്‍ അടങ്ങിയിരുന്നു. ഇതെല്ലാം ആയതോടെ യുവകര്‍ഷകര്‍ സര്‍ക്കാരിനെ വിശ്വസിച്ചു. പദ്ധതി എന്നുതുടങ്ങുമെന്നറിയാന്‍ വര്‍ഷങ്ങളോളം യുവകര്‍ഷകര്‍ കൃഷിഭവനില്‍ കയറിയിറങ്ങി. അവസാനം സര്‍ക്കാര്‍ വഞ്ചനമനസിലായതോടെ നിരാശയോടെ പിന്‍വാങ്ങി. ഇന്നവരില്‍ പലര്‍ക്കും കാര്‍ഷികവൃത്തി ചെയ്യാനുള്ള ആരോഗ്യം പോലും ഇല്ലാതായി. എന്നിട്ടും സര്‍ക്കാരിന്റെ കൈയിലുള്ള കര്‍ഷകരുടെ ഷെയറോ അതിനുള്ള ആനുകൂല്യമോ നല്‍കാന്‍ തയ്യാറാവുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകകുടുംബങ്ങളെ വഞ്ചിക്കാന്‍ വേണ്ടി പ്രഖ്യാപിച്ച പദ്ധതി 2013ല്‍ പുതുക്കിയതായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ 7000 യൂണിറ്റ് വാഴകൃഷിചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. 700 ഹെക്ടറില്‍ ചെയ്യുന്ന വാഴകൃഷി ഒരു യൂണിറ്റിന് 7000 രൂപയാണ് ചെലവ്. ഇതില്‍ 5250 രൂപ സബ്സിഡയായിരുക്കുമെന്നും പ്രഖ്യാപിച്ചു. കൃഷിചെയ്യാനുള്ള വാഴകളുടെ പേരും പ്രസിദ്ധീകരിച്ചു. നേന്ത്രന്‍, കദളി, റോബസ്റ്റ്, ഞാലിപ്പൂവന്‍, പൂവന്‍ എന്നിവയാണ് തെരഞ്ഞെടുത്തത്. 0.1 ഹെക്ടറാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്. ഈ പദ്ധതിയും എങ്ങും എത്തിയില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളെ പുതിയ പേര് നല്‍കി നടപ്പാക്കാനും ശ്രമിച്ചു. അവയും പരാജയപ്പെട്ടു.
2014 ജൂലൈ ഒന്നിന് 60 വയസ് തികഞ്ഞ കര്‍ഷകര്‍ക്ക് 16 മാസമായി പെന്‍ഷനും ഗ്രാറ്റുവിറ്റിയും നല്‍കാത്ത സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ ജനുവരി 13ന് കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ യുവകര്‍ഷകസമിതി ജില്ലാകണ്‍വന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി ബൈജു ഉദ്ഘാടനം ചെയ്തു.  കെ ബി അജോയ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എന്‍ അരവിന്ദാക്ഷന്‍ സംസാരിച്ചു.

Thursday, 10 December 2015

മുല്ലപ്പെരിയാര്‍ പ്രതിസന്ധിയ്ക്ക് കാരണം UDF സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത

 മുല്ലപ്പെരിയാര്‍ ഡാമിലെ സ്പില്‍വെയ് ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുന്പ്തമിഴ് നാട് കേരളത്തെ വിവരം അറിയ്ക്കണം എന്നതാണ് നിയമം. എന്നാല്‍ കേരളത്തെ അറിയിക്കാതെ തമിഴ് നാട് രാത്രി 7 മണിയ്ക്ക് ഷട്ടറുകള്‍ തുറന്നു. അത് ജനങ്ങളുടെ മുറ്റത്തും, മുറിയിലും വെള്ളം കയറുന്ന സ്ഥിതിയില്‍ എത്തിച്ചു. രാത്രിയിലുള്ള ഈ നടപടി തീര്‍ത്തും തെറ്റാണ്.

119 വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഇന്നത്തെ നിലനില്‍പ്പ്‌ യാദൃശ്ചികം മാത്രം. വെള്ളം കൂടുമ്പോള്‍ സൂര്‍ക്കി മിശ്രിതം ഒളിച്ചു പോകുന്നത്അപകട സൂചനയാണെന്ന് ശാസ്ത്രംവിശദീകരിക്കുന്നു. എന്നാല്‍ ഇതെല്ലാം ബോധിപ്പിച്ച് കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത അക്ഷന്തവ്യമായ അപരാധമാണ്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ വെള്ളം ഇടുക്കി ഡാമില്‍ ഒതുങ്ങും എന്ന് കേരള പ്രോസിക്ക്യൂട്ടര്‍ പറഞ്ഞത് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഗൗരവം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരും ഈ പ്രതിസന്ധിയില്‍ കുറ്റകരമായ അനാസ്ഥയാണ് പുലര്‍ത്തുന്നത്. പ്രശ്നം ഉണ്ടായാല്‍ പ്രസ്താവന ഇറക്കുകയും ഒന്ന് രണ്ട് ദല്‍ഹി യാത്ര നടത്തുകയും ചെയ്‌താല്‍ മതി എന്ന് വിചാരിക്കുന്ന മുഖ്യമന്ത്രി തന്നെ ഈ കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം നല്‍കുന്നു. ജനങ്ങളെ മലയാളികള്‍, തമിഴന്മാര്‍ എന്ന് വേര്‍തിരിക്കാന്‍ ഈ സാഹശ്ചര്യം ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തെണ്ടതും അത്യാവശ്യകതയാണ്.

Wednesday, 9 December 2015

UDF സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജേക്കബ്‌ തോമസ്‌ IPS


ഫ്ളാറ്റ് നിര്‍മ്മാതാക്കളാണോ സര്‍ക്കാര്‍ നയം തീരുമാനിക്കേണ്ടത് എന്നും ചോദ്യം


തിരുവനന്തപുരം: സദ്ഭരണമുള്ള ഒരു മാവേലിനാടിനെ സ്വപ്‌നം കാണാമെന്ന് ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് പോസ്‌റ്റെന്നാണ് വ്യക്തമാക്കുന്നത്. ഈ ലോക അഴിമതി വിരുദ്ധ ദിനത്തില്‍ സദ്ഭരണമുള്ള മാവേലിനാടിനെ സ്വപ്‌നം കാണാം. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും, ഭയമല്ലേ അഴിമതിക്ക് വളമാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു.


ബാര്‍ കോഴ വിധിയെ അനുകൂലിച്ചും ഫ്‌ളാറ്റ് ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന് വെളിപ്പെടുത്തി രണ്ട് ദിവസം മുന്പാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

 തിരുവനന്തപുരം പ്രസ് ക്ലബില്‍ അഴിമതി വിരുദ്ധ ദിനത്തില്‍ സംസാരിച്ചുകൊണ്ട് വീണ്ടും തന്‍റെ ആക്രമണം തുടര്‍ന്നു.സ്ഥാപിത താത്പര്യക്കാരാണ് നയം തീരുമാനിക്കുന്നത്. ഫ്ളാറ്റ് നിര്‍മ്മാതാക്കളാണോ നയം തീരുമാനിക്കണ്ടതെന്ന് ചോദിച്ച അദ്ദേഹം എന്റെ കസേര പോകുമോ എന്ന് ഭയം അഴിമതിക്ക് കാരണമാകുന്നു.
അഴമിതിക്കെതിരെ പറയുന്നവന് വട്ടാണെന്ന് പറയുന്നു. അഴിമതിക്കെതിരെ രണ്ട് പറഞ്ഞാല്‍ നാലു മെമ്മോ കിട്ടും. നാല് വിജിലന്‍സ് കേസെങ്കിലുമുണ്ടെങ്കിലേ സെക്രട്ടറി സ്ഥാനം കിട്ടുകയുള്ളുവെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിക്ക് വേണ്ടി വാദിച്ചാല്‍ വികസന വിരോധിയാണെന്നും സമനില തെറ്റിയവാനാണെന്നും മുദ്ര കുത്തപ്പെടും. താഴേക്കും വശങ്ങളിലേക്കും വികസനം വേണം, അല്ലാതെ മുകളിലേക്ക് മാത്രം പോരായെന്നും അദ്ദേഹം പറഞ്ഞു. മുകളിലേക്ക് മാത്രം വികസനമായതിനാലാണ് ചെന്നൈയില്‍ ദുരന്തമുണ്ടായതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ ഭൂരിഭാഗത്തിനും പെര്‍മിറ്റില്ല. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ പലര്‍ക്കും ഭയമാണ്. അഴിമതിക്കെതിരെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക്എതിരേ കോടതിയെ സമീപിക്കാനോരുങ്ങിയ ജേക്കബ്‌ തോമസിനെതിരെ മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന പരസ്യ പ്രസ്താവനകള്‍ക്കിടയിലാണ് ഈ post എന്നതും ശ്രദ്ധേയമാണ്.