Wednesday, 23 December 2015
നവകേരള മാര്‍ച്ച്; ലോഗോ ആയി
തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ലോഗോ തെരഞ്ഞെടുത്തു. കണ്ണൂര്‍ പാപ്പിനിശേരി രാജേഷ് പൂഞ്ഞത്ത് രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. ജനുവരി 15നു മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14നു മഹാറാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.
Saturday, 19 December 2015
ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് ഉജ്വല മാര്‍ച്ച്
ആലപ്പുഴ: പൊലീസ് നിയമനത്തട്ടിപ്പില്‍ ആഭ്യന്തരമന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഇതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വിജിലന്‍സിനെ ദുരുപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് ബഹുജനങ്ങള്‍ മാര്‍ച്ച്ചെയ്തു. ഹരിപ്പാട് കച്ചേരിമുക്കില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ക്യാമ്പ് ഓഫീസിനുമുന്നില്‍ മാര്‍ച്ചിനെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ടൌണ്‍ഹാള്‍ ജങ്ഷനില്‍ ധര്‍ണ നടത്തി.
ഹരിപ്പാട് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ പൊലീസ് നിയമന തട്ടിപ്പില്‍ ആഭ്യന്തരമന്ത്രിയുടെയും ഓഫീസിന്റെയും അടക്കം പങ്ക് പുറത്തുവന്നിരുന്നു. ഈ കേസിലെ പ്രതി ഇതുസംബന്ധിച്ച് ഹരിപ്പാട് കോടതിയില്‍ 164 വകുപ്പ് പ്രകാരം മജിസ്ട്രേട്ടിന് മൊഴി നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെ പങ്കും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ഈ ഓഫീസിലെത്തിയതും അടക്കം ഈ മൊഴിയിലുണ്ട്. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളവരെ അറസ്റ്റ്ചെയ്തിരുന്നു.
ഇതില്‍നിന്ന് ശ്രദ്ധതിരിക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സിനെ ദുരുപയോഗിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരന്റെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയ ജില്ലയിലെ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് നീക്കം. ഈ സ്ഥാപനങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റൈ കാലത്ത് നിയമപ്രകാരം ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി നിയമിച്ച ജീവനക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ഇതിനായി വിജിലന്‍സിനെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നു. അന്വേഷണമെന്ന പേരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വനിതാ ജീവനക്കാരെ അടക്കം അധിക്ഷേപിക്കുന്ന വിധത്തില്‍ ചോദ്യംചെയ്യുന്നു.
ഇത്തരം പുകമറ സൃഷ്ടിച്ച് ആഭ്യന്തരമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍നിന്ന് രക്ഷപ്പെടാനും എല്‍ഡിഎഫിനെ മോശപ്പെടുത്താനും വിജിലന്‍സിനെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ അലയടിച്ചത്.
ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. ജി സുധാകരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം എം സത്യപാലന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ദേവകുമാര്‍, എം സുരേന്ദ്രന്‍, അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ ഓമനക്കുട്ടന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അബിന്‍ഷാ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം സ്വാഗതവും കേപ്പ് കോണ്‍ട്രാക്ട് എംപ്ളോയീസ് അസോസിയേഷന്‍ സെക്രട്ടറി എസ് കെ സാബു നന്ദിയും പറഞ്ഞു.
Wednesday, 16 December 2015
സിബിഐ യെ രാഷ്ട്രീയ ആയുധമാക്കി മാറ്റി -എം വി ജയരാജൻ
രാഷ്ട്രീയ വിരോധംതീർക്കാ
നുളള ആയുധമായി വീണ്ടുംCBI മാറിയെന്നും എംവി ജയരാജൻ പ്രതികരിച്ചു. CBI കൂട്ടിലടച്ച തത്തയോ പട്ടിയോ?എന്ന രസകരമായ ചോദ്യത്തിന് പട്ടിയാണ് തത്ത
യേക്കാൾ യജമാനക്കൂറ്
കാട്ടാറെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ഇത് രാഷ്ട്രീയ യജമാനനോടുളള CBI കൂറ്
മാത്രമല്ല.ഫെഡറലിസത്തി
ന്മേലുളള കടന്നാക്രമണം
കൂടിയാണ്.കേരളാ മുഖ്യമന്ത്രിയെ പ്രതിമാ
അനാഛാദനചടങ്ങിൽ
നിന്ന് ഒഴിവാക്കിയ RSS
അജണ്ടയുംഫെഡറൽ തത്വ
ങ്ങളോട് മോദി സർക്കാരിന് പരമപുഛമാ
ണെന്ന് തെളിയിക്കുന്നു.
മതേതരത്വവുഫെഡറലിസവുംനന്മുടെ ഭരണഘടനയു
ടെ ആണിക്കല്ലാണ്.ഒരു ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തെ ആരും തടയുന്നില്ല.മുഖ്യമന്ത്രിയുടെ ഓഫീസ് എന്തിന് പൂട്ടി
മുദ്രവെച്ചു.മുഖ്യമന്ത്രിയുടെ ഫയലുകൾ പരിശോധി
ച്ചതെന്തിന്.മഹാരാഷ്ട്ര,മധ്യ
പ്രദേശ്,രാജസ്ഥാൻ എന്നീ
സംസ്ഥാനങ്ങളിൽ കോടികളുടെ അഴിമതി നട
ന്നപ്പോൾ മുഖ്യമന്ത്രി മാരുടെ ഓഫീസിനടുത്ത് പോലുംഅന്വഷണ ഉദ്യോഗസ്ഥർ പോയിട്ടില്ല.
മധ്യപ്രദേശ് മുഖ്യന് പങ്കു ളള വ്യാപംഅഴിമതികേസി
ലോ രാജസ്ഥാനിലെ മുഖ്യ
മന്ത്രി ക്രിക്കറ്റ് അഴിമതി
ക്കാരൻ ലളിത് മോദിയെ
വിദേശത്ത് ഒളിവിൽ കഴി
യാൻ സൗകര്യംഒരുക്കിയ
കേസിലോ മുഖ്യമന്ത്രിമാരു
ടെ ഓഫീസുകൾ റെയിഡ്
നടത്തിയിട്ടില്ലതാനും.ഡൽ
ഹി മുഖ്യമന്ത്രി BJP യുടെ
രാഷ്ട്രീയക്കാരനല്ല എന്നത്
കൂടി റെയിഡിന് കാരണ
മാണ്.കെജ് രിവാളിൻറ
ഓഫീസിൽ അരുൺജറ്റ്ലി
ക്കെതിരായ ക്രിക്കറ്റ് അഴി
മതി ആരോപണ ഫയലുണ്ടെന്ന വിവരവും
പുറത്ത് വന്നിട്ടുണ്ട്.എന്താ
യാലുംഡൽഹി മുഖ്യമന്ത്രി
യുടെ ഓഫീസ് റെയിഡ്
നടത്തിയ CBI നടപടി സദുദ്ദേശപരമല്ല.രാഷ്ട്രീയ
പകപ്പോക്കലുംഫെഡറലി
സത്തിനെതിരായ കയ്യേറ്റവുമാണ്.അപലപനീയവുംപ്രതിഷേധാർഹവുമാണെന്ന് എം വി ജയരാജൻ പറഞു.
Tuesday, 15 December 2015
വര്‍ഗ്ഗീയതയെയും നവ ഉദാരവത്കരണത്തെയും സി പി എം എതിര്‍ക്കും
കൊല്ലം ; വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ സി പി എം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു .വര്‍ഗ്ഗീയതെയും നവ ഉദാര വത്കരണത്തെയുമാണ് സി പി എം എതിര്‍ക്കുന്നത് നവ ഉദാര വത്കരണമാണ് കേന്ദ്രത്തിലും കേരളത്തിലും എല്ലാ തകര്‍ച്ചക്കും കാരണം .കടയ്ക്കല്‍ ചിങ്ങേലി സി പി ഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകള്‍ കിടക്കുമ്പോള്‍ അത് നികത്താന്‍ കഴിയുന്നില്ല .നിയമന നിരോധനം ഇല്ലെന്നു സര്‍ക്കാര്‍ പറയുമ്പോഴും നിയമനം നടക്കുന്നില്ല.ആരോഗ്യ മേഖലയില്‍ 1500 തസ്തികകള്‍ ഒഴിഞ്ഞു കിടപ്പാണ്. ആരോഗ്യ രംഗം വന്‍ പ്രതിസന്ധി നേരിടുന്നു .പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നടിയുന്നു .കാര്‍ഷിക ഉത്പന്നങ്ങള്‍ വിലത്തകര്‍ച്ച നേരിടുന്നു .വിലക്കയറ്റം അതി രൂക്ഷമായി . കോര്‍പ്പരേറ്റുകള്‍ക്ക് ഗുണം ചെയ്യുകയും സാധരണക്കാരനെ ബുദ്ധി മുട്ടിലാക്കുകയും ചെയ്യുന്ന ഭരണമാണ് നടക്കുന്നത് .
സി പി എം ഏരിയ സെക്രട്ടറി എം.നസീര്‍ അധ്യക്ഷത വഹിച്ചു .സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ് രാജേന്ദ്രന്‍,കൊല്ലായില്‍ സുദേവന്‍ മുന്‍ ജില്ല സെക്രട്ടറി രാജഗോപാല്‍ ,ജില്ലാകമ്മറ്റി അംഗങ്ങളായ കരകുളം ബാബു എസ.വിക്രമന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി അഡ്വ.ടി ആര്‍ തങ്കരാജ് എന്നിവര്‍ സംസാരിച്ചു .പ്രകടനവും നടന്നു .
Monday, 14 December 2015
അമ്പലപ്പുഴയില്‍ സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടി പരിക്കേല്‍പിച്ചു.
അമ്പലപ്പുഴ > സിപിഐ എം പ്രവര്‍ത്തകനെയും സുഹൃത്തിനെയും ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിപരിക്കേല്‍പിച്ചു. സിപിഐ എം മുണ്ടകപ്പാടം ബ്രാഞ്ചംഗവും തോട്ടപ്പള്ളി ശിവശക്തിയില്‍ ശശിയുടെ മകനുമായ വിജി (42), വിജിയുടെ സുഹൃത്ത് രാഹുല്‍ (32) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വലതുകൈക്കും കാലിനും ഗുരുതരപരിക്കേറ്റ വിജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10 ഓടെയാണ് സംഭവം. തോട്ടപ്പള്ളി നാലുചിറ സ്കൂള്‍ ജങ്ഷനില്‍ ദേശീയപാതയോരത്തുകൂടി വീട്ടിലേക്ക് പോകുമ്പോള്‍ വിജിയെ മൂന്ന് ബൈക്കുകളിലായെത്തിയ വിഷ്ണു, ഇട്ടൂപ്പ്, ഷാജി, ധനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നുവെന്ന് അമ്പലപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വിജിയെ സംഘംചേര്‍ന്ന് ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയപ്പോഴാണ് രാഹുലിനും വെട്ടേറ്റത്.
ആഴ്ചകള്‍ക്കുമുമ്പ് മുരുകന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയില്‍ മാരകായുധവുമായെത്തിയത് സിപിഐ എം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും വിവരം അമ്പലപ്പുഴ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം നാളിതുവരെ പൊലീസ് വിട്ടുനല്‍കിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വെളിയന്നൂരില്‍ മാണിഗ്രൂപ്പില്‍ പൊട്ടിത്തെറി; വിമതവിഭാഗം സമാന്തര കണ്‍വന്‍ഷന്‍ നടത്തി. വാര്‍ഡുപ്രസിഡന്റ് അടക്കം രാജിവച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു.
വെളിയന്നൂര്‍ > വെളിയന്നൂര്‍ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിനെതിരെ വിമതവിഭാഗം കണ്‍വന്‍ഷന്‍ നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിയേത്തുടര്‍ന്ന് മാണിഗ്രൂപ്പിലുണ്ടായ ആഭ്യന്തരകലാപമാണ് സമാന്തരപ്രവര്‍ത്തകയോഗം വിളിക്കാനിടയാക്കിയത്. വ്യാഴാഴ്ച പകല്‍ 11 ന് വെട്ടുപാറപ്പുറത്ത് ഹാളിലായിരുന്നു കേരള കോണ്‍ഗ്രസ് എം വെളിയന്നൂര്‍മണ്ഡലം വൈസ്പ്രസിഡന്റ് ബേബിച്ചന്‍കണ്ടനാംതടത്തിലിന്റെ അധ്യക്ഷതയില്‍ സമാന്തരകണ്‍വന്‍ഷന്‍ നടന്നത്. മോന്‍സ്ജോസഫ് എംഎല്‍എ പ്രവര്‍ത്തകയോഗത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലിജോസഫ്, മുന്‍പഞ്ചായത്തംഗം സ്റ്റിനിവില്‍സണ്‍, ചുമ്മാര്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മാണിഗ്രൂപ്പ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഷിബി മത്തായി പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു. ഔദ്യോഗികവിഭാഗം മണ്ഡലംപ്രസിഡന്റ് സണ്ണിപുതിയിടത്തിന്റെ നേതൃത്തിനെതിരെയുള്ള പ്രതിഷേധമാണ് യോഗത്തില്‍ പങ്കെടുത്തവരെല്ലാം പങ്കിട്ടത്. നേരത്തെ വെളിയന്നൂര്‍ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് എം വാര്‍ഡുപ്രസിഡന്റ് അടക്കം രാജിവച്ച് സിപിഐ എമ്മില്‍ ചേര്‍ന്നിരുന്നു.
CPIM നേതാക്കള്‍ക്കെതിരെ വധ ശ്രമം: 5 RSS ക്രിമിനലുകള്‍ അറസ്റ്റില്‍
CPIM ബ്രാഞ്ച് സെക്രട്ടറിയെ അടക്കം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍.
മാവേലിക്കര: തെക്കേക്കര വരേണിക്കല്‍ വാര്‍ഡിലെ LDF ഇന്‍റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആക്രമിച്ച് CPIM ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 3 പ്രവര്‍ത്തകരെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ 5 RSS ക്രിമിനലുകള്‍ പിടിയില്‍. താമരക്കുളം കിഴക്ക് VV നിവാസില്‍ വിശാഖ്(20), വള്ളിക്കുന്നം മലവിള വടക്കേതില്‍ സഞ്ചു(24), വള്ളിക്കുന്നം കണ്ണിശ്ശേരിയില്‍ നിധിന്‍ (ഹനുമാന്‍-18) , പുലിയൂര്‍ ഇലഞ്ഞിമേല്‍ കോയിക്കലേത്ത് അനുരാഗ് (ജാങ്കോ-24), വള്ളിക്കുന്നം കടുവിനാല്‍ തോണ്ടിയില്‍ അതുല്‍ ചന്ദ്രന്‍ (കണ്ണപ്പന്‍-23) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.വരേണിക്കല്‍ വാര്‍ഡില്‍ LDF സ്ഥാനാര്‍ത്ഥിയ്ക്കെതിരായി BJP-SNDP സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. ഇവിടെ UDF സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. BJP-SNDP-കോണ്ഗ്രസ് സഖ്യം ഒന്നിച്ചു നിന്നിട്ടും LDF സ്ഥാനാര്‍ത്ഥി നൂറു കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.
Sunday, 13 December 2015
CPIM ഇന്‍റെ മതത്തോടുള്ള നിലപാടിന്‍റെ പേരില്‍ കള്ള പ്രചരണം നടക്കുന്നു: കോടിയേരി
സിപിഐ എം ഒരു മത വിരുദ്ധ പാർട്ടിയാണെന്നും മാര്‍ക്സിസം മതത്തിനെതിരാണെന്നുമുള്ള പ്രചാരണം ചിലർ നടത്തുന്നുണ്ട് എന്ന് കോടിയേരി ബാലകൃഷ്ണന്‍. അത് ശരിയല്ല. മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയാണ് മാര്‍ക്സും എംഗല്‍സും എതിര്‍ത്തത്. മതനിരോധത്തെയും എതിര്‍ത്തു.
ഇന്ത്യന്‍ സാഹചര്യത്തെ വിലയിരുത്തിയ കാള്‍ മാര്‍ക്സ് പശുപൂജ രൂപപ്പെട്ടതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ജാതിയില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് മൃഗത്തിന്റെ വിലപോലും ഇന്ത്യയില്‍ ഇല്ലെന്നും മാര്‍ക്സ് വിലയിരുത്തി.
വിപ്ളവാനന്തര ഇന്ത്യയില്‍ മതവിശ്വാസം പുലര്‍ത്തുന്നവരേയും അംഗീകരിക്കുമെന്നും എല്ലാ സ്വാതന്ത്യ്രവും ഉണ്ടാകുമെന്നും പാര്‍ടി പരിപാടിയില്‍ സിപിഐ എം എഴുതിവച്ചിട്ടുണ്ട്.
Saturday, 12 December 2015
ത്രിപുരയെ ചുവപ്പണിയിച്ച് ഇടതുപക്ഷം. 94% സീറ്റും നേടി വൻവിജയം
അഗര്‍ത്തല > ത്രിപുരയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ 94 ശതമാനം സീറ്റും ഇടതുപക്ഷം നേടി. തെരഞ്ഞെടുപ്പ് നടന്ന 310 സീറ്റുകളില്‍ 291 ഉം നേടി ഇടതുപക്ഷ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഭരണം പിടിച്ചടക്കുകയായിരുന്നു.
കോണ്‍ഗ്രസ് 13 സീറ്റും, ബിജെപി 4 സീറ്റും മറ്റ് പാര്‍ടികള്‍ രണ്ട് സീറ്റും നേടി. അഗര്‍തല മുനിസിപ്പല്‍ കോര്‍പറേഷനിലെ തെരഞ്ഞെടുപ്പ് നടന്ന 49 സീറ്റുകളില്‍ 45 സീറ്റുകളും ഇടതുപക്ഷം തൂത്തുവാരി. 13 മുനിസിപ്പാലിറ്റികളിലേക്കും 6 നഗര തദ്ദേശ സ്ഥാപനങ്ങളിലും ഇടത് പക്ഷം വിജയിച്ചിട്ടുണ്ട്. ഇതിലും പലമുനിസിപ്പാലിറ്റികളിലും മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷം വിജയിച്ചിട്ടുണ്ട്. 18 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും 13 മുനിസിപ്പല്‍ കൌണ്‍സിലിലേക്കും ആയിരുന്നു തെരഞ്ഞെടുപ്പ്. 85 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
ത്രിപുരയിലെ കോര്‍പറേഷന്‍–മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉജ്വല വിജയം നല്‍കിയ ജനങ്ങളെ സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിവാദ്യം ചെയ്തു. സംസ്ഥാനത്തെ പഞ്ചായത്ത് സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുമുന്നണിക്ക് പൂര്‍ണ പിന്തുണ നല്‍കിയതിനു തൊട്ടുപിന്നാലെയാണ് നഗരവാസികളും ഇടതുമുന്നണി സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിശ്വാസം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയെ പൊളിറ്റ്ബ്യൂറോ അഭിവാദ്യം ചെയ്തു. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും എല്ലാ കേഡര്‍മാരെയും പ്രവര്‍ത്തകരെയും പിബി അഭിനന്ദിച്ചു.
Friday, 11 December 2015
രക്തദാനത്തിലൂടെ സാമൂഹിക വിപ്ലവത്തിന് ഡി വൈ എഫ് ഐ
Thursday, 10 December 2015
സംസ്ഥാന സര്‍ക്കാരിനെ അവഹേളിച്ച നരേന്ദ്രമോഡിയുടെ നിലപാടിനെതിരെ പിണറായി
14, 15 തീയതികളില്‍ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ സമയമുണ്ട്. ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ഹെലികോപ്റ്ററില്‍ പറന്നുചെന്ന് ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയമുണ്ട്. നാല്‍പത്തെട്ടു മണിക്കൂര്‍ കേരളത്തില്‍ തങ്ങുമെങ്കിലും താമസ സ്ഥലത്തോ പരിപാടികൾക്കിടയിലോ കേരളത്തിന്റെ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സംസാരിക്കാൻ സമയം അനുവദിക്കാനാണ് പ്രയാസം. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച മന്ത്രിസഭയോട് താന്‍ മടങ്ങിപ്പോവുമ്പോള്‍ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വന്ന് വേണമെങ്കില്‍ കാണാവുന്നതാണ് എന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നാണ് വാർത്ത.
ഈ അവഹേളനത്തോട് പ്രതികരിക്കാൻ ഉമ്മൻചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്.
കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്.
മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവംഉമ്മൻ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്.
പ്രധാനമന്ത്രിയെ ഡെല്‍ഹിയില്‍വെച്ചോ കേരളത്തില്‍വെച്ചോ കാര്യങ്ങള്‍ ധരിപ്പിക്കാനാവില്ല എന്നതാണ് സ്ഥിതി. കേരളത്തിലെ മന്ത്രിമാര്‍ പലതവണ ഡെല്‍ഹിക്ക് പറന്നു. പ്രധാന മന്ത്രിയെ കണ്ടു കേരളക്കാര്യം പറയാൻ മാത്രം കഴിഞ്ഞില്ല.
പൊതുബജറ്റും റെയില്‍വെ ബജറ്റും വരാന്‍ പോവുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കകളുയരുന്നു. ഇറക്കുമതിനയം കൊണ്ട് റബ്ബര്‍, നാളികേര കര്‍ഷകര്‍ പൊറുതിമുട്ടുന്നു. ഗള്‍ഫ് പണം പ്രത്യുല്‍പാദനപരമായി ഉപയോഗിക്കാന്‍ പദ്ധതികളില്ല. കേരളത്തിന്റെ പൊതുകടം 1,59,523 കോടിയിലേക്ക് കുതിച്ചെത്തുകയും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം മൂക്കുകുത്തുകയും ചെയ്യുന്നു.
ഇത്തരം പ്രശ്നങ്ങൾ പ്രധാന മന്ത്രിയോട് പറയാനും കേന്ദ്ര ഗവര്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താനും അവസരം ലഭിക്കാത്തതിൽ ഒരു തരത്തിലുമുള്ള പ്രതിഷേധം ഉമ്മൻ ചാണ്ടിക്ക് ഇല്ല എന്നാണോ ജനങ്ങൾ മനസ്സിലാക്കേണ്ടത്? ആത്മാഭിമാനത്തോടെ ശിരസ്സുയര്‍ത്തി നിന്നു കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങിക്കാന്‍ ഉമ്മൻചാണ്ടി ഭയപ്പെടുന്നതെന്തിനാണ്?
വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വന്നു തന്നെ കണ്ടുകൊള്ളാന്‍ പറയുന്ന പ്രധാനമന്ത്രിയോട് അര്‍ഹിക്കുന്ന ഭാഷയില്‍ സംസ്ഥാന ഭാരണാധികാരികൾ മറുപടി പറഞ്ഞിരുന്നെങ്കില്‍ മനോഭാവം മാറ്റാന്‍ മോഡി നിർബന്ധിക്കപ്പെടുമായിരുന്നു. ഉമ്മൻചാണ്ടിയുടെ നിസ്സംഗതയിലൂടെ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യമാണ് അപകടപ്പെടുന്നത് .
ബാബുവിനെതിരായ വിധി, മുഖ്യമന്ത്രിയ്ക്കുള്ള തിരിച്ചടിയാണ് : പിണറായി വിജയന്‍
ബാര്‍കോഴ കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ സർക്കാർ വഴിവിട്ടു ശ്രമിച്ചു എന്നും അന്വേഷണമെന്ന പേരിൽ നാടകമാണ് നടത്തിയത് എന്നുമാണ് വിജിലന്‍സ് കോടതി ഉത്തരവ് തെളിയിക്കുന്നത്. അതിനാല്‍ എല്ലാ ഘട്ടത്തിലും ബാബുവിന് സ്വഭാവ സർടിഫിക്കറ്റ് നൽകാൻ വ്യഗ്രത കാട്ടിയ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് ഈ കോടതി നടപടി എന്നും പിണറായി വിജയന്‍.
ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ ബാറുടമാ സംഘടനാനേതാവില്‍നിന്ന് കെ ബാബു പത്തുകോടി ആവശ്യപ്പെട്ടെന്നും ആദ്യഗഡുവായി 50 ലക്ഷം രൂപ 2013 ഒക്ടോബര്‍ 31ന് വാങ്ങിയെന്നുമുള്ള വെളിപ്പെടുത്തലിന്റെ രേഖകളാണ് കോടതി പരിശോധിച്ചത്. നിയമ പരമായ അന്വേഷണം നടത്താതെ നാടകം കളിച്ചു ബാബുവിന് ക്ളീന്‍ചിറ്റ് നല്‍കിയ സർക്കാർ നടപടി വിജിലന്‍സ് കോടതി തുറന്നു കാട്ടി. ശരിയായ ത്വരിതാന്വേഷണം നടന്നാല്‍ കെ എം മാണിക്കെതിരെയെന്നപോലെ ബാബുവിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നും പിണറായി പറഞ്ഞു.
മൈക്രോഫിനാന്‍സിന് ബദല്‍ കുടുംബശ്രീകള്‍ : കോടിയേരി
മൈക്രോഫിനാന്‍സിന്റെ അമിതപലിശവാങ്ങിയുള്ള ചൂഷണത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കുടുംബശ്രീകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ സഹകരണ സംഘങ്ങള്‍ തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
നാലുശതമാനം പലിശയ്ക്ക് വാങ്ങുന്ന ബാങ്ക് വായ്പ മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ 18 ശതമാനം വരെപലിശയ്ക്ക് നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നാല് ശതമാനം പലിശയ്ക്ക് കുടുംബശ്രീകള്‍ക്ക് വായ്പ നല്‍കിയാല്‍ ഇത്തരം ചൂഷണത്തില്‍നിന്ന് അവയെ രക്ഷിക്കാനാവുമെന്നും കോടിയേരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മുല്ലപ്പെരിയാര്‍ പ്രതിസന്ധിയ്ക്ക് കാരണം UDF സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത
119 വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഇന്നത്തെ നിലനില്‍പ്പ് യാദൃശ്ചികം മാത്രം. വെള്ളം കൂടുമ്പോള്‍ സൂര്‍ക്കി മിശ്രിതം ഒളിച്ചു പോകുന്നത്അപകട സൂചനയാണെന്ന് ശാസ്ത്രംവിശദീകരിക്കുന്നു. എന്നാല്‍ ഇതെല്ലാം ബോധിപ്പിച്ച് കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത അക്ഷന്തവ്യമായ അപരാധമാണ്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ വെള്ളം ഇടുക്കി ഡാമില്‍ ഒതുങ്ങും എന്ന് കേരള പ്രോസിക്ക്യൂട്ടര്‍ പറഞ്ഞത് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഗൗരവം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരും ഈ പ്രതിസന്ധിയില്‍ കുറ്റകരമായ അനാസ്ഥയാണ് പുലര്‍ത്തുന്നത്. പ്രശ്നം ഉണ്ടായാല്‍ പ്രസ്താവന ഇറക്കുകയും ഒന്ന് രണ്ട് ദല്‍ഹി യാത്ര നടത്തുകയും ചെയ്‌താല്‍ മതി എന്ന് വിചാരിക്കുന്ന മുഖ്യമന്ത്രി തന്നെ ഈ കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം നല്‍കുന്നു. ജനങ്ങളെ മലയാളികള്‍, തമിഴന്മാര്‍ എന്ന് വേര്‍തിരിക്കാന്‍ ഈ സാഹശ്ചര്യം ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തെണ്ടതും അത്യാവശ്യകതയാണ്.
ക്ഷേത്രവരുമാനം; മോഹന്‍ദാസിന്റെ കണക്കുകള്‍ക്ക് മറുപടി കൊടുത്ത് തോമസ് ഐസക്ക് എംഎല്‍എ
കഴിഞ്ഞ ദിവസം ആര്‍എസ്എസ് അനുകൂലിയും, ഭാരതീയ വിചാരകേന്ദ്രം മുന്‍ ഡയറക്റ്ററുമായ ടി.ജി.മോഹന്‍ദാസ് ഫേസ്ബുക്കില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിവരാവകാശനിയമം അനുസരിച്ച് കിട്ടിയ കണക്കുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റ് ലിങ്ക് :-
Wednesday, 9 December 2015
കോടികൾ വാങ്ങി ബിജെപി
വിവിധ രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിച്ച 2014-15 വർഷത്തെ ഇലക്ഷൻ കമ്മീഷൻെറ പക്കലുളള കണക്കാണ് അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ടത്. വിവിധ കോര്പ്പറേറ്റ് ഭീമന്മാരില് നിന്ന് 437.3 കോടി രൂപയുടെ സംഭാവനയാണ് ബിജെപിക്ക് ലഭിച്ചത്. ഭാരതി ഗ്രൂപ്പ് 132 കോടി രൂപയും ആദിത്യ ബിര്ള ഗ്രൂപ്പ് 117.3 കോടി രൂപയും സംഭാവനയായി നല്കി. സംഭാവനയുടെ സ്രോതസ് വെളിപ്പെടുത്താനാകില്ലെന്ന് കോണ്ഗ്രസ് നിലപാടെടുത്തു,138 കോടിയാണ് രേഖകളിൽ കോൺഗ്രസ്സ് വാങിയിട്ടുളളത്. കോര്പ്പറേറ്റുകളില് നിന്ന് സംഭാവന സ്വീകരിക്കാത്തത് കമ്മ്യൂണിസ്റ്റ് പാര്ട്ടികളാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള രേഖകൾ കാണിക്കുന്നു,സ്വകാര്യ ഭീമന്മാരുടെ തുക സ്വീകരിക്കാത്ത രാഷ്ട്രീയ പാര്ട്ടി സിപിഎമ്മും സിപിഐയുമാണ്. ജനങ്ങള് നല്കിയ പിരിവും, അംഗത്വ – വരിസംഖ്യ ഇനത്തില് ലഭിച്ച തുകയാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടികളുടെ സാമ്പത്തിക സ്രോതസ് എന്നും ഇലക്ഷന് കമ്മീഷന് കണക്കുകള് വ്യക്തമാക്കുന്നു.
2013- 14 വര്ഷത്തില് 2കോടി രൂപയുടെ സംഭാവനയാണ് സിപിഐഎമ്മിന് ലഭിച്ചത്. ഇക്കഴിഞ്ഞ വര്ഷം 3.4 കോടിയാണ് സിപിഐഎമ്മിന് ലഭിച്ചതെന്നും കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു.
Tuesday, 8 December 2015
സി പി ഐ എം കേരള ജാഥ സംഘടിപ്പിക്കും
അയിത്തം സമൂഹത്തിലും മനസ്സിലും
അയിത്തം നിലനില്‍ക്കുന്നത് അമ്പലങ്ങളിളല്ല, അധികാര മേഖലകളിലാണ് എന്ന പട്ടിക ജാതി വികസന മന്ത്രി AP അനില്‍ കുമാറിന്‍റെ വാക്കുകള്‍, അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ നിലപാടുകള്‍ കൊണ്ടു തന്നെ പരിഹാസ്യമാക്കി തീര്‍ക്കുന്നു. മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയോട് ഗുജറാത്തിലെ ദ്വാരകയിലെ ക്ഷേത്ര ദര്‍ശന വേളയില്‍ ജാതി തിരക്കിയ സാഹശ്ചര്യമുണ്ടായി. 'മാലിന്യം തെരുവിലല്ല, നമ്മുടെ മനസ്സിലാണ്' എന്ന രാഷ്ട്രപതിയുടെ വാക്കുകള്‍ക്ക് പ്രാധാന്യമേറെ.
അധികാരത്തിന് വേണ്ടി ഏതു വഴിയും സ്വീകരിക്കുകയും, മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും വില നല്‍കാത്തതുമായ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളെ തുടച്ചു നീക്കേണ്ടതിന്‍റെയും, ഇടതുപക്ഷ രാഷ്ട്രീയം നിലനില്‍ക്കെണ്ടതിന്റെയും ആവശ്യകത നാം തിരിച്ചറിയേണ്ടതുണ്ട്.
ചെന്നൈ നല്‍കുന്ന പാഠം
ചെന്നൈയില്‍ ഇന്ന് 1 ലിറ്റര്‍ പാലിന് 100 രൂപയും 1 ലിറ്റര്‍ വെള്ളത്തിന് 150 രൂപയുമാണ്. നാം പാഴാക്കി കളയുന്ന വെള്ളത്തിന്‍റെ വില നമ്മെ ഓര്‍മിപ്പിക്കുന്ന സാഹശ്ചര്യമാണത്.
ചെന്നൈ ജനതയുടെ സഹായത്തിന് CPIM ഉം, DYFI ഉം എല്ലാം മുന്പോട്ട് വരുന്നത് സ്വാഗതാര്‍ഹാമാണ്.
സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്മണ്മറഞ്ഞ സിന്ധുനദീതട സംസ്ക്കാരത്തിലും നല്ല പോലെ വെള്ളം ഒളിച്ചു പോകാനുള്ള സാഹശ്ചര്യം ഉണ്ടായിരുന്നു എന്ന് പറയുമ്പോളാണ് ആധുനികം എന്ന് നാം പേരിട്ടു വിളിക്കുന്ന നഗര സംവിധാനത്തിന്‍റെ പൊള്ളത്തരം വെളിവാകുന്നത്.
കുമാരപുരം പഞ്ചായത്ത് വീണ്ടും വികസന പാതയിലേക്ക്
സാറിന് ഓര്‍മയുണ്ടാവും എന്ന് കരുതുന്നു.
ഒരുവര്‍ഷം മുന്‍പ് കുമാരപുരം പഞ്ചായത്തിലെ യു.ഡി.എഫ്. അഴിമതി ഭരണത്തിന് എതിരെ നടന്ന സമരം ??
അംഗന്‍വാടി കുട്ടികള്‍ കാലി തൊഴുത്തില്‍ ഇരുന്ന് പഠിക്കുന്ന കുമാരപുരം പഞ്ചായത്തിലെ മെമ്പര്‍മാര്‍ക്ക് ഉല്ലാസയാത്ര നടത്താന്‍ ജനങ്ങളുടെ ചിലവില്‍ എ.സി. കാര്‍ എന്തിന് എന്ന് ചോദിച്ചിരുന്നു അന്നത്തെ ഡി.വൈ.എഫ്.ഐ. ഹരിപ്പാട് ഏരിയ സെക്രട്ടറി ആയിരുന്ന സഖാവ് സുരേഷ് കുമാര്‍....!!
അതിന് ശേഷം സാറിന്റെ നേതൃത്വത്തില്‍ നടന്ന മറുപടി യോഗത്തില്‍ സുരേഷ് കുമാറിനെ സാര്‍ വിശേഷിപ്പിച്ചത് ഓര്‍മ്മയുണ്ടോ ??
"കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ഡി.വൈ.എഫ്.ഐ. നേതാവ്" എന്ന വാചകം ഓര്‍മ്മയുണ്ടോ സാറിന് ??
കാലം മാറി സാറേ... ജനങ്ങള്‍ പ്രതികരണ ശേഷിയുള്ളവര്‍ തന്നെയാണ്..!!
ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ അന്നത്തെ ആ കറുത്ത വര്‍ഗ്ഗക്കാരന്‍ കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ആയി..
ഇന്ന് ആദ്യ പഞ്ചായത്ത് കമ്മിറ്റിയും കൂടി..!!
ആദ്യതീരുമാനം ആണ് ചുവടെയുള്ള ഫോട്ടോയില്‍ കാണുന്നത്..!!
പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ഉല്ലാസയാത്ര നടത്താന്‍ വാങ്ങിയ ആ കാര്‍ ഇനിമുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം കുമാരപുരം പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ബാക്കിയുള്ള ദിവസം ആ കാര്‍ പഞ്ചായത്ത് പരിസരത്ത് തന്നെ വിശ്രമിക്കും...!!
ഇനിമുതല്‍ കിടപ്പിലായ രോഗികളുടെ വീട്ടിലേക്ക് മരുന്നുകളുമായി ഡോക്റ്ററും നഴ്സും ആശാ വര്‍ക്കറും ആ കാറില്‍ എത്തും...!!
വഴിയില്‍ എവിടെയെങ്കിലും നിന്ന് സാറിനും കാണാം ആ കാഴ്ച...
സഖാവ് സുരേഷ് കുമാറിന് അഭിനന്ദനങ്ങള്‍...!!














