Thursday, 10 December 2015

മൈക്രോഫിനാന്‍സിന് ബദല്‍ കുടുംബശ്രീകള്‍ : കോടിയേരി


മൈക്രോഫിനാന്‍സിന്റെ അമിതപലിശവാങ്ങിയുള്ള ചൂഷണത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കുടുംബശ്രീകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ സഹകരണ സംഘങ്ങള്‍ തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

നാലുശതമാനം പലിശയ്ക്ക് വാങ്ങുന്ന ബാങ്ക് വായ്പ മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ 18 ശതമാനം വരെപലിശയ്ക്ക് നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നാല് ശതമാനം പലിശയ്ക്ക് കുടുംബശ്രീകള്‍ക്ക് വായ്പ നല്‍കിയാല്‍ ഇത്തരം ചൂഷണത്തില്‍നിന്ന് അവയെ രക്ഷിക്കാനാവുമെന്നും കോടിയേരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

1 comment:

  1. ശരിയാണ്, ജനങ്ങള്‍ കൊള്ള സംഘങ്ങളെ ആശ്രയിക്കാനുള്ള സാഹശ്ചര്യം ഒഴിവാക്കുകയാണ് വേണ്ടത്.

    ReplyDelete