Monday, 21 December 2015
തിരിച്ചു വരവറിയിച്ച് ഇന്നസെന്റ് എംപി..
ന്യൂഡല്‍ഹി: വല്ലവന്റെയും അടുക്കളയില്‍ എന്തുണ്ടാക്കുന്നു, എന്തുകഴിക്കുന്നുവെന്ന് നോക്കുകയല്ല അതിലും വലിയ കാര്യങ്ങള്‍ നമ്മള്‍ക്ക് ചെയ്യാനുണ്ട്.–ഇന്നസെന്റ് ലോക്സഭയില്‍ പറഞ്ഞു. ആശുപത്രികളിലെ ചൂഷണത്തെപ്പറ്റി ലോക്സഭയുടെ ശ്രദ്ധക്ഷണിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ പരാമര്‍ശം. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാനാണ് നമ്മളെ ഇങ്ങോട്ട് പറഞ്ഞുവിടുന്നത്. അതിനു നമ്മള്‍ പ്രധാന്യം നല്‍കണം– ഇന്നസെന്റ് ലോക്സഭയില്‍ പറഞ്ഞു.
ഗ്രാമങ്ങളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവരുടെമേല്‍ ആശുപത്രികള്‍ നടത്തുന്ന ചൂഷണം നിര്‍ത്തണം. മരുന്നുകള്‍ക്ക് ആവശ്യമായ ഗുണനിലവാരമുണ്ടോയെന്ന് ഉറപ്പുവരുത്തണം. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് അമിത വില ഇടാക്കുന്നു. എല്ലാവര്‍ക്കും ആവശ്യമായ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു. രണ്ടാമതും കാന്‍സര്‍ രോഗബാധിതനായ അദ്ദേഹം അടുത്തിടെയാണ് രോഗമുക്തനായത്.
Subscribe to:
Post Comments (Atom)

No comments:
Post a Comment