Saturday, 12 December 2015

ഉമ്മന്‍ ചാണ്ടി ആര്‍ . ശങ്കറിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാള്‍- ചെറിയാന്‍ ഫിലിപ്പ്



തിരുവനന്തപുരം: ആര്‍. ശങ്കറിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍പോലും ഉമ്മന്‍ ചാണ്ടിക്ക് അര്‍ഹതയില്ല. മരണം വരെയും കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് ബി.ജെ.പി ഹൈജാക്ക് ചെയ്തു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇപ്രകാരം.

"മരണം വരെയും കോണ്ഗ്രസ് നേതാവായിരുന്ന ആർ ശങ്കറിന്റെ പ്രതിമ അനാച്ചാദന ചടങ്ങ് ബി ജെപി ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണ്. ഇത് കേരളീയരെ അപമാനിക്കുന്നതിനു തുല്യമാണ്. എന്നാൽ, ഉമ്മൻ ചാണ്ടി എന്ന വ്യക്തിക്ക് ആർ ശങ്കറിന്റെ പേര് ഉച്ചരിക്കാൻ ധാർമ്മിക അവകാശമില്ല. ആർ ശങ്കറിന്റെ രാഷ്ട്രീയ ഘാതകരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി. 1969 ൽ കോണ്ഗ്രസ് ഭിന്നിക്കുംപോൾ ഇന്ദിര ഗാന്ധിയോടൊപ്പം നിന്ന കേരളത്തിലെ ഏറ്റവും സമുന്നതനായ നേതാവായിരുന്നു ആർ ശങ്കർ. 1957 ൽ കെ പി സി സി അദ്ധ്യക്ഷനും 1962 ൽ കേരള മുഖ്യമന്ത്രിയും ആയിരുന്നു . 1967 ൽ ചിറയൻകീഴ്‌ ലോക സഭ മണ്ഡലത്തിൽ ശങ്കർ ജയിച്ചിരുന്നെങ്കിൽ അദ്ദേഹം കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമായിരുന്നു. 1971 ൽ ശങ്കറിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചിറയൻകീഴ്‌ സീറ്റ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യൂത്ത് കൊണ്ഗ്രസിന്റെ സമ്മർദ്ദ ഫലമായാണ്‌ കെ പി സി സി സ്ഥാനാർഥി നിർണയ കമ്മിറ്റി ആർ ശങ്കറിനെ വെട്ടി വയലാർ രവിക്ക് നല്കിയത്. അന്ന് ആർ ശങ്കറിന് സീറ്റ് കിട്ടിയിരുന്നെങ്കിൽ അദ്ദേഹം ജയിക്കുകയും കേന്ദ്ര മന്ത്രിയാകുകയും ചെയ്യുമായിരുന്നു. 62 വയസുള്ള ശങ്കറിനെ പ്രായത്തിന്റെ പേരിൽ മാറ്റി എം പിയായ വയലാർ രവി 78 വയസായിട്ടും എം പിയായി തുടരുന്നു. കടുത്ത മാനസിക വ്യഥ മൂലമാണ് ശങ്കർ 63 വയസു മാത്രം പ്രായമുള്ളപ്പോൾ ഹൃദയം പൊട്ടി മരിച്ചത്. കുന്നുകുഴ്യിൽ ശങ്കറിന്റെ അയൽവാസിയായിരുന്ന എനിക്ക് കുട്ടിക്കാലം മുതൽ ശങ്കർ സാറിനെ നേരിട്ടറിയാമായിരുന്നു. 1967 ൽ ചിറയൻകീഴിൾ ശങ്കറിന് വേണ്ടി മൈക്ക് അനൗൻസ്മെന്റ് നടത്താൻ ഞാൻ പോയിട്ടുണ്ട്. 1971 ൽ സീറ്റ് കിട്ടാതെ വന്ന അദ്ദേഹത്തിന്റെ ദുഃഖം നേരിട്ട് മനസിലാക്കിയ ആളാണ്‌ ഞാൻ. കോണ്ഗ്രസ് നേതാക്കൾ വിസ്മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നത് ഞാനും ജി കാർത്തികേയനും മാത്രമായിരുന്നു. ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനെ 1996 ൽ കോട്ടയത്ത്‌ ടി കെ രാമകൃക്ഷ്ണനെതിരെ തോൽക്കാനായി മൽസരിപ്പിച്ചെങ്കിലും പിന്നീട് കോണ്ഗ്രസ് ക്രൂരമായി അവഗണിക്കുകയാണ് ചെയ്തത്."
https://www.facebook.com/CherianPhilipK/posts/499920266849402

No comments:

Post a Comment