Thursday, 17 December 2015

കേരളത്തില്‍ യു ഡി എഫ് തോല്‍വിക്ക് ഉത്തരവാദി ഉമ്മന്‍‌ചാണ്ടി :രമേശ്‌ ചെന്നിത്തല





സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനുംയു ഡി എഫിനും ഏല്‍ക്കുന്ന പരാജയങ്ങള്‍ക്കു കാരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നു  രമേശ്‌ ചെന്നിത്തല . ഹൈക്കമാണ്ടിനു അയച്ച കത്തിലാണ്  ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത് . തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ  തോല്‍വിക്ക്  കാരണവും ഉമ്മന്‍ ചാണ്ടി തന്നെയെന്നും കുറ്റപ്പെടുത്തിയിരിക്കുന്നു.

സര്‍ക്കാരിന്റെ പ്രതിഛായ പാടെ തകര്‍ന്നു. അഴിമതി വിഷയങ്ങളിലടക്കം ഉമ്മന്‍ ചാണ്ടി സ്വീകരിച്ച നിലപാടുകളാണ് ഇതിനു കാരണം .വളരെ മോശമായ ഭരണമാണ് നടക്കുന്നത്.ഭരണത്തിലെ അഴിമതി കോണ്‍ഗ്രസ്സിനെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു . നായര്‍ ഈഴവ വോട്ടുകള്‍ കോണ്‍ഗ്രസ്സിനെ വിട്ടകന്നു .ഇടതു മുന്നണി വിജയിച്ച പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്‌ ബി ജെ പി യ്ക്കും  പിന്നില്‍ മൂന്നാം സ്ഥാനത് പോയി . ഇതെല്ലം ഗുരുതരമായ വീഴ്ചകളാണ് .ഉടനടി പരിഹരിക്കപ്പെടണം തുടങ്ങി നിരവധി കാര്യങ്ങളാണ്‌ കത്തില്‍  സൂചിപ്പിച്ചിട്ടുള്ളത് .

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് കളികള്‍ അതി ശക്തമായി നിലനില്‍ക്കുന്നു  എന്നതിന്റെ സൂചനയായി കൂടി ഈ കത്ത് നമുക്ക് കരുതാം . ഉടനടി ഒരു നേതൃ മാറ്റം ഉണ്ടാകണം എന്നതാണ് രമേശ്‌ ചെന്നിത്തലയുടെ കത്തിനുപിന്നില്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു . നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്  നേതൃ നിരയില്‍ ഒന്നാം നിരയില്‍ സ്ഥാനം പിടിക്കാനുള്ള ചെന്നിത്തലയുടെ ആഗ്രഹവും  ഇതിനുപിന്നില്‍ ഉണ്ടെന്നാണ് സൂചന.

No comments:

Post a Comment