ഭുവനേശ്വര്‍: ഒഡീഷ നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട എംഎല്‍എയെ സ്പീക്കര്‍ നിരഞ്ജന്‍ പുജാരി സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ നബകിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ സസ്‌പെന്റ് ചെയ്തത്. എംഎല്‍എ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് ഒരു പ്രാദേശിക ടെലിവിഷന്‍ മാധ്യമമാണ് പുറത്തുവിട്ടത്.
ചോദ്യോത്തരവേളയിലാണ് എംഎല്‍എ വീഡിയോ കണ്ടത്. എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്ന ആരോപണം നബകിഷോര്‍ നിഷേധിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടെ അറിയാതെ യൂടൂബ് തുറക്കുകയും ദൃശ്യങ്ങള്‍ വരുകയുമായിരുന്നെന്നും എംഎല്‍എ പറഞ്ഞു. താന്‍ തെറ്റുകാരനല്ലെന്നും തന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ശരിയായ അന്വേഷണം നടത്തിയാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങിനെയൊക്കെ സംഭവിചില്ലെന്കിലേ അത്ഭുതമുള്ളു
ReplyDelete