Sunday, 13 December 2015

പാവപ്പെട്ടവന് എതിരായ കോടതി വിധി

ഹരിയാനയില്‍ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് സ്വന്തമായി ശൗച്യാലയം ഇല്ലാത്തവര്‍ക്കും,കടം ഉള്ളവര്‍ക്കും,വൈദ്യുതി ബില്‍ അടയ്ക്കാത്തവര്‍ക്കും ജെനറലിന് 10ആം ക്ലാസും വനിതകള്‍ക്ക് 8ആം ക്ലാസും ദളിതന് 5ആം ക്ലാസ്സും വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കും അവസരം നിരോധിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നിയമ ഭേതഗതി അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് വിധി യാഥാര്‍ഥ്യ ബോധമില്ലാത്തതും ഇന്ത്യന്‍ സാഹശ്ചര്യങ്ങള്‍ക്ക് യോജിക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണ്. 

ഹരിയാന ജനതയില്‍ 24% നിരക്ഷരരാണ്‌. ഇതിനകം പുറത്തുവന്നിട്ടുളള വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നത്‌ ഹരിയാനയിലെ ഇരുപത്‌ വയസിനുമേൽ പ്രായമുളള 96 ലക്ഷം ഗ്രാമീണരിൽ കേവലം 43.7 ലക്ഷത്തിനു മാത്രമേ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 38 ശതമാനത്തിനു മാത്രമേ ഈ പൗരാവകാശം വിനിയോഗിക്കാനാവൂ. അതായത്‌, 66 ശതാമനം പട്ടികജാതി വനിതകൾക്കും 41 ശതമാനം പുരുഷന്മാർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുളള അവകാശം നിഷേധിക്കപ്പെടും. 

 ശൗച്യാലയമില്ലാത്തതിന്റെ അയോഗ്യത പരിഗണിക്കുമ്പോള്‍, ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ 12000 രൂപ നല്‍കും എന്ന ഹരിയാന സര്‍ക്കാറിന്റെ വാദം അപ്പടി മുഖവിലക്കെടുക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് എട്ടരലക്ഷം വീടുകള്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടേതാണെന്നും സ്വന്തം പുരയിടം നില്‍ക്കുന്നതിനപ്പുറം സര്‍ക്കാര്‍ വിഭാവന ചെയ്യുന്ന ശൗച്യാലയം സ്ഥാപിക്കാനുള്ള സ്ഥലം സിംഹഭാഗത്തിനുമില്ലെന്നുമുള്ള വസ്തുത ഇവിടെ അവഗണിക്കപ്പെട്ടു. 2011-ലെ സെന്‍സസ് പ്രകാരം ഗ്രാമീണ പ്രദേശങ്ങളിലെ 29 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായി വീടുകള്‍ പോലുമില്ല. ഉള്ള വീടുകളിലെ 38 ശതമാനം പുല്ലുമേഞ്ഞതും 25 ശതമാനം ഒറ്റമുറിയുള്ളതുമാണ്. ശൗച്യാലയങ്ങള്‍ സ്വന്തമായുള്ള വീടുകള്‍ക്കു പോലും ശരിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളോ ഡ്രെയ്‌നേജോ ഇല്ല. 

നിയമ നിര്‍മ്മാണ സഭകളുടെ നിലവാരം കൂട്ടാന്‍ എന്ന പേരിലുള്ള ഈ നിയമം ദരിദ്രരെയും ദളിതരെയും അധികാര മേഖലകളില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമമാണ്. പത്രം വായിച്ചും, പുസ്തകം വായിച്ചും, വിദ്യാലയത്തിന് പുറത്തെയും അറിവിന്‌ വില കല്‍പിക്കാതിരിക്കുകയും, ജന സംഖ്യയില്‍ വലിയ വിഭാഗത്തെ അയോഗ്യരാക്കുകയും ചെയ്യുന്ന വിധിയ്ക്കെതിരെ അപ്പീല്‍ കൊടുക്കുകയോ, കേന്ദ്രം നിയമ നിര്‍മ്മാണം നടത്തുകയോ വേണം.

സല്‍മാന്‍ ഖാനെ കോടതി കൊലക്കുറ്റത്തിന് വെറുതെ വിടുകയും, ശോഭാ സിറ്റി കേസ്സില്‍ നിസ്സാമിന് വേണ്ടി ഭരണ സംവിധാനം പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ നിയമ വ്യവസ്ഥയുടെയും, ഭരണ സംവിധാനങ്ങളുടെയും മുതലാളി വര്‍ഗ്ഗ താല്പര്യം വെളിവാകുകയായിരുന്നു. ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ടവര്‍ ഭൂരിഭാഗവും ദരിദ്രരാണ് എന്നത് ധനികര്‍ക്ക് വക്കീലിനെ വച്ച് വാദിച് ജയിക്കാവുന്നതെയുള്ളൂ നിയമ സംവിധാനത്തിന്റെ വ്യവസ്ഥിതി എന്ന് വ്യക്തമാക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്പ് ബൂഷ്വാ ജനാധിപത്യ കോടതികളുടെ തൊഴിലാളി വര്‍ഗ്ഗ വിരുദ്ധ നിലപാടുകളെ തുറന്നു കാണിച്ച EMS നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ക്കാണ് ഈ അവസരത്തില്‍ പ്രാധാന്യം.
Xt±i Øm]\§fnte¡pÅ sXcsªSp¸n aÕcn¡m³ ASnØm\ hnZym`ymk tbmKyX \nÝbn¨psImWvSpÅ lcnbm\m kÀ¡mÀ \nba¯n\p kp{]owtImSXnbpsS AwKoImcw e`n¨p. lcnbm\bnse ]©mb¯pIfnte¡p aÕcn¡p¶Xn\p P\d hn`mK¯nepÅhÀ¡p ]¯mw ¢mkpw ]nt¶m¡, h\nXm Øm\mÀYnIÄ¡v F«mw ¢mkpw ZfnXv h\nXIfmb Øm\mÀYnIÄ¡v A©mw ¢mkpw hnZym`ymkw A\nhmcyamIpw - See more at: http://www.deepika.com/news_cat11.aspx#sthash.EgC3L9Sa.dpuf

No comments:

Post a Comment