Wednesday, 23 December 2015
ജീവനക്കാര്‍ പണിമുടക്ക് നോട്ടീസ് നല്‍കി
ആലപ്പുഴ : ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 12ന് നടക്കുന്ന സൂചനാപണിമുടക്കിന് മുന്നോടിയായി ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ പണിമുടക്ക് നോട്ടീസ് നല്‍കി.
2013 നവംബര്‍ 30ന് ആറുമാസ കാലയളവില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് രൂപീകരിച്ച ശമ്പളകമീഷന്‍ 25 മാസം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്കു കടക്കാന്‍ നിര്‍ബന്ധിതരായത്.
കലക്ടറേറ്റിലേക്ക് പ്രകടനമായെത്തിയാണ് കലക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ആക്ഷന്‍ കൌണ്‍സില്‍ സമരസമിതി നേതാക്കളായ എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എന്‍ കൃഷ്ണപ്രസാദ് അഭിവാദ്യം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ എസ് രാജേഷ് സ്വാഗതവും ജോയിന്റ് കൌണ്‍സില്‍ ജില്ലാ സെക്രട്ടറി പി എസ് സന്തോഷ്കുമാര്‍ അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എല്‍ മായ, ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സി പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം എസ് ശുഭ, ജോയിന്റ് കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജെ ഹരിദാസ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഡി സുധീഷ്, എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി കൃഷ്ണകുമാര്‍, കെജിഒഎ ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍, കെഎംസിഎസ്യു ജില്ലാ സെക്രട്ടറി അജിത്കുമാര്‍, വി കെ രാജു (പിഎസ്സിഇയു), ആര്‍ കെ റഫീക്ക്, ജെ ഉദയന്‍ എന്നിവര്‍ സംസാരിച്ചു.
ചേര്‍ത്തലയില്‍ കെഎസ്ടിഎ നേതാവ് വി ആര്‍ മഹിളാമണി ഉദ്ഘാടനം ചെയ്തു. കെ പി രാധാകൃഷ്ണന്‍, എസ് ധനപാല്‍, വി ഷേബു, കെ ജി ഐബു, ഇ പി സുരേഷ്, നാസര്‍ എന്നിവര്‍ സംസാരിച്ചു. മാവേലിക്കരയില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഷൈലേഷ്കുമാര്‍, സി ജ്യോതികുമാര്‍, പി സജിത്, പ്രൊഫ. വി ഐ ജോണ്‍സണ്‍, എ എ ബഷീര്‍, ഡി സജു, ആര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചെങ്ങന്നൂരില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വാമദേവന്‍ ഉദ്ഘാടനം ചെയ്തു. ജി കൃഷ്ണകുമാര്‍, പി സി ശ്രീകുമാര്‍, വി ആര്‍ പ്രകാശ്, ബിന്ദു ചിദംബരം, ജോബിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. കുട്ടനാട്ടില്‍ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം പി എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ് ഉഷാകുമാരി, ടി എസ് പ്രദീപ്കുമാര്‍, ടി മനു, വി സി ലീനസ് എന്നിവര്‍ സംസാരിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ദിലീപ് തമ്പി ഉദ്ഘാടനം ചെയ്തു. എന്‍ ഹരിപ്രസാദ്, എന്‍ ഉണ്ണിക്കൃഷ്ണന്‍, ഡോ. സുനില്‍കുമാര്‍, എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment