
എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണവാര്‍ഡുകളുടെ കാലാവധി 10 വര്‍ഷമാക്കും.
ഒരോ അഞ്ചുവര്‍ഷവും സംവരണവാര്‍ഡുകള്‍ മാറിവരുന്നത് ഗുണകരമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വാര്‍ഡുകളുടെ അതിരുകള്‍ അടിക്കടി വെട്ടിമുറിക്കുന്നത് തടയാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമമുള്ളതുകൊണ്ടാണ് ഇത്തവണ യുഡിഎഫിന് വാര്‍ഡുകള്‍ തന്നിഷ്ടപ്രകാരം വെട്ടിമുറിച്ച് വിഭജിക്കാന്‍ കഴിയാതെ പോയത്. തുടര്‍ന്ന് കോര്‍പറേഷനുകളും നഗരസഭകളും അപ്പാടെ വിഭജിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.
പുതിയ തദ്ദേശഭരണ സമിതികള്‍ തനതുഫണ്ട് വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. പാവപ്പെട്ടവരുടെ മേല്‍ അധിക നികുതിഭാരം ചുമത്തിയാകരുത് അത്. സ്ഥിരംവരുമാനം ലഭ്യമാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്.
തദ്ദേശഭരണ സ്ഥാപനങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള വികസനനയം നടപ്പാക്കണം.
No comments:
Post a Comment