മത വിദ്വേഷംഉണ്ടാക്കാന്‍ ശ്രമിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തിയതിനെത്തുടര്‍ന്ന് വെള്ളാപ്പള്ളിക്ക് എതിരെ കേസെടുത്ത സംഭവത്തില്‍ വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യംതേടി അപേക്ഷ നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിസന്ധിയില്‍ നിന്നാന്‍ രക്ഷിക്കാനാണ് എന്ന ആരോപണം പലയിടങ്ങളിലായി ഉയരുന്നു .നേരത്തെ സമത്വ മുന്നേറ്റ യാത്രയ്ക്കിടെ ആലുവയില്‍ വച്ചാണ് കേസെടുക്കാന്‍ കാരണമായ പ്രസംഗം നടത്തിയത് .അന്യ സംസ്ഥാന തൊഴിലാളികളെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാന്‍ ഹോളില്‍ പെട്ട് മരണപ്പെട്ട നൌഷാദിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി മത വിദ്വേഷ പ്രസംഗം നടത്തിയത് . ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു . പോലീസെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു .
സമത്വ മുന്നേറ്റ യാത്രക്കിടെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല . തന്‍ ജാമ്യം എടുക്കാന്‍ കോടതിയില്‍ പോകില്ല എന്നും തന്നെ അറസ്റ്റ്ചെയ്തു ജയിലടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിന്നീടുള്ള യാത്രയ്ക്കിടെ വെള്ളാപ്പള്ളി സര്‍ക്കാരിനെതിരെ പറയുകയും ചെയ്തു . സമത്വ മുന്നേറ്റ യാത്രയുടെ അവസാനം ജയിലില്‍ വച്ചാകും സമാപന സമ്മേളനം എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു . എന്നാല്‍ അതെല്ലാം തന്നെ തെക്കന്‍ കേരളത്തില്‍ ജാഥയില്‍ ആളെ കൂട്ടാനുള്ള വാക്കുകള്‍ മാത്രമായിരുന്നു .
ജാഥ കഴിഞ്ഞിട്ടും വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കോണ്‍ഗ്രസ് നേതാക്കളും അണികളും അമര്‍ഷത്തിലായിരുന്നു. ഇതിനിടയില്‍ പ്രതിമാ അനാശ്ചാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവക്കുക്ക കൂടി ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് തന്നെ അറസ്റ്റിനുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നു . ഇപ്പോള്‍ ജാമ്യമെടുക്കാന്‍ ശ്രമിക്കില്ല എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയും അത് അനുവദിക്കുകയും ചെയ്തു.ജനുവരി 10 നു അന്വേഷണ ഉധ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാന്‍ കോടതി ഉത്തരവുമിട്ടു . ഫലത്തില്‍ ഉമ്മന്‍ ചാണ്ടി വലിയൊരു പ്രതിസന്ധി അതിജീവിച്ചു . ജാമ്യം ലഭിക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തില്‍ എത്തിയേനെ .അത്രയേറെ സമ്മര്‍ദം യു ഡി എഫ് നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ഉണ്ടായിരുന്നു. അങ്ങനേ സംഭവിച്ചാല്‍ ഒരു സമുദായ നേതാവിനെ അറസ്റ്റ് ചെയ്തു ജയിലടച്ചു എന്നാ പരാതിയും പ്രതിഷേധവും ഉമ്മന്‍ ചാണ്ടിക്കെതിരെ ഉണ്ടാകുമായിരുന്നു .ഇപ്പോള്‍ അതില്‍ നിന്നെല്ലാം ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചിരിക്കുകയാണ്വെള്ളാപ്പള്ളി .
നേരത്തെ മുഖ്യമന്ത്രിയെ അര ശങ്കര്‍ പ്രതിമ അനാശ്ചാദന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്നു വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വെള്ളപ്പള്ളിയ്ക്ക് അതില്‍ പങ്കില്ലെന്നും വളരെ വിഷമത്തോടെയാണ് വെള്ളാപ്പള്ളി തന്നോട് പങ്കെടുക്കരുത് എന്ന് അപേക്ഷിച്ച തെന്നും പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയെ ന്യായീകരിച്ചിരുന്നു . ഉമ്മന്‍ ചാണ്ടി മാന്യനും , ഭാഗ്യവും കഴിവും ഉള്ള ആളാണെനും തനിക്കു വിഷം ഉണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്ന് തന്നോട് പറഞ്ഞുവെന്നും വെള്ളാപ്പള്ളിയും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു .
എന്നാല്‍ സര്‍ക്കാര്‍ അറസ്റ്റുചെയ്യുകയും അതിന്റെ പേരില്‍ പ്രതിഷേധവും മറ്റും സംഘടിപ്പിച്ചു വന്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയും ചെയ്യാമായിരുന്ന ഒരു സാഹചര്യത്തെ ഇത്രയുംനിസാരമായി കൈകാര്യം ചെയ്ത വെള്ളാപ്പള്ളിയുടെ നടപടികളില്‍ ബി ജെ പി നേതൃത്വത്തിന് കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട് . വെള്ളാപ്പള്ളിയുടെ അനുയായികളിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ട് . ജാമ്യം എടുക്കാന്‍ തന്‍ പോകില്ല എന്ന് പ്രസംഗിച്ചു നടന്നിട്ട് ഇപ്പോള്‍ ജാമ്യം തേടിയത് നാണക്കേടായി എന്നാ അഭിപ്രായമാണ് ഭൂരിപക്ഷത്തിനും .

വെള്ളാപ്പള്ളി ഉമ്മന്‍ചാണ്ടി കൂട്ടു കച്ചവടം
ReplyDelete