ക്ഷേത്രവരുമാനത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ആര്‍എസ്എസ് അനുകൂലികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് തോമസ് ഐസക്ക് എംഎല്‍എയുടെ മറുപടി. ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ് ആര്‍എസ്എസ് പ്രചാരകരുടെ വാദങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി തോമസ് ഐസക്ക് എംഎല്‍എ മറുപടി കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് അനുകൂലിയും, ഭാരതീയ വിചാരകേന്ദ്രം മുന്‍ ഡയറക്റ്ററുമായ ടി.ജി.മോഹന്‍ദാസ് ഫേസ്ബുക്കില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ നിന്നും വിവരാവകാശനിയമം അനുസരിച്ച് കിട്ടിയ കണക്കുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് അനുകൂലിയും, ഭാരതീയ വിചാരകേന്ദ്രം മുന്‍ ഡയറക്റ്ററുമായ ടി.ജി.മോഹന്‍ദാസ് ഫേസ്ബുക്കില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ നിന്നും വിവരാവകാശനിയമം അനുസരിച്ച് കിട്ടിയ കണക്കുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
അതിനു മറുപടിയായാണ് തോമസ് ഐസക് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്
പോസ്റ്റ് താഴെ വായിക്കാം :-
ക്ഷേത്രവരുമാനം അഹിന്ദുക്കള്‍ കൈവശപ്പെടുത്തുന്നുവെന്നും തൊഴിലിലും വിദ്യാഭ്യാസത്തിലും ഹിന്ദുക്കളോട് സർക്കാർ വിവേചനം പുലർത്തുന്നുവെന്നുമുളള ആർഎസ്എസ് പ്രചാരകരുടെ വസ്തുതാവിരുദ്ധമായ പ്രചരണങ്ങളുടെ പൊളളത്തരം സോഷ്യൽ മീഡിയ പലതവണ തെളിവുസഹിതം ചർച്ചചെയ്തിട്ടുണ്ട്. ക്ഷേത്രവരുമാനത്തിൻറെ വിനിയോഗവുമായി ബന്ധപ്പെട്ട പല കളളപ്രചാരണങ്ങളും പൊളിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സംബന്ധിച്ചുളള നിയമസഭാ ചർച്ച, യഥാർത്ഥ വസ്തുതകള്‍ പൊതുസമൂഹത്തിലെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. എന്നാൽ ചില ആർഎസ്എസ് പ്രചാരകർ വിടാൻ തയ്യാറല്ല.
വിവരാവകാശ നിയമം അനുസരിച്ച് കൊച്ചി ദേവസ്വത്തിൽ നിന്ന് ഒരു കണക്കു സംഘടിപ്പിച്ചിട്ടുണ്ട്. ആ ബാങ്ക് സ്റ്റേറ്റ്മെൻറിൽ ദേവസ്വം വരുമാനത്തിൽ നിന്ന് ട്രഷറി അക്കൌണ്ടിൽ ഡെപ്പോസിറ്റു ചെയ്ത തുകയുടെ കണക്കു ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ പ്രചാരകർ വെല്ലുവിളി മുഴക്കുന്നത്. ക്ഷേത്ര വരുമാനത്തിൽനിന്ന് ഒരു രൂപ പോലും ട്രഷറിയിലേയ്ക്കു നൽകുന്നില്ല എന്നു പറഞ്ഞവർക്ക് ഇപ്പോഴെന്തു പറയാനുണ്ടെന്നാണ് അവർ ചോദിക്കുന്നത്.
ഈ ചോദ്യം ഉന്നയിക്കുന്നവർക്ക് അറിവില്ലാത്ത ലളിതമായ ഒരു കാര്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ട്രഷറികളിൽനിന്നു വ്യത്യസ്തമായി നമ്മുടെ ട്രഷറികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതാണ് ട്രഷറി സേവിംഗ്സ് ബാങ്ക്. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ട്രഷറി സേവിംഗ്സ് ബാങ്കിൽ അക്കൌണ്ടു തുടങ്ങി പണം നിക്ഷേപിക്കാം. ബാങ്കു നൽകുന്നതിനെക്കാള് ഉയർന്ന പലിശ ട്രഷറിയിൽ നിന്നു ലഭിക്കുകയും ചെയ്യും. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് എല്ലാ സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും അക്കൌണ്ടുകളിൽ മിച്ചമുളള പണം ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് നിർബന്ധിച്ചിരുന്നു. ദേവസ്വത്തിൻറെ കാര്യത്തിൽ മാത്രമാണ് ഈ നിബന്ധന നിർബന്ധമാക്കാതിരുന്നത്. എങ്കിലും എല്ലാ ദേവസ്വങ്ങള്‍ക്കും ട്രഷറി സേവിംഗ്സ് ബാങ്കിൽ അക്കൌണ്ട് ഉണ്ട് എന്നാണ് എൻറെ ധാരണ. ഈ അക്കൌണ്ടിൽ ചെറിയ തോതിലെങ്കിലും അവർ പണം നിക്ഷേപിക്കുകയും ചെയ്യുന്നു.
ഏതായാലും വെളളാപ്പളളി നടേശൻ പ്രസംഗിച്ചതുപോലെ, ക്ഷേത്രങ്ങള്‍ ബാങ്കിലിടുന്ന പണമെടുത്ത് അഹിന്ദുക്കള്‍ക്ക് വായ്പ നൽകുന്നു എന്നു വേണമെങ്കിൽ വാദിക്കാം. ക്ഷേത്രത്തിൽ നിന്നുളള പണമാണോ മറ്റെവിടെയെങ്കിലും നിന്നുളള പണമാണോ എന്ന് പ്രത്യേകം മാർക്കു ചെയ്തു സൂക്ഷിക്കാത്തതുകൊണ്ട് ഇക്കാര്യം തെളിയിക്കുക അസാധ്യമായിരിക്കും.
പോസ്റ്റ് ലിങ്ക് :-
പോസ്റ്റ് ലിങ്ക് :-


ഇവര്‍ക്ക് യാഥാര്‍ഥ്യം അറിയിക്കണ്ട.
ReplyDeleteനിലവിലുള്ള വ്യവസ്ഥയ്ക്കെതിരെ തെറ്റിദ്ധാരണ പരത്തുക മാത്രമാണ് അവരുടെ ലക്ഷ്യം.
മുട്ടനാടുകളെ തമ്മില്‍ പോരടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായകൂട്ടങ്ങളാണ് ഇത്തരം നുണപ്റചരണം അടിച്ചിറക്കുന്നത്,ഇത് എതിറ്കപെടേണ്ടതാണ്
ReplyDeleteമുട്ടനാടുകളെ തമ്മില്‍ പോരടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായകൂട്ടങ്ങളാണ് ഇത്തരം നുണപ്റചരണം അടിച്ചിറക്കുന്നത്,ഇത് എതിറ്കപെടേണ്ടതാണ്
ReplyDelete