Thursday, 17 December 2015

ജാര്‍ഖണ്ടില്‍ ബി ജെ പി ക്ക് തിരിച്ചടി


മോഡി തരംഗത്തിനു വിരാമമായി  എന്ന് തെളിയിച്ചുകൊണ്ട്‌ ജാര്‍ഖണ്ടില്‍  ഭരണകക്ഷിയായ ബി ജെ പി യ്ക്ക്  തോല്‍വി .ഉപതെരഞ്ഞെടുപ്പ് നടന്ന ലോഹര്‍ ദാഗാ സീറ്റില്‍ ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച  സഖ്യകക്ഷിയായ എജെഎസ്യു പാര്‍ടി സ്ഥാനാര്‍ഥി നിരു ശാന്തി ഭഗത്ത് 23288 വോട്ടുകള്‍ക്കാണ് തോല്‍വി ഏറ്റുവാങ്ങിയത് .എജെഎസ്യുവിന്റെ സിറ്റിങ്ങ് സീറ്റായിരുന്നു ഇത്. എജെഎസ്യു എംഎല്‍എ കെ കെ ഭഗത്ത് വധശ്രമ കേസില്‍ ശിക്ഷക്കപെട്ടതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ സുഖേദോ ഭഗത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുഖ്യമന്ത്രി  രഘുബാര്‍ ദാസ്‌ ഉള്‍പ്പെടെ  പ്രമുഖ ബി ജെ പി നേതാക്കള്‍ പ്രചരണം നയിച്ചിട്ടും കനത്ത തോല്‍വി ഏറ്റുവാങ്ങിയത്  ബി ജെ പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് .

നേരത്തെ ബീഹാറില്‍ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു .നരേന്ദ്ര മോഡി അധികാരത്തില്‍ വന്ന ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ബി ജി പി യ്ക്ക്  തോല്‍വികളായിരുന്നു ഫലം. ഗുജറാത്തില്‍ ഉള്‍പ്പെടെ  ബി ജെ പി യ്ക്ക് പല സിറ്റിംഗ് സീറ്റുകളും  നഷ്ടമായിരുന്നു .കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍  ജനങ്ങള്‍ അസംതൃപ്തരാണ് എന്ന്  വ്യക്തമാകുന്ന ഫലങ്ങള്‍ വന്നിട്ടും ബി ജെ പി പാഠം പഠിച്ചിട്ടില്ല  . 

No comments:

Post a Comment