Sunday, 27 December 2015
തുടര്‍ച്ചയായി 9 അവധിയുമായി 2016 സെപ്തംബര്‍
കൊച്ചി : തുടര്‍ച്ചയായി ഒമ്പതുദിവസത്തെ സര്‍ക്കാര്‍ അവധിയുമായി 2016ലെ സെപ്തംബര്‍. പുതുവര്‍ഷകലണ്ടറില്‍ സെപ്തംബര്‍ 10ന് ആരംഭിക്കുന്ന സര്‍ക്കാര്‍ അവധി തീരുന്നത് 19ന്. അഞ്ചു ദിവസത്തെ തുടര്‍ച്ചയായ അവധി ദിവസങ്ങളുമായി ഒക്ടോബര്‍ പുറകെയുണ്ട്. ബാങ്ക്അവധിയും സര്‍ക്കാര്‍അവധികളും നിയന്ത്രിത അവധികളുമായി ഒരാഴ്ചയിലേറെ നീളുന്ന ഒഴിവുദിവസങ്ങള്‍ ചെലവഴിക്കാനുള്ള പദ്ധതികള്‍ പലരും ഇപ്പോഴേ ആസൂത്രണം ചെയ്തുതുടങ്ങി.
സെപ്തംബര്‍ 10ന് രണ്ടാംശനിയാഴ്ചയാണ്. ബാങ്ക് അവധിയും. 10ന് തുടങ്ങുന്ന ബാങ്ക്അവധി 14 വരെ നീളും. വീണ്ടും 16ന് ബാങ്ക് അവധി. അതേമാസം, 21ന് ശ്രീനാരായണഗുരുസമാധി പ്രമാണിച്ചും 24ന് നാലാം ശനിയാഴ്ചയായതിനാലും ബാങ്കുകള്‍ക്ക് ഒഴിവുദിനങ്ങളായിരിക്കും. സര്‍ക്കാര്‍ അവധിയാകട്ടെ, ഒമ്പതു ദിവസംനീളും. 12ന് ഈദുല്‍ അസ്ഹ, 13ന് ഒന്നാം ഓണം, 14ന് തിരുവോണം, 15ന് മൂന്നാം ഓണം, 16ന് ശ്രീനാരായണഗുരുജയന്തി, 17ന് വിശ്വകര്‍മദിനത്തില്‍ നിയന്ത്രിതഅവധി, 18ന് ഞായര്‍ എന്നിങ്ങനെ പോകുന്നു ഒഴിവുദിനങ്ങള്‍.
ഒക്ടോബറിലാകട്ടെ, രണ്ടാം ശനിയാഴ്ചയായ എട്ടിനാരംഭിക്കുന്ന ഒഴിവുദിവസങ്ങള്‍ അവസാനിക്കുന്നത് 13നാണ്. ഒമ്പതിന് ദുര്‍ഗാഷ്ടമിയാരംഭിക്കും. 10ന് മഹാനവമിയും 11ന് വിജയദശമിയും 12ന് മുഹറവും. എട്ടുമുതല്‍ 12 വരെ ബാങ്കുകളും അവധിയാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment