Tuesday, 15 December 2015

3,000 രൂപയ്ക്ക് 4ജി ഹാന്‍ഡ് സെറ്റും 12 മാസത്തെ സൗജന്യ ഇന്റര്‍നെറ്റുമായി ഡാറ്റാവിന്‍ഡ്

Datawind 4G


ദില്ലി: ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റും ആകര്‍ഷകമായ ഇന്റര്‍നെറ്റ് സൗകര്യവുമൊരുക്കി ഡാറ്റാവിന്‍ഡ്. 3,000 രൂപയ്ക്ക് 4ജി ഹാന്‍സെറ്റും 12 മാസത്തെ സൗജന്യ ഇന്റര്‍നെറ്റ് ബ്രൗസിംഗ് സൗകര്യവുമാണ് 2016ലേക്കായി ഡാറ്റാവിന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആകാശ് ടാബ്‌ലെറ്റുകള്‍ വിപണിയിലിറക്കി ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ സജീവമായ കനേഡിയന്‍ കമ്പനിയാണ് ഡാറ്റാവിന്‍ഡ്. എന്നാല്‍ നിരക്ക് പ്രഖ്യാപിച്ച കാലയളവില്‍ ബ്രൗസിംഗ് മാത്രമായിരിക്കും ഡാറ്റവിന്‍ഡ് ലഭ്യമാക്കുന്ന 4ജി ഫോണില്‍ സൗജന്യം. സൗജന്യ ഡൗണ്‍ലോഡുകള്‍ ഈ കാലയളവില്‍ ലഭ്യമാകില്ല. ഇതു ലഭ്യമാക്കാനായി പ്രത്യേകം 4ജി പ്ലാനുകള്‍ ഉപഭോക്താക്കള്‍ ആക്റ്റിവേറ്റ് ചെയ്യേണ്ടതായി വരും.

റിലയന്‍സ്, ടെലിനോര്‍ എന്നീ കമ്പനികളുടെ സഹകരണം ഡാറ്റാവിന്‍ഡ് ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന 4ജി ഫോണായിരിക്കും ഡാറ്റാവിന്‍ഡ് വിപണിയിലെത്തിക്കുന്നത്. ഇന്റര്‍നെറ്റ് നിബന്ധനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാകും സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുകയെന്നും ഏതു സൈറ്റും ബ്രൗസ് ചെയ്യാനുള്ള സൗകര്യവും ഈ 4ജി ഹാന്‍ഡ്‌സെറ്റില്‍ ഉണ്ടാകുമെന്ന് ഡാറ്റാവിന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 350ലധികം നഗര പ്രദേശങ്ങളില്‍ നിലവില്‍ 4ജി സൗകര്യമുണ്ട്. വോഡാഫോണ്‍ ഈയിടെ കൊച്ചിയിലും 4ജി സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.

No comments:

Post a Comment