ഉത്തരേന്ത്യയിലേതുപോലെ ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് കേരളത്തിലും ആര്‍എസ്എസ് നടത്തുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ വിശ്വാസികളെ അണിനിരത്തി ആര്‍എസ്എസിന്റെ ഗൂഢനീക്കത്തെ മതനിരപേക്ഷ കേരളം പ്രതിരോധിക്കും.
ആക്രമണോത്സുക വര്‍ഗീയതയാണ് ആര്‍എസ്എസിന്റേത്. ഇതിന്റെ ഭാഗമായി നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. കേരളത്തില്‍ രണ്ടുദിവസത്തെ ബൈഠക്കില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ നിര്‍ദേശവും ഇതനുസരിച്ചായിരുന്നു. യഥാര്‍ഥ ദൈവവിശ്വാസിക്ക് ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനോ വര്‍ഗീയവാദിയാകാനോ കഴിയില്ല. ശബരിമലയില്‍ വാവരെ ദര്‍ശിച്ചാണ് അയ്യപ്പനെ കാണാന്‍ വിശ്വാസി പോകുന്നത്. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കിയ നയം കേരളത്തില്‍ പ്രതിരോധിച്ചത് മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കടലോരത്തും മലയോരത്തും ഒരുമിച്ചുകഴിയുന്ന വിവിധ മതവിഭാഗത്തില്‍ പെട്ടവരെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ് സംഘപരിവാര്‍. ഇതിനെതിരെയും ജാഗ്രത വേണമെന്നും
കോടിയേരി പറഞ്ഞു.

No comments:
Post a Comment