Monday, 14 December 2015
ജയില്‍ മോചിതനായിട്ടും പുറംലോകം കാണാനാകാതെ സൗദി പൗരന്‍
കാസര്‍ഗോഡ്: ജയില്‍ മോചിതനായിട്ടും സൗദി പൗരന്‍ അബ്ദുള്‍ ബഷീറിന് പുറംലോകം കാണാനായില്ല. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് ഇപ്പോഴും ബഷീറിന്റെ താമസം. യാത്രാരേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത സൗദി പൗരനെ നാട്ടിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. മൂന്ന് വര്‍ഷം മുമ്പ് കാസര്‍ഗോഡ് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് സൗദി പൗരനായ ബഷീറിനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ ഇയാളെ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് അയക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ബഷീറിനെ അന്വേഷിച്ച് ബന്ധുക്കളോ, എംബസിയോ രംഗത്ത് വരാത്തതും സൗദി പൗരനെന്ന് തെളിയിക്കുന്ന രേഖകളില്ലാത്തതും പോലീസിനെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ബഷീര്‍ ഇപ്പോള്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് കഴിയുന്നത്. നാട്ടിലേക്ക് വിടണെമെന്ന കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും സൗദി പൗരനാണെന്ന് തെളിയിക്കുന്ന രേഖകളില്ലാത്തതിനാല്‍ അതും സാധ്യമല്ലാതായി. ജില്ലയിലെ ഏതെങ്കിലും അനാഥാലയത്തില്‍ ബഷീറിനെ താമസിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല, പോലീസുകാരുടെ പരിചരണത്തിലാണ് ഇപ്പോള്‍ ഇയാളുടെ ജീവിതം.
Subscribe to:
Post Comments (Atom)
No comments:
Post a Comment