Monday, 14 December 2015
ഡിസംബര്‍ 17ന് എസ്എഫ്ഐ പതാകദിനം.
ന്യൂഡല്‍ഹി > എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി ഡിസംബര്‍ 17ന് അഖിലേന്ത്യാ തലത്തില്‍ പതാക ദിനമായി ആചരിക്കാന്‍ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 22 മുതല്‍ 25 വരെ രാജസ്ഥാനിലെ സിക്കറിലാണ് എസ്എഫ്ഐയുടെ 15–ാമത് അഖിലേന്ത്യാ സമ്മേളനം ചേരുക.
പതാക ദിനാചരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി എസ്എഫ്ഐയുടെ എല്ലാ ഘടകങ്ങളിലും പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. ആദ്യമായാണ് എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന് രാജസ്ഥാന്‍ ആതിഥ്യമരുളുന്നത്. പതാകദിനം വിജയിപ്പിക്കാന്‍ എല്ലാ ഘടകങ്ങളോടും അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസനും ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജി എംപിയും ആഹ്വാനംചെയ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment