Sunday, 13 December 2015

CPIM ഇന്‍റെ മതത്തോടുള്ള നിലപാടിന്‍റെ പേരില്‍ കള്ള പ്രചരണം നടക്കുന്നു: കോടിയേരി


സിപിഐ എം ഒരു മത വിരുദ്ധ പാർട്ടിയാണെന്നും മാര്‍ക്സിസം മതത്തിനെതിരാണെന്നുമുള്ള പ്രചാരണം ചിലർ നടത്തുന്നുണ്ട് എന്ന് കോടിയേരി ബാലകൃഷ്ണന്‍. അത് ശരിയല്ല. മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയാണ് മാര്‍ക്സും എംഗല്‍സും എതിര്‍ത്തത്. മതനിരോധത്തെയും എതിര്‍ത്തു.
ഇന്ത്യന്‍ സാഹചര്യത്തെ വിലയിരുത്തിയ കാള്‍ മാര്‍ക്സ് പശുപൂജ രൂപപ്പെട്ടതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ജാതിയില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് മൃഗത്തിന്റെ വിലപോലും ഇന്ത്യയില്‍ ഇല്ലെന്നും മാര്‍ക്സ് വിലയിരുത്തി.

വിപ്ളവാനന്തര ഇന്ത്യയില്‍ മതവിശ്വാസം പുലര്‍ത്തുന്നവരേയും അംഗീകരിക്കുമെന്നും എല്ലാ സ്വാതന്ത്യ്രവും ഉണ്ടാകുമെന്നും പാര്‍ടി പരിപാടിയില്‍ സിപിഐ എം എഴുതിവച്ചിട്ടുണ്ട്.
ഇത്തരം വസ്തുതകൾ മൂടിവെച്ച് സംസാരിക്കുന്നവർക്ക് അവരുടേതായ അജണ്ടകൾ ഉണ്ട്. അത് നമ്മുടെ നാടിന്റെ മതനിരപേക്ഷതയ്ക്ക് ഗുണം ചെയ്യില്ല എന്നും കോടിയേരി ഓര്‍മിപ്പിച്ചു.

1 comment:

  1. പള്ളിക്ക് കാവല്‍ നിന്ന രക്ത സാക്ഷി UK കുഞ്ഞിരാമന്‍റെ പാര്‍ട്ടിയാണ് നമ്മുടെത്. ഒറീസയില്‍ ക്രൈസ്തവര്‍ക്ക് ആരാധനാ കേന്ദ്രമായത് CPIM ഇന്‍റെ പാര്‍ട്ടി ഓഫീസ് ആയിരുന്നു.

    ReplyDelete