Wednesday, 30 December 2015
ട്രെയിന്‍ ടോയ്‌ലെറ്റില്‍ യുവതി പ്രസവിച്ചു: ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ബോജിപൂര: ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിലെ ടോയ്‌ലെറ്റില്‍ യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ട്രാക്കില്‍ വീണ കുഞ്ഞ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തനക്പൂര്‍ബറേയ്‌ലി പാസഞ്ചറില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ബോജിപൂര റെയിവേ സ്റ്റേഷനു സമീപമുള്ള ട്രാക്കില്‍ നിന്നാണ് കുഞ്ഞിനെ യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. നോപ്പാളിലെ കാഞ്ചന്‍പൂര്‍ സ്വദേശിയായ പുഷ്പയുടെ പെണ്‍കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുഷ്പ ട്രെയിനിന്റെ ടോയ്‌ലറ്റില്‍ പ്രവേശിക്കുകയായിരുന്നു. കുഞ്ഞ് ടോയിലറ്റിന്റെ ഔട്ടലറ്റ് വഴിയാണ് ട്രാക്കിലേക്ക് തെറിച്ചുവീണത്. കുഞ്ഞ് വീണയുടനെ പുഷ്പ നിലവിളിച്ച് മറ്റ് യാത്രക്കാരുടെ സഹായം തേടി. ഉടന്‍ തന്നെ യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്ററിനെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെന്ന് റെയില്‍വെ ഉദ്യോഗസ്ഥനായ രാജേന്ദ്ര സിംഗ് പറഞ്ഞു.
കുഞ്ഞിന് ചെറിയ പരിക്കുകളുണ്ടെങ്കിലും ആരോഗ്യവതിയാണെന്ന് ഡോ. സൗരബ് സിംഗ് പറഞ്ഞു. അമ്മയ്ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇരുവരെയും ബുനാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോ. സൗരബ് പറഞ്ഞു..
Subscribe to:
Post Comments (Atom)

No comments:
Post a Comment