Wednesday, 16 December 2015

ഇന്ധനവില: വീണ്ടും സര്‍ക്കാര്‍ കൊള്ള



എണ്ണക്കമ്പനികള്‍  ഇന്ധന വിലയില്‍  നേരിയ വര്‍ധനവ് വരുത്തിയതിനു പിന്നാലെ  ജനങ്ങള്‍ക്ക്‌  ഇരുട്ടടിനല്‍കികൊണ്ട്  സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചു . പെട്രോളിന് ലിറ്ററിന് 30 പൈസയും  ഡീസലിന് ലിറ്ററിന് 1.17 രൂപയുമാണ്  വര്‍ധിപ്പിച്ചത് . സര്‍ക്കാരിനു ഇതിലൂടെ 2500 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുക .

ക്രൂഡ്  ഓയിലിന്  6 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയാണ്  ആഗോള വിപണിയില്‍ . ഈ വില തകര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം  പെട്രോളിന് 50 പൈസയും ഡീസലിനു 45 പൈസയും എന്ന തോതില്‍  നേരിയ വിലക്കുറവു  എണ്ണക്കംബനികള്‍  നല്‍കിയിരുന്നു . അതിനു പിന്നാലെയാണ്  സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിക്കുന്നത്. ഫലത്തില്‍ വിലക്കുറവിന്‍റെ ഗുണം ജനങ്ങള്‍ക്ക്‌  ലഭിക്കുന്നില്ല  എന്ന് മാത്രമല്ല ഡീസലിന്  വിലക്കൂടുതലും ഉണ്ടാകും .

25 രൂപയില്‍ താഴെ പെട്രോളിന് വില ഈടാക്കി  നല്‍കാമെന്ന സാഹചര്യം നില നില്‍ക്കുമ്പോഴും ഇരട്ടിയിലേറെ  തുകയ്ക്ക് പെട്രോള്‍വാങ്ങേണ്ടി വരുന്നത് സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതിയുടെയും എണ്ണ കമ്പനികളുടെ ലാഭക്കൊതിയുടെയും ഫലമായാണ്‌ . കഴിഞ്ഞ ആറാഴ്ചക്കിടെ  രണ്ടാം തവണയാണ് എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നത് .ഓരോ പ്രാവശ്യവും  എണ്ണകമ്പനികള്‍ ചെറിയ തോതില്‍ വില കുറയ്ക്കുമ്പോള്‍  സര്‍ക്കാര്‍ തീരുവയും കൂട്ടുന്നതിലൂടെ  ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യം കൊള്ളയടിക്കുകയാണ്. ആഗോളവിപണിയിലെ  വിലക്കുറവിനു  ആനുപാതികമായി കമ്പനികള്‍ വിലകുറക്കുന്നുമില്ല .

No comments:

Post a Comment