Sunday, 13 December 2015

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒഴിവാക്കുന്നതിനു പിന്നിൽ സരിതയുടെ കത്തോ?

Saritha S nair



കൊല്ലം: ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നിലെ രഹസ്യം മാധ്യമ പ്രവർത്തകർ എത്ര ചോതിച്ചിട്ടും വെള്ളാപ്പള്ളി നടേശനോ ബന്ധപ്പെട്ട സംഘാടകരോ പറയാൻ തയ്യാറാകുന്നില്ല. വെള്ളാപ്പള്ളിയോട് ഇതേ കുറിച്ച് ചോതിച്ചപ്പോൾ ഇപ്പോൾ അത് പറഞ്ഞു ഒരു വലിയ ചർച്ചയുണ്ടാക്കാൻ താൻ താല്പര്യപ്പെടുന്നില്ല, എല്ലാം ഡിസംബർ 16 നു പറയാം ഇപ്പോൾ ഒരു പൊസ്റ്റ്മോർട്ടതിനു നിർബന്ധിക്കണ്ട എന്നൊക്കെയായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചത്. ആ ക്ഷണപ്രകാരം കേരളത്തിൽ എത്തുന്ന മോഡി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മൻ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത് എന്ന് അറിയാൻ ജനങ്ങൾക്കാകെ ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയെ വ്യക്തിപരമായി മാത്രമല്ല സംസ്ഥാനത്തെ ഒന്നടങ്കം അപമാനിക്കുന്ന ഈ നടപടിയിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മൗനം പാലിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനത്തിനു വഴിവെച്ച എന്ത് കാരണമാണ് കേന്ദ്രത്തിനു ലഭിച്ചത്. ഇത്തരം സംശയങ്ങൾക്ക് ജനങ്ങളോട് മറുപടി പറയാൻ മുഖ്യമന്ത്രിയും സർക്കാരും ബാധ്യസ്ഥരാണ്.

മുഖ്യമന്ത്രി ഈ പൊതു പരിപാടിയിൽ പങ്കെടുത്താൽ പൊതുജന പ്രതിഷേധത്താൽ പരിപാടി അലങ്കോലപ്പെടും എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയെ പ്രസ്തുത പരിപാടിയിൽ നിന്നും മാറ്റി നിർത്തിയതായിട്ടാണ് സ്ഥിരീകരിക്കപ്പെടാത്ത വിവരം. ശങ്കർ പ്രതിമയുടെ അനാച്ഛാദന ചടങ്ങ് നടക്കുന്ന അതെ ദിവസം അതായത് ഡിസംബർ 15 നു ആണ് സോളാർ കമ്മീഷനിൽ സരിതയുടെ മൊഴി രേഖപ്പെടുത്തുന്നത്. അതെ ദിവസം തന്നെ കേരള രാക്ഷ്ട്രീയത്തിലെ പല മാന്യന്മാരുടെയും മുഖം വികൃതമാക്കുന്ന സരിതയുടെ കത്ത് ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പേരുകളും മറ്റു വിവരങ്ങളും ആ കത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് വഴി അതെ ദിവസം തന്നെ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് വൻ പൊതുജന പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടാകുമെന്നും സംശയിക്കുന്നു. ഇത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്തും എന്നുമാത്രവുമല്ല പ്രധാനമന്ത്രിയുടെ സുരക്ഷക്കും ഭീഷണിയാകും എന്ന രഹസ്യ അറിയിപ്പിനെ തുടർന്നാണ്‌ മുഖ്യമന്ത്രിയെ മാറ്റി നിരത്താൻ സംഘാടകർ നിർബന്ധിതരായതെന്നും അറിയുന്നു. ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം ഈ വാർത്തകൾ സംപ്രേഷണം ചെയ്ത് രാജ്യമെമ്പാടും സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുമ്പോഴും ഇതിനു മറുപടി പറയാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൗനം ഈ സംശയങ്ങൾ ശരി വെക്കുന്നതാണ്.


No comments:

Post a Comment