Monday, 14 December 2015

അകാലിദള്‍ നേതാവിന്റെ ഫാം ഹൗസില്‍ രണ്ട് പേരുടെ കാലുകള്‍ വെട്ടിമാറ്റി, ഒരാള്‍ മരിച്ചു



അബോഹര്‍:  പഞ്ചാബില്‍ ഫാസിക ജില്ലയില്‍ രണ്ട് പേരുടെ കാലുകള്‍ വെട്ടിമാറ്റി. കഴിഞ്ഞ ദിവസമാണ് ഭരണകക്ഷിയായ അകാലി ദളിന്റെ നേതാവിന്റെ ഫാം ഹൗസില്‍ വെച്ച് ബീം ടങ്ക്, ഗുര്‍ജന്ദ് സിംഗ് എന്നിവരുടെ കാലുകള്‍ വെട്ടിമാറ്റിയത്. രക്തം വാര്‍ന്ന ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീം ടങ്ക് മരിച്ചു. ടങ്കിന്റെ കാലുകളും കയ്യുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു. ഗുര്‍ജന്ദ് സിംഗ് അമൃത്സറിലെ ആശുപത്രിയില്‍ ഗുരുതരവാസ്ഥയിലാണ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

സംഭവത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. അകാലിദള്‍ നേതാവ് ശിവ്‌ലാല്‍ ദോഡ, അദ്ദേഹത്തിന്റെ മരുമകന്‍ തുടങ്ങി 11 ഓളം പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല.

No comments:

Post a Comment