Wednesday, 16 December 2015

ആദിവാസി പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു


കോന്നി അരിവാപുരയം ഉള്‍ക്കാട്ടിലാണ് സംഭവം. രാജു രാധാമണി ദമ്പതികളുടെ മകള്‍ രാധികയാണ് ചികിത്സ കിട്ടാതെ മരിച്ചത്. പനിബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു. 16 ആദിവാസി കുടുംബങ്ങളാണ് അരിവാപുരയത്തെ ഉള്‍ക്കാട്ടില്‍ താമസിക്കുന്നത്. ഇവിടെ ആദിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ യാതൊന്നുമില്ല. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കുരിയോട്ടുമലയില്‍ സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും നിത്യ വൃത്തിക്കും കരിയോട്ടുമലയില്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ പതിനാറു കുടുംബങ്ങളും തിരികെ ഉള്‍ക്കാട്ടിലേക്ക് പോവുകയായിരുന്നു. മരിച്ച പത്ത് വയസുകാരി രാധികയെ ഇതുവരെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. തക്ക സമയത്ത് നല്ല ചികിത്സ കിട്ടിയിരുന്നെങ്കില്‍ രാധികയ്ക്ക് മരണം സംഭവിക്കില്ലായിരന്നുവെന്നും ആദിവാസികള്‍ പറഞ്ഞു. രാധികയുടെ മരണം കണ്ടിട്ടെങ്കിലും അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദുരിതക്കയത്തിലായ പതിനാറു കുടുംബങ്ങളില്‍ ഇനിയും പട്ടിണി മരണങ്ങളും ചികിത്സ കിട്ടാതെയുള്ള മരണങ്ങളും അരങ്ങേറുമെന്ന ആശങ്കയും ആദിവാസികള്‍ പങ്കുവയ്ക്കുന്നു.

2 comments:

  1. ഇനിയെന്കിലും അധികാരികളുടെ കണ്ണ് തുറക്കുമോ?

    ReplyDelete
  2. ഇനിയെന്കിലും അധികാരികളുടെ കണ്ണ് തുറക്കുമോ?

    ReplyDelete