Tuesday, 15 December 2015

മോഡിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി ചെറിയാന്‍ ഫിലിപ്പ്



മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ഹിന്ദുമണ്ഡലം രൂപീകരിച്ചിരുന്നെന്നും ആര്‍ ശങ്കറിന് ജനസന്ഘവുമായി ബന്ധമുണ്ടായിരുന്നെന്നും ജനസംഘത്തിന്റെ പുതിയ രൂപമാണ് ബി ജെ പി എന്നും  കൊല്ലത്തെ പ്രസംഗത്തിനിടയില്‍  പറഞ്ഞ മോഡിയുടെ വാക്കുകളെ പൊളിച്ചടുക്കി കൊണ്ട് ചെറിയാന്‍ ഫിലിപ്പിന്റെ  ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌. ആര്‍ ശങ്കറിനെ RSS അടുപ്പനുള്ള ആളായി  ചിത്രീകരിക്കാനുള്ള ശ്രമത്തെ ചെറിയാന്‍  ഫിലിപ്പ് തന്റെ പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് .ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ എ കെ ജി യെയും ചിലപ്പോൾ നരേന്ദ്ര മോഡി ഹിന്ദു മഹാസഭ നേതാവാക്കിയേക്കാം  എന്നും അദ്ദേഹം പറയുന്നു .

ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്സ് ബുക്ക്‌ പോസ്റ്റിന്റെ  പൂര്‍ണ്ണരൂപം  ഇവിടെ വായിക്കാം :-

1949 ൽ മന്നത്ത് പദ്മനാഭനും ആർ ശങ്കറും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനാണ് - അന്ന് മന്നം ദേവസ്വം ബോർഡ് പ്രസിഡന്റും ശങ്കർ അംഗവുമായിരുന്നു -അക്കാലത്തു ശ്യാമപ്രസാദ് മുഖർജി നെഹ്‌റു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയാണ് - മന്ത്രിയെ ശങ്കർ ക്ഷണിക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടാകാം - അതിനെ ജനസംഘതോടുള്ള ആഭിമുഖ്യമായി നരേന്ദ്രമോഡി ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് -ഗാന്ധി വധത്തെ തുടർന്ന് അന്ന് ആർ എസ് എസ് രാജ്യമാകെ നിരോധിക്കപ്പെട്ട കാലമാണ് - ഗാന്ധി ഭക്തനായിരുന്ന ശങ്കർ ഒരിക്കലും ആര എസ എസിനോട് ആഭിമുഖ്യം പുലർത്തിയിട്ടില്ല- തിരു- കൊച്ചി നിയമസഭയിൽ അന്ന് ശങ്കർ കൊണ്ഗ്രസിന്റെ അംഗമാണ് - പിന്നീട് ശങ്കർ കെ പി സി സി അദ്ധ്യക്ഷനും കോണ്ഗ്രസ് മുഖ്യമന്ത്രിയുമായി - ശങ്കറെ ഒരു ഹിന്ദുത്വവാദിയും ജനസംഘ അനുഭാവിയുമായി ചിത്രീകരിച്ച നരേന്ദ്രമോഡി ശങ്കറിന്റെ രാഷ്ട്രീയ പൈത്രുകത്തെയാണ് അവഹേളിച്ചത് -ചരിത്രം വളച്ചൊടിച്ചു ശങ്കറെ മോഡി കാവിപുതപ്പിക്കുകയാണ് ചെയ്തത് - ശങ്കർ എന്നും ഒരു മതേതരവാദിയായിരുന്നു-ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ എ കെ ജി യെയും ചിലപ്പോൾ നരേന്ദ്ര മോഡി ഹിന്ദു മഹാസഭ നേതാവാക്കിയേക്കാം

No comments:

Post a Comment