Showing posts with label modi. Show all posts
Showing posts with label modi. Show all posts
Wednesday, 23 December 2015
മോഡിയുടെ വര്‍ഗീയതയെയും ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെയും ഒരേ പോലെ പരാജയപ്പെടുത്താന്‍ കേരളീയര്‍ ഒറ്റക്കെട്ടായി രംഗത്തുവരണം : വി എസ്
തിരുവനന്തപുരം : നരേന്ദ്രമോഡിയുടെ വര്‍ഗീയതയെയും ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെയും പരാജയപ്പെടുത്താന്‍ കേരളീയര്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മോഡിയുടെ കശാപ്പുരാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജല്‍പ്പനങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. അഴിമതിയും വിലക്കയറ്റവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഹൈക്കമാന്‍ഡിന് എഴുതിയ കത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കാനാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് നേതൃത്വത്തില്‍ ചാക്കയില്‍ നടന്ന രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന്റെ നയങ്ങളാണ് മോഡി നടപ്പാക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുന്നവരെ വെടിവച്ചുകൊല്ലുന്നു. ധബോല്‍ക്കറിന്റെയും കല്‍ബുര്‍ഗിയുടെയും അവസ്ഥ നമ്മള്‍ മറക്കരുത്. ഈ ക്രൂരതയെ ചെറുത്തുതോല്‍പ്പിക്കാനാകണം. കുമ്മനം രാജശേഖരന്‍ അമിത് ഷായുടെ കേരളത്തിലെ നാവാകുകയാണ്. ക്ഷേത്രങ്ങള്‍ക്കടുത്ത് മറ്റു മതക്കാര്‍ക്ക് പ്രവേശനം നല്‍കരുതെന്ന് പറയുന്ന അദ്ദേഹം ശബരിമലയില്‍ പോകുന്ന ഭക്തര്‍ ആദ്യം മുസ്ളിമായ വാവര്‍ പള്ളിയിലാണ് എത്തുന്നതെന്ന് കുമ്മനം മറക്കരുത്. ഇനി അയ്യപ്പഭക്തര്‍ അവിടെ പോകരുതെന്ന് കുമ്മനം പറയുമോയെന്നും വി എസ് ചോദിച്ചു.
ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അഴിമതി എല്ലാ പരിധിയും വിടുകയാണ്. സോളാര്‍, ബാര്‍ കോഴ എന്നിവ ഒടുവിലത്തെ ഉദാഹരണമാണ്. വന്‍കിട കച്ചവടക്കാരില്‍നിന്ന് വല്ല തുട്ടും കിട്ടുമോയെന്നു മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ നോട്ടം. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ തമ്മിലടിയെന്നും വി എസ് പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രന്‍, മാത്യു ടി തോമസ്, ഉഴവൂര്‍ വിജയന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സുരേന്ദ്രന്‍പിള്ള, എം വിജയകുമാര്‍, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വി ഗംഗാധരന്‍നാടാര്‍ സ്വാഗതം പറഞ്ഞു.
Tuesday, 15 December 2015
മോഡിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി ചെറിയാന്‍ ഫിലിപ്പ്
മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ഹിന്ദുമണ്ഡലം രൂപീകരിച്ചിരുന്നെന്നും ആര്‍ ശങ്കറിന് ജനസന്ഘവുമായി ബന്ധമുണ്ടായിരുന്നെന്നും ജനസംഘത്തിന്റെ പുതിയ രൂപമാണ് ബി ജെ പി എന്നും കൊല്ലത്തെ പ്രസംഗത്തിനിടയില്‍ പറഞ്ഞ മോഡിയുടെ വാക്കുകളെ പൊളിച്ചടുക്കി കൊണ്ട് ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആര്‍ ശങ്കറിനെ RSS അടുപ്പനുള്ള ആളായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ചെറിയാന്‍ ഫിലിപ്പ് തന്റെ പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് .ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ എ കെ ജി യെയും ചിലപ്പോൾ നരേന്ദ്ര മോഡി ഹിന്ദു മഹാസഭ നേതാവാക്കിയേക്കാം എന്നും അദ്ദേഹം പറയുന്നു .
ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം :-
1949 ൽ മന്നത്ത് പദ്മനാഭനും ആർ ശങ്കറും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനാണ് - അന്ന് മന്നം ദേവസ്വം ബോർഡ് പ്രസിഡന്റും ശങ്കർ അംഗവുമായിരുന്നു -അക്കാലത്തു ശ്യാമപ്രസാദ് മുഖർജി നെഹ്‌റു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയാണ് - മന്ത്രിയെ ശങ്കർ ക്ഷണിക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടാകാം - അതിനെ ജനസംഘതോടുള്ള ആഭിമുഖ്യമായി നരേന്ദ്രമോഡി ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് -ഗാന്ധി വധത്തെ തുടർന്ന് അന്ന് ആർ എസ് എസ് രാജ്യമാകെ നിരോധിക്കപ്പെട്ട കാലമാണ് - ഗാന്ധി ഭക്തനായിരുന്ന ശങ്കർ ഒരിക്കലും ആര എസ എസിനോട് ആഭിമുഖ്യം പുലർത്തിയിട്ടില്ല- തിരു- കൊച്ചി നിയമസഭയിൽ അന്ന് ശങ്കർ കൊണ്ഗ്രസിന്റെ അംഗമാണ് - പിന്നീട് ശങ്കർ കെ പി സി സി അദ്ധ്യക്ഷനും കോണ്ഗ്രസ് മുഖ്യമന്ത്രിയുമായി - ശങ്കറെ ഒരു ഹിന്ദുത്വവാദിയും ജനസംഘ അനുഭാവിയുമായി ചിത്രീകരിച്ച നരേന്ദ്രമോഡി ശങ്കറിന്റെ രാഷ്ട്രീയ പൈത്രുകത്തെയാണ് അവഹേളിച്ചത് -ചരിത്രം വളച്ചൊടിച്ചു ശങ്കറെ മോഡി കാവിപുതപ്പിക്കുകയാണ് ചെയ്തത് - ശങ്കർ എന്നും ഒരു മതേതരവാദിയായിരുന്നു-ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ എ കെ ജി യെയും ചിലപ്പോൾ നരേന്ദ്ര മോഡി ഹിന്ദു മഹാസഭ നേതാവാക്കിയേക്കാം
Thursday, 10 December 2015
സംസ്ഥാന സര്‍ക്കാരിനെ അവഹേളിച്ച നരേന്ദ്രമോഡിയുടെ നിലപാടിനെതിരെ പിണറായി
കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയമില്ലെന്ന നിലപാട് അവഹേളനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നരേന്ദ്രമോഡിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രിമാര്‍ക്കും കാണണമെങ്കില്‍ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവഹേളനത്തോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്. കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല.
ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്. മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവം ഉമ്മന്‍ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്. സ്വീകരണത്തിനും ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയം കണ്ടെത്താനായ നരേന്ദ്ര മോഡിക്ക് കേരള മുഖ്യമന്ത്രിയേയും സംഘത്തെയും കാണാന്‍ സമയമില്ലെന്നത് അപമാനകരമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ കാണണമെങ്കിൽ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നത് അപമാനകരമാണ്.
14, 15 തീയതികളില്‍ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ സമയമുണ്ട്. ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ഹെലികോപ്റ്ററില്‍ പറന്നുചെന്ന് ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയമുണ്ട്. നാല്‍പത്തെട്ടു മണിക്കൂര്‍ കേരളത്തില്‍ തങ്ങുമെങ്കിലും താമസ സ്ഥലത്തോ പരിപാടികൾക്കിടയിലോ കേരളത്തിന്റെ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സംസാരിക്കാൻ സമയം അനുവദിക്കാനാണ് പ്രയാസം. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച മന്ത്രിസഭയോട് താന്‍ മടങ്ങിപ്പോവുമ്പോള്‍ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വന്ന് വേണമെങ്കില്‍ കാണാവുന്നതാണ് എന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നാണ് വാർത്ത.
ഈ അവഹേളനത്തോട് പ്രതികരിക്കാൻ ഉമ്മൻചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്.
കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്.
മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവംഉമ്മൻ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്.
പ്രധാനമന്ത്രിയെ ഡെല്‍ഹിയില്‍വെച്ചോ കേരളത്തില്‍വെച്ചോ കാര്യങ്ങള്‍ ധരിപ്പിക്കാനാവില്ല എന്നതാണ് സ്ഥിതി. കേരളത്തിലെ മന്ത്രിമാര്‍ പലതവണ ഡെല്‍ഹിക്ക് പറന്നു. പ്രധാന മന്ത്രിയെ കണ്ടു കേരളക്കാര്യം പറയാൻ മാത്രം കഴിഞ്ഞില്ല.
പൊതുബജറ്റും റെയില്‍വെ ബജറ്റും വരാന്‍ പോവുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കകളുയരുന്നു. ഇറക്കുമതിനയം കൊണ്ട് റബ്ബര്‍, നാളികേര കര്‍ഷകര്‍ പൊറുതിമുട്ടുന്നു. ഗള്‍ഫ് പണം പ്രത്യുല്‍പാദനപരമായി ഉപയോഗിക്കാന്‍ പദ്ധതികളില്ല. കേരളത്തിന്റെ പൊതുകടം 1,59,523 കോടിയിലേക്ക് കുതിച്ചെത്തുകയും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം മൂക്കുകുത്തുകയും ചെയ്യുന്നു.
ഇത്തരം പ്രശ്നങ്ങൾ പ്രധാന മന്ത്രിയോട് പറയാനും കേന്ദ്ര ഗവര്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താനും അവസരം ലഭിക്കാത്തതിൽ ഒരു തരത്തിലുമുള്ള പ്രതിഷേധം ഉമ്മൻ ചാണ്ടിക്ക് ഇല്ല എന്നാണോ ജനങ്ങൾ മനസ്സിലാക്കേണ്ടത്? ആത്മാഭിമാനത്തോടെ ശിരസ്സുയര്‍ത്തി നിന്നു കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങിക്കാന്‍ ഉമ്മൻചാണ്ടി ഭയപ്പെടുന്നതെന്തിനാണ്?
വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വന്നു തന്നെ കണ്ടുകൊള്ളാന്‍ പറയുന്ന പ്രധാനമന്ത്രിയോട് അര്‍ഹിക്കുന്ന ഭാഷയില്‍ സംസ്ഥാന ഭാരണാധികാരികൾ മറുപടി പറഞ്ഞിരുന്നെങ്കില്‍ മനോഭാവം മാറ്റാന്‍ മോഡി നിർബന്ധിക്കപ്പെടുമായിരുന്നു. ഉമ്മൻചാണ്ടിയുടെ നിസ്സംഗതയിലൂടെ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യമാണ് അപകടപ്പെടുന്നത് .

പോസ്റ്റ് ലിങ്ക് ചുവടെ ;-
https://www.facebook.com/PinarayVijayan/posts/921244284634069
Tuesday, 8 December 2015
ഇന്ത്യ - പാക് നയതന്ത്രത്തില്‍ പുത്തന്‍ ചുവടുവയ്പ്പ്
ദേശീയ സുരക്ഷാഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച
ബാങ്കോക്ക്: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോയലും, പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജന്ജുവയും തമ്മില്‍ തായലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടത്തിയ നാലര മണിക്കൂര്‍ രഹസ്യ ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും നയതന്ത്ര ബന്ധത്തിന് ശക്തി പകരും.ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ S ജയ്ഷങ്കറും, ഐസാസ് അഹ്സന്‍ ചൗധരിയും ഒപ്പമുണ്ടായിരുന്നു. തീവ്രവാദവും കാശ്മീരും ചര്‍ച്ചാ വിഷയമായി. പാരീസില്‍ വച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ വച്ച് കഴിഞ്ഞ ആഴ്ചയുണ്ടായ മോഡി - ഷരീഫ് കൂടിക്കാഴ്ചയാണ് ഈ ചര്‍ച്ചയ്ക്ക് വഴി ഒരുക്കിയത്.
ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരും തമ്മില്‍ കഴിഞ്ഞ വര്ഷം ഓഗസ്റ്റില്‍ ഇസ്ലാമാബാദിലും, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ഈ വര്ഷം ഓഗസ്റ്റില്‍ ദല്‍ഹിയിലും നടത്താനിരുന്ന ചര്‍ച്ചകള്‍ നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ ഒളിച്ചു പോയി. റഷ്യയിലെ ഉഫയില്‍ വച്ചു നടന്ന ഷാങ്ങ്‌ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയ്ക്ക് ശേഷം നടന്ന മോഡി - ഷരീഫ് കൂടിക്കാഴ്ചയിലാണ് കഴിഞ്ഞ ഓഗസ്റ്റിലെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നതെങ്കിലും പാക്കിസ്താന്‍ തീവ്രവാദത്തിന് തുല്യ പ്രാധാന്യത്തോടെ കാശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യണം എന്ന് വാദിക്കുകയായിരുന്നു. അന്നത്തെ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് കാശ്മീരിലെ വിഘടനവാദ ഹൂറിയത്ത് നേതാക്കളുമായി നടത്തിയ ചര്‍ച്ച ഇന്ത്യയെ ചൊടിപ്പിച്ചു.ഇപ്പോഴത്തെ ചര്‍ച്ചയുടെ രഹസ്യ സ്വഭാവവും, ചര്‍ച്ചയ്ക്കായി മൂന്നാം രാജ്യം തിരഞ്ഞെടുത്തതും ഇത്തരം പ്രവണതകള്‍ അവസാനിപിച്ചു.
അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ സമ്മേളനത്തിനായി ഇസ്ലാമാബാദ് സന്ദര്ഷിക്കുന്നതിലൂടെ സുഷമാ സ്വരാജിന്‍റെആദ്യ പാക്കിസ്താന്‍ സന്ദര്‍ശനത്തിനും ചര്‍ച്ച വഴി വച്ചു. മോഡി അടുത്ത വര്ഷം ഇസ്ലാമാബാദില്‍ വച്ച് നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനും സാഹശ്ചര്യമൊരുങ്ങി. ശ്രീലങ്കയില്‍വച്ച് ഇന്ത്യ - പാക് ക്രിക്കറ്റ് മത്സരത്തിനും സാധ്യതയുണ്ട്.
Subscribe to:
Posts (Atom)