Showing posts with label pinarayi vijayan. Show all posts
Showing posts with label pinarayi vijayan. Show all posts

Saturday, 2 January 2016

നാടിന് ശുദ്ധജലം ഉറപ്പാക്കാന്‍ അരുവിക്കരയില്‍ ജനനേതാവെത്തി

Pinarayi Vijayan at Aruvikara


തിരുവനന്തപുരം : ശുദ്ധമായ കുടിവെള്ളമെന്ന ജനങ്ങളുടെ അവകാശം സ്വപ്നമാകുമ്പോള്‍ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ജനനേതാവ് അരുവിക്കരയിലെത്തിയത് ജനങ്ങള്‍ക്ക് പ്രത്യാശയും അധികൃതര്‍ക്ക് താക്കീതുമായി. തലസ്ഥാന നഗരിയുടെ പ്രധാന ജലസ്രോതസ്സായ അരുവിക്കര ഡാമും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കാനെത്തിയത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ്. പായല്‍ മൂടി വൃത്തിഹീനവും മണ്ണടിഞ്ഞ് ആഴവും കുറഞ്ഞ കരമനയാറും വികസനമില്ലാതെ തകര്‍ച്ച നേരിടുന്ന ഡാമും നടന്നുകണ്ട അദ്ദേഹം നാട്ടുകാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു.


ജില്ലയുടെ 70 ശതമാനത്തോളം ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് അരുവിക്കര ഡാമിനേയാണ്. എന്നാല്‍, മനുഷ്യ വിസര്‍ജ്യവും പ്ളാസ്റ്റിക്കും മൃഗാവിഷ്ടവും നിറഞ്ഞ് കരമനയാറ് നശിച്ചതിന്റെ ഭാരം മുഴവന്‍ പേറുന്നത് അരുവിക്കര റിസര്‍വോയറാണ്. അതിനിടെയാണ് മണ്ണ് അടിഞ്ഞുകൂടി റിസര്‍വോയറിന്റെ ആഴം കുറയുന്നു. പായല്‍ നിറയുന്നതും ഇവിടത്തെ വലിയ പ്രശ്നമാണ്. നിലവില്‍ ഇതിന്റെ സംഭരണശേഷി പത്തുശതമാനമായി കുറഞ്ഞു. ഇതോടെ നാട്ടുകാര്‍ അരുവിക്കര ജലസംരക്ഷണ സമതിയുണ്ടാക്കി പ്രക്ഷോഭം തുടങ്ങി. തലസ്ഥാനത്തെ ജനങ്ങള്‍ക്ക്ശുദ്ധമായ കുടിവെള്ളം നല്‍കണമെന്നാശ്യപ്പെട്ട് ഫോട്ടോ പ്രദര്‍ശനവും നടത്തി.  ഇതോടെ  ഡാമിന്റെയും റിസര്‍വോയറിന്റെയും ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിണറായി വിജയന്‍ പുതുവര്‍ഷത്തില്‍ത്തന്നെ ഈ പ്രദേശത്തെത്തിയത്. ജനപ്രതിനിധികളും സംരക്ഷണസമിതി പ്രവര്‍ത്തകരും അടങ്ങിയ വന്‍ ജനാവലി പിണറായിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം പുഴയുടെയും ഡാമിന്റെയും വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഡാമിന്റെ ഈ അവസ്ഥ സര്‍ക്കാരിനും മറ്റ് അധികൃതര്‍ക്കും അറിയാമായിരുന്നിട്ടും ഒരു നടപടിയും സ്വകീകരികാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവ അടിയന്തരമായും ശുചിയാക്കുകയും ഡ്രഡ്ജിങ് നടത്തുകയും ചെയ്തില്ലെങ്കില്‍ ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Wednesday, 23 December 2015

നവകേരള മാര്‍ച്ച്; ലോഗോ ആയി

Navakerala March


തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ലോഗോ തെരഞ്ഞെടുത്തു. കണ്ണൂര്‍ പാപ്പിനിശേരി രാജേഷ് പൂഞ്ഞത്ത് രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. ജനുവരി 15നു മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14നു മഹാറാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.

Thursday, 17 December 2015

വെള്ളാപ്പള്ളിയുടെ വാർത്താസമ്മേളനം പിണറായിയുടെ പ്രസ്താവന ശരി വെക്കുന്നു


വെള്ളാപ്പള്ളി നടേശന്‍ ഇന്ന്നടത്തിയ പത്ര സമ്മേളനം പിണറായി വിജയന്‍റെ പ്രസ്താവന ശരിവയ്ക്കുന്നു. പ്രതിമാ വിവാദം ഉമ്മന്‍ ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണ് എന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു . അത് അക്ഷരാര്‍ഥത്തില്‍ ശരി വയ്ക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളി ഇന്ന് പത്രസമ്മേളനം നടത്തിയതും  ,ഉമ്മന്‍ ചാണ്ടി ഇന്നലെ  പ്രതികരിച്ചതും .

ഉമ്മന്‍ ചാണ്ടിയെ ആദ്യം ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു  എന്നും പിന്നീട് "കൂട്ടായ ആലോചനയില്‍" ചടങ്ങില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നുമാണ് വെള്ളാപ്പള്ളി പത്ര സമ്മേളനത്തില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അനുകൂലമായാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചതെന്നും വളരെ വിനയത്തോടെ വെള്ളാപ്പള്ളിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന  ഒന്നും തന്‍ ചെയ്യില്ല എന്ന്‍ അറിയിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ പി സി സി പ്രസിഡന്‍റ് കോണ്‍ഗ്രസ് രാഷ്ട്രീയം കലക്കിയിട്ടിരിക്കുക്കയാണ് അതിനാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ അണികളില്‍ നിന്നുതന്നെ പ്രതിഷേധം ഉയരും അത് ചടങ്ങിനെ ബാധിക്കും  എന്നതുകൊണ്ടാണ് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്  എന്ന ന്യായമാണ് വെള്ളാപ്പള്ളി ഉയര്‍ത്തുന്നത് .മുഖ്യമന്ത്രിയെ ഒഴിവാക്കിയ പ്രശ്നം വിവാദമാക്കിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ്. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ആദ്യം ക്ഷണിച്ചത് താനല്ല. പ്രതിമ അനാച്ഛാദനം എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലല്ല നടന്നത്.  ട്രസ്റ്റാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ കമ്മിറ്റി അംഗങ്ങളായിരുന്ന സുവര്‍ണകുമാറും പ്രൊഫ ശശികുമാറുമാണ് മുഖ്യമന്ത്രിയെ ആദ്യം ക്ഷണിച്ചത്. താന്‍ പിന്നീടാണ് ക്ഷണിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മുഖ്യമന്ത്രിയോട് ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ,തന്നെ ഒഴിവാക്കിയതിനു പിന്നില്‍ വെള്ളാപ്പള്ളിഅല്ലെന്നും അദ്ദേഹം വളരെ വിഷമത്തോടെയാണ് പങ്കെടുക്കേണ്ട എന്ന് അറിയിച്ചതെന്നും പറഞ്ഞിരുന്നു . മുഖ്യമന്ത്രിക്കനുകൂലമായി ഒരു സഹതാപം സൃഷ്ടിക്കാനുള്ള ബോധശ്രമമാണ് നടക്കുന്നതെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു . അതിനെ സാധൂകരിക്കുന്നതാണ്  വെള്ളാപ്പള്ളിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വാക്കുകള്‍ .പരസ്പരം ന്യയീകരിച്ചുകൊണ്ടുള്ള വാക്കുകള്‍ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ വാക്കുകളെയും ശരിവയ്ക്കുന്നു .


Tuesday, 15 December 2015

മോഡിയുടെ വരവ് ചരിത്രത്തെ വളച്ചൊടിക്കാനും വിഭാഗീയത സൃഷ്ടിക്കാനും: പിണറായി

നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി എന്ന നിലയിലുള്ള ആദ്യ കേരള സന്ദർശനം കേരളീയരോടുള്ള പരിഹാസമായി.

സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്താനും ചരിത്രത്തെ കുറിച്ച് തെറ്റിധാരണ സൃഷ്ടിക്കുവാനുമാണ് മോഡി ശ്രമിക്കുന്നത്.

കേരളത്തിന്റെ ഒരാവശ്യത്തോടും അനുഭാവപൂർവ്വം പ്രതികരിക്കാൻ മോഡിതയാറായില്ല. അതിനു കാരണം പറഞ്ഞത്, പാർലമെന്റ്സമ്മേളനം നടക്കുന്നു എന്നാണ്‌. ഇതിനു മുൻപ് പ്രഖ്യാപിച്ച പദ്ധതികളും ഏറെക്കാലമായി ഉന്നയിക്കപ്പെടുന്ന ജനകീയ ആവശ്യങ്ങളും അംഗീകരിക്കാൻ പാർലമെന്റ്സമ്മേളനം തടസ്സമാണ് എന്ന ന്യായീകരണം അപഹാസ്യമാണ്. തന്റെ വിദേശ യാത്രയ്ക്കനുസരിച്ചു പാർലമെന്റ് സമ്മേളനം മാറ്റിവെപ്പിക്കാൻ മടിച്ചിട്ടില്ലാത്ത മോഡിക്ക് കൊല്ലത്തെത്തുംപോൾ മാത്രം ഈ വികാരം വന്നത് എന്ത് കൊണ്ടാണ്? അത് മനസ്സിലാക്കാൻ പ്രാപ്തിയില്ലാത്തവരാണ് മലയാളികൾ എന്ന ധാരണ വേണ്ട. 

നയപരമായ എന്തെങ്കിലും പ്രഖ്യാപനമല്ല, മൂ

ർത്തമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് കേരളത്തിനു വേണ്ടത്.
വഴിമുട്ടി നില്ക്കുന്ന പുരോഗതി തിരിച്ചു പിടിക്കാൻ അർഹമായ അവകാശങ്ങൾ കേരളത്തിനു നൽകുമോ എന്നതാണ് പ്രശ്നം. അക്കാര്യത്തിൽ തീർത്തും നിരാശാജനകമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 


ഗുജറാത്ത് മാതൃകയിൽ അസഹിഷ്ണുതയും മതവിദ്വേഷവും കേരളത്തിൽ വളർത്താനുള്ള സംഘ പരിവാർ മോഹത്തിന്റെ അംബാസഡറായി കേരളത്തിൽ എത്തിയതാണ് മോഡി എന്ന് അദ്ദേഹത്തിൻറെ പല പരാമർശങ്ങളും തെളിയിക്കുന്നു.

കുരുന്നിന് ആദ്യാക്ഷരം കുറിപ്പിച്ച് പിണറായി


കടയ്ക്കല്‍ :പാര്‍ടി ഓഫീസ് ഉദ്ഘാടനവേളയില്‍ കുരുന്നിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ആദ്യാക്ഷരം എഴുതിച്ചു.കൊല്ലം  കടയ്ക്കല്‍ സിപിഐ എം ചിങ്ങേലി ലോക്കല്‍കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യാന്‍ എത്തിയപ്പോഴാണ് ഇട്ടിവ മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് മുസമ്മില്‍ഖാന്‍ എന്ന കുട്ടിയെ പിണറായി ആദ്യാക്ഷരമെഴുതിച്ചത്. പ്രവാസി മലയാളിയായ സബീര്‍ഖാന്റെയും ഷൌഹാനയുടെയും മകനാണ് മുഹമ്മദ് മുസമ്മില്‍ഖാന്‍. - 

വര്‍ഗ്ഗീയതയെയും നവ ഉദാരവത്കരണത്തെയും സി പി എം എതിര്‍ക്കും



കൊല്ലം ; വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ സി പി എം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു .വര്‍ഗ്ഗീയതെയും നവ ഉദാര വത്കരണത്തെയുമാണ് സി പി എം എതിര്‍ക്കുന്നത് നവ ഉദാര വത്കരണമാണ് കേന്ദ്രത്തിലും കേരളത്തിലും  എല്ലാ തകര്‍ച്ചക്കും  കാരണം .കടയ്ക്കല്‍ ചിങ്ങേലി സി പി ഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം .


കേരളത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകള്‍ കിടക്കുമ്പോള്‍ അത് നികത്താന്‍ കഴിയുന്നില്ല .നിയമന നിരോധനം ഇല്ലെന്നു സര്‍ക്കാര്‍ പറയുമ്പോഴും നിയമനം നടക്കുന്നില്ല.ആരോഗ്യ മേഖലയില്‍ 1500 തസ്തികകള്‍ ഒഴിഞ്ഞു കിടപ്പാണ്. ആരോഗ്യ രംഗം വന്‍ പ്രതിസന്ധി  നേരിടുന്നു .പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നടിയുന്നു .കാര്‍ഷിക ഉത്പന്നങ്ങള്‍ വിലത്തകര്‍ച്ച നേരിടുന്നു .വിലക്കയറ്റം അതി രൂക്ഷമായി . കോര്‍പ്പരേറ്റുകള്‍ക്ക് ഗുണം ചെയ്യുകയും സാധരണക്കാരനെ ബുദ്ധി മുട്ടിലാക്കുകയും ചെയ്യുന്ന ഭരണമാണ് നടക്കുന്നത് .

സി പി എം ഏരിയ സെക്രട്ടറി എം.നസീര്‍ അധ്യക്ഷത വഹിച്ചു .സംസ്ഥാന കമ്മറ്റി അംഗങ്ങളായ  എസ്  രാജേന്ദ്രന്‍,കൊല്ലായില്‍ സുദേവന്‍ മുന്‍ ജില്ല സെക്രട്ടറി രാജഗോപാല്‍ ,ജില്ലാകമ്മറ്റി  അംഗങ്ങളായ കരകുളം ബാബു എസ.വിക്രമന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി  അഡ്വ.ടി ആര്‍ തങ്കരാജ്  എന്നിവര്‍ സംസാരിച്ചു .പ്രകടനവും  നടന്നു .

Saturday, 12 December 2015

വിലക്കിയവരും വിലക്ക് തൊണ്ട തൊടാതെ വിഴുങ്ങിയ മുഖ്യമന്ത്രിയും കേരളീയന്റെ ആത്മാഭിമാനത്തെയാണ് അവഹേളിക്കുന്നത്.





സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌ :-

ആർ ശങ്കർ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് മുഖ്യമന്ത്രി ആയത്. മരിക്കുന്നതു വരെ കോൺഗ്രസുകാരനായിരുന്നു.അദ്ദേഹത്തിന്റെ പ്രതിമാ അനാച്ഛാദനച്ചടങ്ങിൽ കേരളത്തിന്റെ മുഖ്യ മന്ത്രി പങ്കെടുക്കേണ്ടത് തികഞ്ഞ മര്യാദയും സ്വാഭാവികതയും ആണ്. അതിന് വിലക്കുകൽപ്പിക്കുമ്പോൾ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയറാകാതെ കുമ്പിട്ടു നിന്ന് റാൻ മൂളുന്നത് ഭൂഷണമല്ല. 


വിലക്കിയവരും വിലക്ക് തൊണ്ട തൊടാതെ വിഴുങ്ങിയ മുഖ്യമന്ത്രിയും കേരളീയന്റെ ആത്മാഭിമാനത്തെയാണ് അവഹേളിക്കുന്നത്. ഈ വിലക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിഞ്ഞു കൊണ്ടാണോ? ആണെങ്കിലും അല്ലെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസത്തെ ചവിട്ടി മെതിക്കുന്നതാണ്. ഉമ്മൻ ചാണ്ടിയുടെ ബിജെപി വിധേയത്വവും സങ്കുചിതത്വവുമാണ് ഈ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം. മോഡിക്കും വെള്ളാപ്പള്ളി നടേശനും മുന്നിൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രി ആണ് ഉമ്മൻ ചാണ്ടി. ഇതിന്റെ അപമാനഭാരം കേരളം പേറാൻ നിർബന്ധിക്കപ്പെടുകയാണ്.

Thursday, 10 December 2015

സംസ്ഥാന സര്‍ക്കാരിനെ അവഹേളിച്ച നരേന്ദ്രമോഡിയുടെ നിലപാടിനെതിരെ പിണറായി

കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയമില്ലെന്ന നിലപാട് അവഹേളനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നരേന്ദ്രമോഡിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രിമാര്‍ക്കും കാണണമെങ്കില്‍ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഈ അവഹേളനത്തോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്. കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല.
ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്. മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവം ഉമ്മന്‍ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്. സ്വീകരണത്തിനും ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയം കണ്ടെത്താനായ നരേന്ദ്ര മോഡിക്ക് കേരള മുഖ്യമന്ത്രിയേയും സംഘത്തെയും കാണാന്‍ സമയമില്ലെന്നത് അപമാനകരമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ കാണണമെങ്കിൽ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നത് അപമാനകരമാണ്. 
14, 15 തീയതികളില്‍ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ സമയമുണ്ട്. ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ഹെലികോപ്റ്ററില്‍ പറന്നുചെന്ന് ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയമുണ്ട്. നാല്‍പത്തെട്ടു മണിക്കൂര്‍ കേരളത്തില്‍ തങ്ങുമെങ്കിലും താമസ സ്ഥലത്തോ പരിപാടികൾക്കിടയിലോ കേരളത്തിന്റെ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സംസാരിക്കാൻ സമയം അനുവദിക്കാനാണ് പ്രയാസം. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച മന്ത്രിസഭയോട് താന്‍ മടങ്ങിപ്പോവുമ്പോള്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്ന് വേണമെങ്കില്‍ കാണാവുന്നതാണ് എന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നാണ് വാർത്ത.
ഈ അവഹേളനത്തോട്‌ പ്രതികരിക്കാൻ ഉമ്മൻചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്.
കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്.
മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവംഉമ്മൻ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്.
പ്രധാനമന്ത്രിയെ ഡെല്‍ഹിയില്‍വെച്ചോ കേരളത്തില്‍വെച്ചോ കാര്യങ്ങള്‍ ധരിപ്പിക്കാനാവില്ല എന്നതാണ് സ്ഥിതി. കേരളത്തിലെ മന്ത്രിമാര്‍ പലതവണ ഡെല്‍ഹിക്ക് പറന്നു. പ്രധാന മന്ത്രിയെ കണ്ടു കേരളക്കാര്യം പറയാൻ മാത്രം കഴിഞ്ഞില്ല.
പൊതുബജറ്റും റെയില്‍വെ ബജറ്റും വരാന്‍ പോവുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കകളുയരുന്നു. ഇറക്കുമതിനയം കൊണ്ട് റബ്ബര്‍, നാളികേര കര്‍ഷകര്‍ പൊറുതിമുട്ടുന്നു. ഗള്‍ഫ് പണം പ്രത്യുല്‍പാദനപരമായി ഉപയോഗിക്കാന്‍ പദ്ധതികളില്ല. കേരളത്തിന്റെ പൊതുകടം 1,59,523 കോടിയിലേക്ക് കുതിച്ചെത്തുകയും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം മൂക്കുകുത്തുകയും ചെയ്യുന്നു.
ഇത്തരം പ്രശ്നങ്ങൾ പ്രധാന മന്ത്രിയോട് പറയാനും കേന്ദ്ര ഗവര്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താനും അവസരം ലഭിക്കാത്തതിൽ ഒരു തരത്തിലുമുള്ള പ്രതിഷേധം ഉമ്മൻ ചാണ്ടിക്ക് ഇല്ല എന്നാണോ ജനങ്ങൾ മനസ്സിലാക്കേണ്ടത്? ആത്മാഭിമാനത്തോടെ ശിരസ്സുയര്‍ത്തി നിന്നു കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങിക്കാന്‍ ഉമ്മൻചാണ്ടി ഭയപ്പെടുന്നതെന്തിനാണ്?
വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്നു തന്നെ കണ്ടുകൊള്ളാന്‍ പറയുന്ന പ്രധാനമന്ത്രിയോട് അര്‍ഹിക്കുന്ന ഭാഷയില്‍ സംസ്ഥാന ഭാരണാധികാരികൾ മറുപടി പറഞ്ഞിരുന്നെങ്കില്‍ മനോഭാവം മാറ്റാന്‍ മോഡി നിർബന്ധിക്കപ്പെടുമായിരുന്നു. ഉമ്മൻചാണ്ടിയുടെ നിസ്സംഗതയിലൂടെ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യമാണ് അപകടപ്പെടുന്നത് .
പോസ്റ്റ്‌ ലിങ്ക്  ചുവടെ ;-

https://www.facebook.com/PinarayVijayan/posts/921244284634069

ബാബുവിനെതിരായ വിധി, മുഖ്യമന്ത്രിയ്ക്കുള്ള തിരിച്ചടിയാണ് : പിണറായി വിജയന്‍


ബാര്‍കോഴ കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ സർക്കാർ വഴിവിട്ടു ശ്രമിച്ചു എന്നും അന്വേഷണമെന്ന പേരിൽ നാടകമാണ് നടത്തിയത് എന്നുമാണ് വിജിലന്‍സ് കോടതി ഉത്തരവ് തെളിയിക്കുന്നത്. അതിനാല്‍ എല്ലാ ഘട്ടത്തിലും ബാബുവിന് സ്വഭാവ സർടിഫിക്കറ്റ് നൽകാൻ വ്യഗ്രത കാട്ടിയ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് ഈ കോടതി നടപടി എന്നും പിണറായി വിജയന്‍. 

ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ ബാറുടമാ സംഘടനാനേതാവില്‍നിന്ന് കെ ബാബു പത്തുകോടി ആവശ്യപ്പെട്ടെന്നും ആദ്യഗഡുവായി 50 ലക്ഷം രൂപ 2013 ഒക്ടോബര്‍ 31ന് വാങ്ങിയെന്നുമുള്ള വെളിപ്പെടുത്തലിന്റെ രേഖകളാണ് കോടതി പരിശോധിച്ചത്.  നിയമ പരമായ അന്വേഷണം നടത്താതെ നാടകം കളിച്ചു ബാബുവിന് ക്ളീന്‍ചിറ്റ് നല്‍കിയ സർക്കാർ നടപടി വിജിലന്‍സ് കോടതി തുറന്നു കാട്ടി. ശരിയായ ത്വരിതാന്വേഷണം നടന്നാല്‍ കെ എം മാണിക്കെതിരെയെന്നപോലെ ബാബുവിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

Tuesday, 8 December 2015

സി പി ഐ എം കേരള ജാഥ സംഘടിപ്പിക്കും

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2016 ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന സംസ്ഥാന പ്രചരണ ജാഥ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും അക്രമോത്സുകമായ വര്‍ഗീയതയ്‌ക്കെതിരെയും ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ജാഥ സംഘടിപ്പിക്കുന്നത്‌. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്‌ചപ്പാടുകളും ഈ ജാഥയിലൂടെ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും.
സി.പി.ഐ (എം) പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന ജാഥയില്‍ എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ്‌, പി.കെ. സൈനബ, എം.ബി. രാജേഷ്‌, പി.കെ. ബിജു, എ. സമ്പത്ത്‌ എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കുമെന്നും സംസ്ഥാന കമ്മിറ്റി പുറത്ത് വിട്ട പത്ര കുറിപ്പിൽ അറിയിച്ചു.