Showing posts with label prime minister. Show all posts
Showing posts with label prime minister. Show all posts

Monday, 14 December 2015

പൊതു ജനശ്രദ്ധക്ക് എറണാകുളം റൂറൽ എസ്.പി യതീശ് ചന്ദ്ര ഐ.പി.എസിന്റെ അറിയിപ്പ്.

Important Attention


എറണാകുളം:  പൊതു ജനശ്രദ്ധക്ക് എറണാകുളം റൂറൽ എസ്.പി യതീശ് ചന്ദ്ര ഐ.പി.എസിന്റെ അറിയിപ്പ്.

 തിങ്കളാഴ്ച (14:12-15) വൈകിട്ട് നെടുമ്പാശേരി വിമാനതാവളത്തിൽ നിന്ന് വിദേശത്തേക്ക് പോകേണ്ടവർ വൈകിട്ട് 5.00 മണിക്ക് മുമ്പായി വിമാനത്താവളത്തിലെത്തുവാൻ ശ്രദ്ധിക്കുക: പ്രധാനമന്ത്രിയുടെ യാത്ര മൂലംവൈകിട്ട് 5.00 മണിക്ക് ശേഷം മണിക്കൂറുകളോളം ആലുവ - തൃശ്ശൂർ ദേശീയ പാതയിൽ ഒരു നിര ഗതാഗതം സ്തംഭിക്കും. ദേശീയ പാതയിൽ U- turn എടുക്കാൻ പോലും സാധിക്കില്ല. ചരക്കു വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചു.

യതീശ് ചന്ദ്ര ഐ.പി.എസ്
എസ്.പി ,എറണാകുളം റൂറൽ

Sunday, 13 December 2015

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒഴിവാക്കുന്നതിനു പിന്നിൽ സരിതയുടെ കത്തോ?

Saritha S nair



കൊല്ലം: ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നിലെ രഹസ്യം മാധ്യമ പ്രവർത്തകർ എത്ര ചോതിച്ചിട്ടും വെള്ളാപ്പള്ളി നടേശനോ ബന്ധപ്പെട്ട സംഘാടകരോ പറയാൻ തയ്യാറാകുന്നില്ല. വെള്ളാപ്പള്ളിയോട് ഇതേ കുറിച്ച് ചോതിച്ചപ്പോൾ ഇപ്പോൾ അത് പറഞ്ഞു ഒരു വലിയ ചർച്ചയുണ്ടാക്കാൻ താൻ താല്പര്യപ്പെടുന്നില്ല, എല്ലാം ഡിസംബർ 16 നു പറയാം ഇപ്പോൾ ഒരു പൊസ്റ്റ്മോർട്ടതിനു നിർബന്ധിക്കണ്ട എന്നൊക്കെയായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചത്. ആ ക്ഷണപ്രകാരം കേരളത്തിൽ എത്തുന്ന മോഡി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മൻ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത് എന്ന് അറിയാൻ ജനങ്ങൾക്കാകെ ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയെ വ്യക്തിപരമായി മാത്രമല്ല സംസ്ഥാനത്തെ ഒന്നടങ്കം അപമാനിക്കുന്ന ഈ നടപടിയിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മൗനം പാലിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനത്തിനു വഴിവെച്ച എന്ത് കാരണമാണ് കേന്ദ്രത്തിനു ലഭിച്ചത്. ഇത്തരം സംശയങ്ങൾക്ക് ജനങ്ങളോട് മറുപടി പറയാൻ മുഖ്യമന്ത്രിയും സർക്കാരും ബാധ്യസ്ഥരാണ്.

മുഖ്യമന്ത്രി ഈ പൊതു പരിപാടിയിൽ പങ്കെടുത്താൽ പൊതുജന പ്രതിഷേധത്താൽ പരിപാടി അലങ്കോലപ്പെടും എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയെ പ്രസ്തുത പരിപാടിയിൽ നിന്നും മാറ്റി നിർത്തിയതായിട്ടാണ് സ്ഥിരീകരിക്കപ്പെടാത്ത വിവരം. ശങ്കർ പ്രതിമയുടെ അനാച്ഛാദന ചടങ്ങ് നടക്കുന്ന അതെ ദിവസം അതായത് ഡിസംബർ 15 നു ആണ് സോളാർ കമ്മീഷനിൽ സരിതയുടെ മൊഴി രേഖപ്പെടുത്തുന്നത്. അതെ ദിവസം തന്നെ കേരള രാക്ഷ്ട്രീയത്തിലെ പല മാന്യന്മാരുടെയും മുഖം വികൃതമാക്കുന്ന സരിതയുടെ കത്ത് ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പേരുകളും മറ്റു വിവരങ്ങളും ആ കത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് വഴി അതെ ദിവസം തന്നെ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് വൻ പൊതുജന പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടാകുമെന്നും സംശയിക്കുന്നു. ഇത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്തും എന്നുമാത്രവുമല്ല പ്രധാനമന്ത്രിയുടെ സുരക്ഷക്കും ഭീഷണിയാകും എന്ന രഹസ്യ അറിയിപ്പിനെ തുടർന്നാണ്‌ മുഖ്യമന്ത്രിയെ മാറ്റി നിരത്താൻ സംഘാടകർ നിർബന്ധിതരായതെന്നും അറിയുന്നു. ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം ഈ വാർത്തകൾ സംപ്രേഷണം ചെയ്ത് രാജ്യമെമ്പാടും സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുമ്പോഴും ഇതിനു മറുപടി പറയാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൗനം ഈ സംശയങ്ങൾ ശരി വെക്കുന്നതാണ്.


കേരളത്തെ അപമാനിക്കലാണ് ആ തഴയല്‍ : MA ബേബി

ആര്‍ ശങ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കലാണെന്ന് MA ബേബി MLA.

കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിമാരാരെയും പോലല്ല ശ്രീ ഉമ്മന്‍ ചാണ്ടി. അഴിമതി കൊണ്ടും മറ്റ് ആരോപണങ്ങള്‍ കൊണ്ടും തികച്ചും അനഭിമതനായ ഒരു വ്യക്തി ആയിരിക്കുന്നു അദ്ദേഹം. അഴിമതിയുടെയും നിയമവാഴ്ചയില്ലായ്മയുടെയും കാര്യത്തില്‍ സങ്കല്പ്പിക്കാനാകാതിരുന്ന പതനത്തിലാണ് കേരളത്തെ അദ്ദേഹം എത്തിച്ചിരിക്കുന്നത്.

പക്ഷേ, അദ്ദേഹം ഇപ്പോഴും കേരളത്തിന്‍റെ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ നേതാവുമാണ്. സാമൂഹ്യപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ആര്‍ ശങ്കറിന്‍റെ പ്രതിമ ഇന്ത്യയുടെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നത് തെറ്റാണ്. അപലപനീയമായ നടപടിയാണത്. അതുപോലെ തന്നെ പരിഹാസ്യമാണ് ഇക്കാര്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതിയും. സംഘപരിവാരത്തിന്‍റെ പുത്തന്‍ കൂട്ടാളി ശ്രീ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയെ അപമാനിക്കുമ്പോഴും, സംഘപരിവാരത്തിന്‍റെ പ്രീതി നഷ്ടപ്പെടരുതേ എന്ന ഉത്കണ്ഠയോടെ വളരെ വിധേയത്വത്തോടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 

ശ്രീ ഉമ്മന്‍ ചാണ്ടിക്ക് സംഘപരിവാരത്തോട് ഏറ്റുമുട്ടി അവരെ പിണക്കരുത് എന്നുണ്ടാവും. പക്ഷേ, എല്ലാ പുരോഗമനശക്തികളും ഇക്കാര്യത്തില്‍ പ്രതിഷേധിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തെയും കേരള ചരിത്രത്തെയും സംഘപരിവാരം അപമാനിക്കുന്ന ഈ നടപടിയില്‍ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും MA ബേബി പറഞ്ഞു.

Saturday, 12 December 2015

ഉമ്മന്‍ ചാണ്ടി ആര്‍ . ശങ്കറിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാള്‍- ചെറിയാന്‍ ഫിലിപ്പ്



തിരുവനന്തപുരം: ആര്‍. ശങ്കറിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍പോലും ഉമ്മന്‍ ചാണ്ടിക്ക് അര്‍ഹതയില്ല. മരണം വരെയും കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് ബി.ജെ.പി ഹൈജാക്ക് ചെയ്തു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇപ്രകാരം.

"മരണം വരെയും കോണ്ഗ്രസ് നേതാവായിരുന്ന ആർ ശങ്കറിന്റെ പ്രതിമ അനാച്ചാദന ചടങ്ങ് ബി ജെപി ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണ്. ഇത് കേരളീയരെ അപമാനിക്കുന്നതിനു തുല്യമാണ്. എന്നാൽ, ഉമ്മൻ ചാണ്ടി എന്ന വ്യക്തിക്ക് ആർ ശങ്കറിന്റെ പേര് ഉച്ചരിക്കാൻ ധാർമ്മിക അവകാശമില്ല. ആർ ശങ്കറിന്റെ രാഷ്ട്രീയ ഘാതകരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി. 1969 ൽ കോണ്ഗ്രസ് ഭിന്നിക്കുംപോൾ ഇന്ദിര ഗാന്ധിയോടൊപ്പം നിന്ന കേരളത്തിലെ ഏറ്റവും സമുന്നതനായ നേതാവായിരുന്നു ആർ ശങ്കർ. 1957 ൽ കെ പി സി സി അദ്ധ്യക്ഷനും 1962 ൽ കേരള മുഖ്യമന്ത്രിയും ആയിരുന്നു . 1967 ൽ ചിറയൻകീഴ്‌ ലോക സഭ മണ്ഡലത്തിൽ ശങ്കർ ജയിച്ചിരുന്നെങ്കിൽ അദ്ദേഹം കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമായിരുന്നു. 1971 ൽ ശങ്കറിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചിറയൻകീഴ്‌ സീറ്റ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യൂത്ത് കൊണ്ഗ്രസിന്റെ സമ്മർദ്ദ ഫലമായാണ്‌ കെ പി സി സി സ്ഥാനാർഥി നിർണയ കമ്മിറ്റി ആർ ശങ്കറിനെ വെട്ടി വയലാർ രവിക്ക് നല്കിയത്. അന്ന് ആർ ശങ്കറിന് സീറ്റ് കിട്ടിയിരുന്നെങ്കിൽ അദ്ദേഹം ജയിക്കുകയും കേന്ദ്ര മന്ത്രിയാകുകയും ചെയ്യുമായിരുന്നു. 62 വയസുള്ള ശങ്കറിനെ പ്രായത്തിന്റെ പേരിൽ മാറ്റി എം പിയായ വയലാർ രവി 78 വയസായിട്ടും എം പിയായി തുടരുന്നു. കടുത്ത മാനസിക വ്യഥ മൂലമാണ് ശങ്കർ 63 വയസു മാത്രം പ്രായമുള്ളപ്പോൾ ഹൃദയം പൊട്ടി മരിച്ചത്. കുന്നുകുഴ്യിൽ ശങ്കറിന്റെ അയൽവാസിയായിരുന്ന എനിക്ക് കുട്ടിക്കാലം മുതൽ ശങ്കർ സാറിനെ നേരിട്ടറിയാമായിരുന്നു. 1967 ൽ ചിറയൻകീഴിൾ ശങ്കറിന് വേണ്ടി മൈക്ക് അനൗൻസ്മെന്റ് നടത്താൻ ഞാൻ പോയിട്ടുണ്ട്. 1971 ൽ സീറ്റ് കിട്ടാതെ വന്ന അദ്ദേഹത്തിന്റെ ദുഃഖം നേരിട്ട് മനസിലാക്കിയ ആളാണ്‌ ഞാൻ. കോണ്ഗ്രസ് നേതാക്കൾ വിസ്മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നത് ഞാനും ജി കാർത്തികേയനും മാത്രമായിരുന്നു. ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനെ 1996 ൽ കോട്ടയത്ത്‌ ടി കെ രാമകൃക്ഷ്ണനെതിരെ തോൽക്കാനായി മൽസരിപ്പിച്ചെങ്കിലും പിന്നീട് കോണ്ഗ്രസ് ക്രൂരമായി അവഗണിക്കുകയാണ് ചെയ്തത്."
https://www.facebook.com/CherianPhilipK/posts/499920266849402

വിലക്കിയവരും വിലക്ക് തൊണ്ട തൊടാതെ വിഴുങ്ങിയ മുഖ്യമന്ത്രിയും കേരളീയന്റെ ആത്മാഭിമാനത്തെയാണ് അവഹേളിക്കുന്നത്.





സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌ :-

ആർ ശങ്കർ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് മുഖ്യമന്ത്രി ആയത്. മരിക്കുന്നതു വരെ കോൺഗ്രസുകാരനായിരുന്നു.അദ്ദേഹത്തിന്റെ പ്രതിമാ അനാച്ഛാദനച്ചടങ്ങിൽ കേരളത്തിന്റെ മുഖ്യ മന്ത്രി പങ്കെടുക്കേണ്ടത് തികഞ്ഞ മര്യാദയും സ്വാഭാവികതയും ആണ്. അതിന് വിലക്കുകൽപ്പിക്കുമ്പോൾ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയറാകാതെ കുമ്പിട്ടു നിന്ന് റാൻ മൂളുന്നത് ഭൂഷണമല്ല. 


വിലക്കിയവരും വിലക്ക് തൊണ്ട തൊടാതെ വിഴുങ്ങിയ മുഖ്യമന്ത്രിയും കേരളീയന്റെ ആത്മാഭിമാനത്തെയാണ് അവഹേളിക്കുന്നത്. ഈ വിലക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിഞ്ഞു കൊണ്ടാണോ? ആണെങ്കിലും അല്ലെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസത്തെ ചവിട്ടി മെതിക്കുന്നതാണ്. ഉമ്മൻ ചാണ്ടിയുടെ ബിജെപി വിധേയത്വവും സങ്കുചിതത്വവുമാണ് ഈ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം. മോഡിക്കും വെള്ളാപ്പള്ളി നടേശനും മുന്നിൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രി ആണ് ഉമ്മൻ ചാണ്ടി. ഇതിന്റെ അപമാനഭാരം കേരളം പേറാൻ നിർബന്ധിക്കപ്പെടുകയാണ്.

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങ്: വെളളാപ്പളളിയുടെ എതിര്‍പ്പ്, മുഖ്യമന്ത്രി പങ്കെടുക്കില്ല


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് വെളളാപ്പളളി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമമെന്ന് മുഖ്യമന്ത്രി . ചൊവ്വാഴ്ചയാണ് ചടങ്ങ്.

സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ വിട്ടു നില്‍ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് വലിയ ദുഖമുണ്ട്.  ഒഴിഞ്ഞ് നിന്ന് സഹായിക്കണമെന്ന് വെളളാപ്പളളി ഫോണില്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെളളാപ്പളളിയാണ് തന്നെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ക്ഷണിച്ച സംഘടാകര്‍ മറിച്ചൊരു നിലപാട് എടുത്താല്‍ തനിക്ക് വിട്ടു നില്‍ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. കൊച്ചി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈ മാസം 14,15 തീയതികളിലാണ് മോഡിയുടെ കേരള സന്ദര്‍ശനം. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന മോദി കൊച്ചിയിലും തൃശൂരും കൊല്ലത്തും ശിവഗിരിയിലും പല പരിപാടികളില്‍ പങ്കെടുക്കും. 14ന് വൈകുന്നേരം 4.10ന് കൊച്ചി നേവല്‍ എയര്‍‌സ്റ്റേഷനിലെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ പരിപാടി തൃശൂരിലാണ്. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളെജിലെ ഹെലിപാഡിലിറങ്ങുന്ന അദ്ദേഹം അഞ്ച് മണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് റോഡ് മാര്‍ഗം 7.15ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ഇവിടെയാണ് താമസിക്കുന്നത്. 15ന് രാവിലെ 9.30 ന് ഐഎന്‍എസ് വിക്രമാദിത്യയില്‍ എത്തുന്ന പ്രധാനമന്ത്രി 1.15 വരെ സേനാമേധാവികളുടെ സംയുക്തയോഗത്തില്‍ പങ്കെടുക്കും.
പിന്നീട് 1.45ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തേക്ക് പോകും. 2.45ന് എസ്എന്‍ കോളെജില്‍ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് 4.15 ന് ശിവഗിരിമഠത്തിലെത്തും, എന്നാല്‍ പ്രധാന മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് ശിവഗിരി മഠം അറിയിച്ചു. ശ്രീനാരായണഗുരുവിന് ആദരമര്‍പ്പിച്ചശേഷം ആശ്രമവളപ്പില്‍ വൃക്ഷത്തൈ നടും. 5.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് തിരികെ മടങ്ങും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന മോദിയെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തായി കഴിഞ്ഞു. വീമാന താവളത്തില്‍ വച്ച് മിനുട്ട്കള്‍ മാത്രമേ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മോഡി അനുവദിചിട്ടുമുള്ളൂ.

Thursday, 10 December 2015

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിച്ചിട്ടില്ല- ശിവഗിരി മഠം



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മഠത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മഠത്തിൽ വരുന്നത് കൊണ്ട് മാത്രം സ്വീകരിക്കുന്നുവെന്നേയുള്ളൂവെന്നും ശിവഗിരി മഠത്തിന്റെ വിശദീകരണം. മോഡിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്നും കൂട്ടിചേർത്ത മഠം ബിജെപി സംസ്ഥാന നേതൃത്വത്തിനെയും വിമർശിച്ചു. ബിജെപിക്കെതിരെയുള്ള ശിവഗിരി മഠത്തിന്റെ വിമർശനത്തിലൂടെ വെള്ളാപ്പള്ളി നടേശന്റെ സംഘപരിവാർ ബന്ദത്തിൽ മഠത്തിനുള്ള അതൃപ്തിയും അമർഷവുമാണ് വ്യക്തമാക്കുന്നത്.