Monday, 14 December 2015
കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി പീഡനം.. ഡിസംബർ 16 ന് ഡിവൈഎഫ്ഐ- എസ്എഫ്ഐ മാര്‍ച്ച്
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളും ക്രമക്കേടുകളും സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 16ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കേന്ദ്ര സര്‍വകലാശാലയില്‍ രജിസ്ട്രാരുടെ ചുമതലയുള്ള അധ്യാപകന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയാണ്. വിദ്യാര്‍ഥികള്‍ ആന്റിഹറാസ്മെന്റ് സെല്ലിന് രേഖാമൂലം നിരവധിതവണ പരാതി നല്‍കിയിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ല. സംഘപരിവാര്‍ നിയന്ത്രണത്തിലാണ് കേന്ദ്രസര്‍വകാലശാലയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. രജിസ്ട്രാറുടെ ചുമതലയിലുണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാറിനെ മാറ്റി അധ്യാപകനെ ചുമതലയേല്‍പ്പിക്കുന്നത് തന്നെ സംഘപരിവാര്‍ താല്‍പര്യമാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സര്‍വകലാശാലയില്‍ നടന്ന നിയമന തട്ടിപ്പുകളും ക്രമക്കേടുകളും വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തു വന്നതാണ്. ഇപ്പോള്‍ അത്തരം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ബിജെപിയാണ്. സര്‍വകലാശാലയുടെ ഉദ്ഘാടനം മുതല്‍ ഇത് പ്രകടമായതാണ്. വിദ്യാര്‍ഥികളെ ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്. പിന്‍വാതിലിലൂടെ ബിജെപിക്കാരെ തിരികി കയറ്റുകയും അനധികൃത നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്നതിന് പിന്നില്‍ വലിയ അഴിമതിയാണ്. ഇത്തരം കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുവജന, വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഡിസംബർ 16ന് രാവിലെ പത്തിന് പെരിയ ബസ്സ്റ്റോപ്പ് കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ച് വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment