Monday, 14 December 2015

ആസാമിലും ബീഹാര്‍ മോഡല്‍ മഹാ സഖ്യം

ഡല്‍ഹി: കോണ്ഗ്രസ്, ജെഡിയു, തൃണമുല്‍ കോണ്ഗ്രസ്, എഐയുഡിഎഫ്, അസം ഗണ പരിഷത്ത് കക്ഷികളെ ഒന്നിപ്പിച്ചു മഹാ സഖ്യ രൂപീകരണത്തിന് ജെഡിയു നേതാവ് നിതീഷ് കുമാറിന്‍റെ നീക്കം. എഐയുഡിഎഫിനെയും, കോണ്‍ഗ്രസ്സിനെയും ഒന്നിപ്പിച്ചുള്ള ചര്‍ച്ചകള്‍ നിതീഷ് കുമാര്‍ നടത്തി കൊണ്ടിരിക്കുന്നു.

30% മുസ്ലീം വോട്ടുകള്‍ നേടാനാകുമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് കണക്കു കൂട്ടുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്‍റെ ജന വിരുദ്ധ നയങ്ങളുമായി കൂട്ട് ചെരാനാകില്ലെന്ന് എഐയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മല്‍ നിലപാടെടുത്തിരുന്നു.

ബിജെപിയുടെ വടക്കോട്ടുള്ള യാത്ര തടയാനുള്ള ജെഡിയു നേതാവ് നിതീഷ് കുമാറിന്‍റെ നീക്കത്തിന് എഐയുഡിഎഫ് ഇന്ന് സമ്മതം മൂളിയിരിക്കുന്നു. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ 14 ഇല്‍ 7 സീറ്റുകളും ബിജെപി നേടിയിരുന്നു. എന്നാല്‍ 126 സീറ്റുകളിലേക്കുള്ള മത്സരത്തില്‍ ബീഹാര്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നിതീഷ് കുമാറിന്.

1 comment:

  1. മത നിരപെക്ഷത വിഭാഗം വിജയിക്കട്ടെ

    ReplyDelete