Wednesday, 9 December 2015

മലപ്പുറം പത്തപ്പിരിയത്തു സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്



എടവണ്ണ പത്തപ്പിരിയത്ത് ജനകീയ സമര സമിതിക്കെതിരെ പോലീസ് ലാത്തിവീശി . സ്ത്രീകളും  കുട്ടികളും  വൃദ്ധരും  ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു . 25 പേരെ അറസ്റ്റ് ചെയ്തു .
രണ്ടുവര്‍ഷമായി പത്തപ്പിരിയം  ബേക്കലക്കണ്ടിയില്‍  ടാര്‍ മിക്സിംഗ് കമ്പനിയുമായി ബന്ധപ്പെട്ടു  ജനങ്ങള്‍ സമരം തുടങ്ങാന്‍ തുടങ്ങിയിട്ട് .ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിനിടെ  കല്പ്പലം പതിനാറാം വാര്‍ഡ്‌ ഗ്രാമസഭ   ടാര്‍ മിക്സിംഗ് പ്ലാന്റിന്  ഗ്രാമ പഞ്ചായത്ത് നല്‍കിയ അനുമതി റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ടിരിന്നു
.പഞ്ചായത്ത് ഭരണസമിതി ഇത് റദ്ദ് ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഭരണസമിതിയോഗത്തിൽ പ്രദേശത്തെ മുഴുവൻ ആളുകളും ഗ്രാമസഭയുമെടുത്ത തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകാനെത്തി. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ മുൻ വാർഡംഗം വടക്കൻ സൈനുദ്ദീൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കുകയും നോട്ടീസ് അടിയന്തര പ്രമേയം വോട്ടിനിട്ട് തളളുകയും ചെയ്തു. തുടർന്ന് സൈനുദ്ദീന്റെ നേതൃത്വത്തിലുളള പ്രതിപക്ഷാംഗങ്ങൾ ഭരണസമിതിയോഗത്തിനകത്ത് മുദ്രാവാക്യം വിളിച്ച് ഇരിക്കുകയും പുറത്ത് ജനകീയ സമരസമിതിക്കാർ പഞ്ചായത്ത് എടുത്ത തീരുമാനം റദ്ദ് ചെയ്യാതെ പ്രസിഡന്റ് ഉൾപ്പടെയുളള ആരും ഹാൾ വിട്ട് പോവില്ലെന്ന ഉറച്ച തീരുമാനമെടുത്തതോടെ നൽകിയ അനുമതി താല്ക്കാലികമായി റദ്ദ് ചെയ്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഈ സ്ഥലത്തേക്ക് സാമഗ്രികളുമായി വാഹനങ്ങൾ എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് റോഡ് ഉപരോധിക്കാൻ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകൾ എത്തിയിരുന്നു. റോഡിൽ നിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നൂറുകണക്കിനാളുകൾക്കെതിരെയാണ് വണ്ടൂർ സിഐ കെ.സി ബാബു, എടവണ്ണ, പാണ്ടിക്കാട്, മേലാറ്റൂർ, കാളികാവ് തുടങ്ങിയ സ്റ്റേഷനുകളിലെ എസ്‌ഐമാർ, മലപ്പുറത്ത് നിന്നെത്തിയ പൊലീസ് സംഘം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ലാത്തിവീശിയത്.

വാഹനങ്ങൾ എത്തുന്നതിനു മുമ്പ് റോഡിൽ മുദ്രാവാക്യം വിളിച്ചവർക്ക് നേരെയാണ് പോലീസ് ലാത്തിവീശിയതെന്ന് സമരക്കാർ ആരോപിച്ചു. സമരക്കാരെ പൊലീസ് ഇവിടെ നിന്നും മാറ്റിയശേഷം അരമണിക്കൂർ കഴിഞ്ഞാണ് സാമഗ്രികളുമായി വന്ന വാഹനം ക്രഷറിലേക്ക് കൊണ്ടുപോയത്. ഇത്തരത്തിലുള്ള വാഹനങ്ങൾ കൊണ്ടുപോകുമ്പോൾ കെ.എസ്.ഇ.ബിയുടെ പ്രത്യേക അനുമതി വേണമെന്നിരിക്കെ നിബന്ധനകൾ പാലിക്കാതെയാണ് വാഹനങ്ങൾ എത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു. രാത്രി 7.30 ഓടെ റോഡിൽ കുടുങ്ങിയ സാമഗ്രികളുമായെത്തിയ ലോറികളിൽ രണ്ടെണ്ണം പൂർണ്ണമായും കത്തിനശിച്ചു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.



1 comment:

  1. ജന വിരുദ്ധ നയങ്ങള്‍ തിരുതപ്പെടട്ടെ

    ReplyDelete