Showing posts with label malappuram. Show all posts
Showing posts with label malappuram. Show all posts

Friday, 11 December 2015

യുവാക്കൾ മാതൃകയാവുന്നു

മലപ്പുറം :മലപ്പുറം പെരിന്തൽമണ്ണയിലെ ഈഗിൾസ് ചാരിറ്റി പ്രവർത്തകരാണ് മാതൃകാ പരമായ പ്രവർത്തനം നടത്തുന്നത്. വിശപ്പിനൊരാശ്വാസം എന്നു പേരിട്ട ഈ കാരുണ്യ പ്രവർത്തനം , വിശക്കുന്നവന് ഭക്ഷണമൂട്ടുന്നതാണ്.
വീടുകളിൽ നിന്നും ഞായറാഴ്ച്ചകളിൽ ഭക്ഷണം ശേഖരിച്ച് പട്ടിണി പാവങ്ങൾക്കെത്തിക്കുകയാണ് ഈഗിൾസ് പ്രവർത്തകർ .ഈഗിൾസ് ചാരിറ്റിയുടെ ഫെെസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
''ഭക്ഷണത്തിൽ പോലും ആർഭാടം കാണിക്കുന്ന ഇന്നത്തെ സമുഹമേ,
ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത  ഇതു പോലെയുള്ള ഒരു പാട് പേർ  ഇന്നും നമുക്കിടയിൽ ജീവിക്കുന്നു  ,
അവരെ കുറിച്ച് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എല്ലാ മാസവും ഒരു ഞായറായ്ച ഞങ്ങളുടെ വീട്ടിലെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് ഞങ്ങള്‍ അവര്‍ക്ക് വേണ്ടി മാറ്റി വെച്ച് അത് അവരുടെ കൈകളില്‍ എത്തിക്കുന്ന  "വിശപ്പിന് ഒരു ആശ്വാസം " പരിപാടിയില്‍ നിങ്ങളും പങ്ക് ചേരൂ....

സുഹൃത്തെ, നിങ്ങളുടെ വിട്ടിലെ  ഒരു നേരത്തെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് നിങ്ങളുടെ നാട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത ഇത്തരക്കാര്‍ക്ക് നല്‍കി നിങ്ങളും ഞങ്ങളുടെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിങ്ങളും പങ്ക് ചേരൂ.....''
ഭക്ഷണം തേടുന്നവർക്ക് ഭക്ഷണമെത്തിക്കാൻ ഈഗിൾസിനൊപ്പം അണിചേരാൻ ആഹ്വാനത്തോടെ......


Wednesday, 9 December 2015

മലപ്പുറം പത്തപ്പിരിയത്തു സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്



എടവണ്ണ പത്തപ്പിരിയത്ത് ജനകീയ സമര സമിതിക്കെതിരെ പോലീസ് ലാത്തിവീശി . സ്ത്രീകളും  കുട്ടികളും  വൃദ്ധരും  ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു . 25 പേരെ അറസ്റ്റ് ചെയ്തു .
രണ്ടുവര്‍ഷമായി പത്തപ്പിരിയം  ബേക്കലക്കണ്ടിയില്‍  ടാര്‍ മിക്സിംഗ് കമ്പനിയുമായി ബന്ധപ്പെട്ടു  ജനങ്ങള്‍ സമരം തുടങ്ങാന്‍ തുടങ്ങിയിട്ട് .ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിനിടെ  കല്പ്പലം പതിനാറാം വാര്‍ഡ്‌ ഗ്രാമസഭ   ടാര്‍ മിക്സിംഗ് പ്ലാന്റിന്  ഗ്രാമ പഞ്ചായത്ത് നല്‍കിയ അനുമതി റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ടിരിന്നു
.പഞ്ചായത്ത് ഭരണസമിതി ഇത് റദ്ദ് ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഭരണസമിതിയോഗത്തിൽ പ്രദേശത്തെ മുഴുവൻ ആളുകളും ഗ്രാമസഭയുമെടുത്ത തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകാനെത്തി. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ മുൻ വാർഡംഗം വടക്കൻ സൈനുദ്ദീൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കുകയും നോട്ടീസ് അടിയന്തര പ്രമേയം വോട്ടിനിട്ട് തളളുകയും ചെയ്തു. തുടർന്ന് സൈനുദ്ദീന്റെ നേതൃത്വത്തിലുളള പ്രതിപക്ഷാംഗങ്ങൾ ഭരണസമിതിയോഗത്തിനകത്ത് മുദ്രാവാക്യം വിളിച്ച് ഇരിക്കുകയും പുറത്ത് ജനകീയ സമരസമിതിക്കാർ പഞ്ചായത്ത് എടുത്ത തീരുമാനം റദ്ദ് ചെയ്യാതെ പ്രസിഡന്റ് ഉൾപ്പടെയുളള ആരും ഹാൾ വിട്ട് പോവില്ലെന്ന ഉറച്ച തീരുമാനമെടുത്തതോടെ നൽകിയ അനുമതി താല്ക്കാലികമായി റദ്ദ് ചെയ്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഈ സ്ഥലത്തേക്ക് സാമഗ്രികളുമായി വാഹനങ്ങൾ എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് റോഡ് ഉപരോധിക്കാൻ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകൾ എത്തിയിരുന്നു. റോഡിൽ നിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നൂറുകണക്കിനാളുകൾക്കെതിരെയാണ് വണ്ടൂർ സിഐ കെ.സി ബാബു, എടവണ്ണ, പാണ്ടിക്കാട്, മേലാറ്റൂർ, കാളികാവ് തുടങ്ങിയ സ്റ്റേഷനുകളിലെ എസ്‌ഐമാർ, മലപ്പുറത്ത് നിന്നെത്തിയ പൊലീസ് സംഘം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ലാത്തിവീശിയത്.

വാഹനങ്ങൾ എത്തുന്നതിനു മുമ്പ് റോഡിൽ മുദ്രാവാക്യം വിളിച്ചവർക്ക് നേരെയാണ് പോലീസ് ലാത്തിവീശിയതെന്ന് സമരക്കാർ ആരോപിച്ചു. സമരക്കാരെ പൊലീസ് ഇവിടെ നിന്നും മാറ്റിയശേഷം അരമണിക്കൂർ കഴിഞ്ഞാണ് സാമഗ്രികളുമായി വന്ന വാഹനം ക്രഷറിലേക്ക് കൊണ്ടുപോയത്. ഇത്തരത്തിലുള്ള വാഹനങ്ങൾ കൊണ്ടുപോകുമ്പോൾ കെ.എസ്.ഇ.ബിയുടെ പ്രത്യേക അനുമതി വേണമെന്നിരിക്കെ നിബന്ധനകൾ പാലിക്കാതെയാണ് വാഹനങ്ങൾ എത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു. രാത്രി 7.30 ഓടെ റോഡിൽ കുടുങ്ങിയ സാമഗ്രികളുമായെത്തിയ ലോറികളിൽ രണ്ടെണ്ണം പൂർണ്ണമായും കത്തിനശിച്ചു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.