മലപ്പുറം :മലപ്പുറം പെരിന്തൽമണ്ണയിലെ ഈഗിൾസ് ചാരിറ്റി പ്രവർത്തകരാണ് മാതൃകാ പരമായ പ്രവർത്തനം നടത്തുന്നത്. വിശപ്പിനൊരാശ്വാസം എന്നു പേരിട്ട ഈ കാരുണ്യ പ്രവർത്തനം , വിശക്കുന്നവന് ഭക്ഷണമൂട്ടുന്നതാണ്.
വീടുകളിൽ നിന്നും ഞായറാഴ്ച്ചകളിൽ ഭക്ഷണം ശേഖരിച്ച് പട്ടിണി പാവങ്ങൾക്കെത്തിക്കുകയാണ് ഈഗിൾസ് പ്രവർത്തകർ .ഈഗിൾസ് ചാരിറ്റിയുടെ ഫെെസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
''ഭക്ഷണത്തിൽ പോലും ആർഭാടം കാണിക്കുന്ന ഇന്നത്തെ സമുഹമേ,
ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ഇതു പോലെയുള്ള ഒരു പാട് പേർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു ,
അവരെ കുറിച്ച് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എല്ലാ മാസവും ഒരു ഞായറായ്ച ഞങ്ങളുടെ വീട്ടിലെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് ഞങ്ങള്‍ അവര്‍ക്ക് വേണ്ടി മാറ്റി വെച്ച് അത് അവരുടെ കൈകളില്‍ എത്തിക്കുന്ന "വിശപ്പിന് ഒരു ആശ്വാസം " പരിപാടിയില്‍ നിങ്ങളും പങ്ക് ചേരൂ....
സുഹൃത്തെ, നിങ്ങളുടെ വിട്ടിലെ ഒരു നേരത്തെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് നിങ്ങളുടെ നാട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത ഇത്തരക്കാര്‍ക്ക് നല്‍കി നിങ്ങളും ഞങ്ങളുടെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിങ്ങളും പങ്ക് ചേരൂ.....''
ഭക്ഷണം തേടുന്നവർക്ക് ഭക്ഷണമെത്തിക്കാൻ ഈഗിൾസിനൊപ്പം അണിചേരാൻ ആഹ്വാനത്തോടെ......
യുവാക്കൾക്ക് അഭിവാദ്യങ്ങൾ
ReplyDelete