Thursday, 10 December 2015

എല്ലാവരേയും കൂട്ടിപോയാല്‍ കിട്ടിലെന്നു പറഞ്ഞിരുന്നു: ബിജു രാധാകൃഷ്ണന്‍


കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ തെളിവ് അടങ്ങിയ സിഡി കണ്ടെത്താന്‍ പ്രതി ബിജു രാധാകൃഷ്ണനും ഉദ്യോഗസ്ഥ സംഘത്തിന്റെയും അന്വേഷണത്തില്‍ നാടകീയ രംഗങ്ങള്‍.  കോയമ്പത്തൂരിലെത്തിയ സംഘം ആദ്യം സെല്‍വപുരത്തെത്തി. സെല്‍വപുരം കോളനിയില്‍ സെല്‍വി എന്ന സ്വര്‍ണപ്പണിക്കാരിയുടെ കൈവശം സിഡിയുണ്ടെന്നാണ് ബിജു നല്‍കിയ വിവരം.

എന്നാല്‍ സെല്‍വിയെ കണ്ടെത്തിയെങ്കിലും സിഡി കിട്ടിയില്ല. ഇവര്‍ക്ക് സിഡിയുമായി ബന്ധപ്പെട്ട് അറിയില്ലെന്നാണ് പ്രാഥമിക നിഗമനം.  തുടര്‍ന്ന് സെല്‍വിയുടെ ഭര്‍ത്താവ് ചന്ദ്രനെ അന്വേഷിച്ച് സംഘം ഗോവിന്ദരാജപുരത്തെത്തി. എന്നാല്‍ ഇതുവരെ സംഘത്തിന് കണ്ടെത്താനായില്ല. ഇനി എങ്ങോട്ട്പോകണമെന്നും എല്ലാവരെയും കൂട്ടിപ്പോയാല്‍ ഒന്നും കിട്ടില്ലെന്ന് താന്‍ അന്വേഷണസംഘത്തോട് പറഞ്ഞതാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, സെല്‍വി ബിജു രാധാകൃഷ്ണന്റെ അകന്ന ബന്ധുവാണെന്നാണ് തന്റെ അറിവെന്ന് സരിത എസ് നായര്‍ പറഞ്ഞു. കോടതിയില്‍ വെച്ച് ഒരു പ്രാവശ്യം കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.
കോയമ്പത്തൂരിലുള്ള ഒരു വ്യക്തിയുടെ കയ്യിലാണ് സിഡിയെന്ന ബിജുവിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സംഘം കോയമ്പത്തൂരേക്ക് തിരിച്ചത്.  എന്നാല്‍ രണ്ടര വര്‍ഷമായി ഇയാളുമായി ബന്ധമില്ലെന്നും ബിജു പറഞ്ഞിരുന്നു. തെളിവുമായി മാത്രമേ തിരികെ വരൂ എന്ന് യാത്ര പുറപ്പെടും മുമ്പ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
ഉച്ചക്ക് 3.15 ന് സോളാര്‍ ആസ്ഥാനത്ത് നിന്നുമാണ് യാത്ര തുടങ്ങിയത്. കെ എല്‍ 39 എ 2851 എന്ന സൈലോ കാറിലാണ് യാത്ര. മൂന്ന് ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും ബിജു രാധാകൃഷ്ണനോടൊപ്പം ഉണ്ട്. ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബിജുവിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തിന് കൂടുതല്‍ സുരക്ഷയൊരുക്കി ഇവരോടൊപ്പമുണ്ട്.
തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും ഈ കാര്യത്തില്‍ താന്‍ കളളം പറഞ്ഞിട്ടില്ലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ആരെയും കബളിപ്പിക്കുക തന്റെ ഉദ്യേശ്യമല്ലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ നഗരത്തിലെ ഊടുവഴികളിലുടെ ചുറ്റിക്കറങ്ങിയാണ് യാത്ര തുടങ്ങിയത്.

തെളിവ് കണ്ടെടുക്കാന്‍ പോകുമ്പോള്‍ അഭിഭാഷകന്റെ സഹായം വേണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം സോളാര്‍ കമ്മിഷന്‍ തള്ളിയിരുന്നു. ഒപ്പം പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വിളിക്കാനോ എസ്എംഎസ് അയക്കാനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല. തെളിവ് കണ്ടെടുക്കാന്‍ സഹായിക്കുന്ന ആള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്നും കമ്മിഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെല്‍വിയും സരിതയും സ്ഥലം സന്ദര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

No comments:

Post a Comment