Showing posts with label solar scam. Show all posts
Showing posts with label solar scam. Show all posts

Saturday, 12 December 2015

ബിജു പറയുന്ന സി.ഡി കൊല്ലത്തെ ദേശസാല്കൃത ബാങ്കിന്റെ ലോക്കറിൽ


ബിജു രാധാകൃഷ്ണൻ പറയുന്ന സി.ഡി. കൊല്ലത്തേ ഒരു ദേശസാല്കൃത ബാങ്കിന്റെ ലോക്കറിൽ ഭദ്രമായി ഇരുപ്പുണ്ട്. അത് തപ്പി എങ്ങും പോകേണ്ട. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പ് സ്ഥാപകനാണ്‌ അതിന്റെ ജോയിന്റെ കസ്റ്റോഡിയൻ. ഇത് ഒരു പക്ഷേ ബിജുവിന്‌ പോലും അറിയില്ലായിരിക്കാം. എന്തായാലും സി.ഡി ഉണ്ടെന്നത് സത്യമാണ്‌. തർക്കം ഒരുകാര്യത്തിൽ മാത്രം. “”ഞാൻ ഇല്ല, നീ ഉണ്…“”എന്നതിൽ- മാധ്യമ പ്രവർത്തകനും ചാനൽ അവതാരകനുമായ എസ്.വി പ്രദീപ് എഴുതുന്ന കേരളത്തേ പിടിച്ചുലയ്ക്കുന്ന സി.ഡിയുടെ ചില രഹസ്യങ്ങൾ.
ബിജു രാധാകൃഷ്ണൻറെ തെളിവായ ലൈംഗിക സിഡി ആരുടെ കൈയ്യിൽ ? ബിജുവിനെകൊണ്ട് സിഡി തെളിവ് സോളാർ കമ്മീഷനിൽ പറയിച്ച ഉന്നതർ ആര് ?സോളാർ കേസിൽ ഇനി അന്വേഷിക്കേണ്ട ഘടകം എന്ത്?
സോളാർ കേസിൽ ഏറ്റവും പ്രധാന്യമുളള രണ്ട് കാര്യങ്ങൾ ‘സാമ്പത്തിക അഴിമതിയും’ ‘ലൈംഗിക അഴിമതിയും’. സാമ്പത്തിക അഴിമതിയിൽ,   സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ നയത്തെ പിൻപറ്റി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസടക്കം എല്ലാ സർക്കാർ സംവിധാനങ്ങളേയും ദുരുപയോഗം ചെയ്ത്, പതിനായിരം കോടിയോളം രൂപ തട്ടിയെടുത്ത കഥ, സിൻട്രല്ല കഥകളെക്കാളും അതിശയിപ്പിക്കുന്നത് . സാമ്പത്തിക അഴിമതി  പുതിയ കാര്യമല്ല. അതിന് പിന്നിൽ ശിപായി മുതൽ കേന്ദ്രമന്ത്രിമാരുടെ വരെ സാന്നിധ്യം തെളിവ് ശേഖരണ ഘട്ടത്തിൽ സാക്ഷികൾ പറഞ്ഞതും ബോധ്യപ്പെടുത്തിയതും ബോധ്യപ്പെട്ടതും ആണ്. ‘ലൈംഗിക അഴിമതി’,,ഇതിലാണ് കേരളം ഇനിയും ഞെട്ടുന്ന വിവരങ്ങൾ പുറത്ത് വരാനുളളത്.
സോളാർ കേസ് ജനശ്രദ്ധയിൽ സ്വാധീനം ഉറപ്പിക്കുന്നത്  സാമ്പത്തിക തട്ടിപ്പ് എന്ന നിലയിലല്ല മാത്രമല്ല. മറിച്ച് അതിനെക്കാൾ എറെ, ‘ലൈംഗിക’ ആരോപണത്തിൽ നിന്നാണ്. ആരോപണം ഉന്നയിച്ച വ്യക്തി അന്ന് അറിയപ്പെട്ടത് വ്യവസായി ഡോ.ബി.ആർ നായർ എന്ന പേരിൽ. പിന്നീട് അദ്ദേഹം ഇന്നത്തെ ബിജു രാധാകൃഷ്ണനായി. തൻറെ ഭാര്യയ്ക്കും ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്കും അവിഹിത ബന്ധമുണ്ട് എന്നായിരുന്നു പരാതി. പരാതി മാത്രമല്ല, മന്ത്രിയുടെ വീട്ടിലെത്തി തല്ലുണ്ടാക്കുകയും ചെയ്തു. ഡോ.ബി.ആർ നായർ മാത്രമല്ല പരതി ഉന്നയിച്ചത്. മന്ത്രിയുടെ ഭാര്യയും. ഇരുവരുടേയും പരാതി വെറും വാക്കാൽ അല്ലായിരുന്നു. നിശ്ചല ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച്. മന്ത്രിയുടെ ഭാര്യ തെളിവുകൾ കാണിച്ചതും സമർപ്പിച്ചതും  അന്നത്തെ ചീഫ് വിപ്പിനെ. ഡോ.ബി.ആർ നായർ എന്ന ബിജുരാധാകൃഷ്ണൻ തെളിവുകൾ കാട്ടിയതും സമർപ്പിച്ചതും  ഒരു കോൺഗ്രസ് എം പി യെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും. ഭർത്താവിൻറെ അവിഹിത സിഡി ഭാര്യയും, ഭാര്യയുടെ അവിഹിത സിഡി ഭർത്താവും ആദ്യം കാണിച്ചത് തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ. ലക്ഷ്യം, പ്രശ്നം രമ്യമായി പരിഹരിച്ച് മുന്നോട്ട് പോവുക. നിശ്ചല-വീഡിയോ തെളിവുകളെ കുറിച്ച്, കാണിച്ചവരും കണ്ടവരും  നിഷേധിക്കാത്തതിനാലും പരസ്യമായി അംഗീകരിച്ചതിനാലും പ്രശ്നം രമ്യതയിൽ പരിഹരിക്കുക മാത്രം   ലക്ഷ്യമായിരുന്നതിനാലും സിഡി കൃത്രിമമായി ഉണ്ടാക്കാത്ത യാഥാർത്ഥ്യമാണ്. ഇക്കാര്യത്തിൽ എന്തിനാണ് ഇന്ന് ഇത്ര സംശയം!!!!???
സരിതയുടെ സന്തോഷ ഭാവത്തിലെ ഉച്ചിമുതൽ പെരുവിരൽ വരെ ചെരിച്ചും വളച്ചും ഉളള നഗ്നമേനി നിശ്ചല-വിഡിയോ ദൃശ്യങ്ങൾ  ആയി പുറത്തുവിട്ടത് ആര്? അതൊക്കെ കൃത്രിമം ആണെന്ന് ആർക്കും വാദമില്ല. വീഡിയോ കണ്ട ലോകർ മുഴുവൻ ചോദിച്ചു അപ്പുറത്ത് ആരൊക്കെ? അത് ചോദിച്ചവരുടെ കൂറ്റമല്ല. അങ്ങനെ ആയിരുന്നു വീഡിയോയുടെ സ്വഭാവം. അപ്പൂറത്തുണ്ടായവർ ആരൊക്കെ? വസ്തുതകളും സാഹചര്യങ്ങളും മനസിലാക്കി വിലയിരുത്തിയാൽ  ബിജു രാധാകൃഷ്ണൻ പറയുന്ന ലൈംഗിക സിഡികൾ നിലവിലുണ്ട്. തർക്കം ഒരുകാര്യത്തിൽ മാത്രം. “”ഞാൻ ഇല്ല, നീ ഉണ്…””എന്നതിൽ.
ഉന്നതർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും ബലിയാടാകാൻ തന്നെ കിട്ടില്ലെന്നും ആദ്യം ഭീഷണി മുഴക്കിയത് സരിത. ആരൊക്കെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന് കാട്ടി ഇരുപത്തിമൂന്ന് പേജുളള കത്ത് എഴുതിയതും സരിത. കത്തിലെ ആരോപണങ്ങൾക്ക് കൃത്യമായ നിശ്ചല-വീഡിയോ തെളിവുണ്ടെന്ന് പറഞ്ഞതും സരിത. പിന്നീട് സാമ്പത്തിക നേട്ടത്തിന് കത്തും തെളിവുകളും പലർക്കായി വീതം വച്ച് നൽകിയതും സരിത. സരിതയുടെ കത്തും തെളിവുകളും കണ്ടു എന്ന് പരസ്യമായും വെങ്യാ ർത്ഥത്തലും പത്രസമ്മേളനങ്ങളിലും മറ്റും  പറഞ്ഞവരിൽ മുൻ ചീഫ് വിപ്പ് , മുൻ മന്ത്രിയും ഒരു പാർട്ടിയുടെ നിലവിലെ ചെയർമാനും, നിലവിലെ കെ പി സി സി പ്രസിഡൻഡിൻറേയും മുൻ കെ പി സി സി പ്രസിഡൻറും നിലവിൽ മന്ത്രിയുമായ ആളുടേയും  മനസാക്ഷി സൂക്ഷിപ്പ്കാരിൽ രണ്ടുപേർ , മുൻ ആഭ്യന്തര മന്ത്രി. ഡി വൈ എസ് പി തൊട്ട് മുകളിൽറാങ്കുളള നാല് പോലീസ് ഉദ്യോഗസ്ഥർ , മുൻ കേന്ദ്രമന്ത്രി, മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട മന്ത്രി. രഹസ്യമായി സമ്മതിക്കുന്നവരിൽ പ്രമുഖരായ രണ്ട് വ്യവസായ ഗ്രൂപ്പുകളും. ഇവരാണത്രേ സാമ്പത്തിക പരാധീനത ഇല്ലാതാക്കാൻ സരിതയെ സഹായിക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം. അപ്പോൾ ലൈംഗിക സിഡികൾ ഇല്ലെന്ന് എങ്ങനെ വാദിക്കാനാകും.
സരിതയും ബിജുരാധാകൃഷ്ണനും വ്യവസായ പങ്കാളികൾ മാത്രമല്ല ദമ്പതികൾ  ആയിരുന്നു എന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. അടുപ്പക്കാരായ പ്രമുഖർക്ക് മുന്നിൽ മുൻ മന്ത്രി ഭാര്യ പരാതി പറയാനുപയോഗിച്ച നിശ്ചല ദൃശ്യം ഒഴിവാക്കിയുളള സിഡിയുംബിജുരാധാകൃഷ്ണൻ പരാതി പറയാനുപയോഗിച്ച സിഡിയും ഒരേ തരമാണ്. അതായത് ഭാര്യ സരിതയുടെ ശേഖരത്തിൽ നിന്നും ബിജു കണ്ടെടുത്ത് നൽകിയ സിഡി. ആരോപണത്തിന് കാരണമായ എല്ലാ വേഴ്ചകളും നടക്കുന്നത് ഈ സംഭവത്തിനും മുമ്പാണ്. മുൻ മന്ത്രിയും സരിതയും ഉൾപ്പെട്ട സിഡി ബിജു കണ്ട് പകർത്തിയെങ്കിൽ മറ്റു ചിത്രങ്ങൾ ബിജുവിന് അപ്രാപ്യമാകുന്നതെങ്ങനെ?
സരിതയും ബിജുവും കൂട്ട് കച്ചവടമാണ് നടത്തിയത്. അപ്പോൾ സരിത പറതയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കുന്നതെങ്ങനെ? അങ്ങനെ ആയിരിക്കണമെന്ന് സരിത സംരക്ഷിക്കുമെന്ന് ഉത്തമ ബോധ്യമുളളവർക്ക് വാദിക്കാം. പക്ഷേ സത്യം ചികയുന്നവർക്ക് കൂട്ട് കച്ചവടക്കാരൻ പറയുന്നതും ശ്രദ്ധിക്കേണ്ടി വരും. അത് ശ്രദ്ധയിലേക്ക് കൊണ്ട് വരികയും മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ സരിതയും വിശ്വാസികളും ഹാലിളകുന്നതെന്തിന്? സരിതയും ബിജുവും മത്സരിച്ച് വിലപറയുന്നത് സർക്കാർ അധിപൻറേയും അംഗങ്ങളുടേയും മാനത്തെ ആണ്. അപമാനം തോന്നുന്നത് ആത്മാർത്ഥമായിട്ടാണെങ്കിൽ “മാനനഷ്ടകേസ്” എന്നൊരു വകുപ്പ് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല?
സോളാർകമ്മീഷന് മുന്നിൽ മുഖ്യമന്ത്രി ഉൾപ്പെട്ട അവിഹിത ബന്ധം സ്ഥിരീകരിക്കുന്ന തെളിവുണ്ടെന്ന് വെറുതെ വിളിച്ച് പറയാൻ മാത്രം മണ്ടനല്ല ബിജു. അത് താൽക്കാലിക ലാഭത്തിനുളള പൊളളയായ ആരോപണം മാത്രമായി അധപതിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മറ്റാരെക്കാളും നന്നായി അറിയുന്നതും ബിജുവിന് തന്നെ. കൊലക്കേസ് പ്രതിയായിരിക്കെ രാജ്യത്തെ പാർലമെൻറംഗത്തേയും മുഖ്യമന്ത്രിയേയും സന്ദർശിച്ച് മണിക്കൂറോളം കൂടിക്കാഴച നടത്തിതയെന്ന് അവരെക്കൊണ്ട് സമ്മതിപ്പിച്ച മിടുക്കൻ. ഈ കുറിപ്പിലെ വീഡിയോ ക്ലിപ്പിങ്ങുകൾ അടങ്ങിയ തെളിവുകൾ അടുത്തറിഞ്ഞവരുടെ പട്ടിക സൂക്ഷമായി വിലയിരുത്തിതാൽ ആരാണ് ബിജുവിനെക്കൊണ്ട് സോളാർ കമ്മീഷനിൽ കാര്യങ്ങൾ വിളിച്ച് പറയിക്കുന്നതെന്ന് മനസിലാകും. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന എന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രതിപക്ഷത്തെ അദ്ദേഹം പേരെടുത്ത് പറയാത്തതും ശ്രദ്ധേയും.
ബിജു രാധാകൃഷ്ണൻ പറയുന്ന തെളിവുകൾ തെടി തമിഴ്നാട്ടിലൊന്നും അലയേണ്ട കാര്യമില്ല. കൊല്ലത്തെ ഒരു ഷഡ്യൂൾ ബാങ്കിൻറെ ലോക്കറിൽ തെളിവുകളുടെ ഒരു കോപ്പി ഭദ്രം. ബിജുവിനിത് അറിയില്ലായിരിക്കാം. വ്യവസായ ഗ്രൂപ്പുകളുടെ ജോയിൻറ് കസ്റ്റോഡിയനിൽ. സോളാർ കേസിൽ ശക്തമായ അന്വേഷണമുണ്ടാകേണ്ടത് “ലൈംഗിക അഴിമതിയിലാണ്” എന്നാൽ ഇനിയും ഞട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമെന്ന് ഉറപ്പ്.

Thursday, 10 December 2015

എല്ലാവരേയും കൂട്ടിപോയാല്‍ കിട്ടിലെന്നു പറഞ്ഞിരുന്നു: ബിജു രാധാകൃഷ്ണന്‍


കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ തെളിവ് അടങ്ങിയ സിഡി കണ്ടെത്താന്‍ പ്രതി ബിജു രാധാകൃഷ്ണനും ഉദ്യോഗസ്ഥ സംഘത്തിന്റെയും അന്വേഷണത്തില്‍ നാടകീയ രംഗങ്ങള്‍.  കോയമ്പത്തൂരിലെത്തിയ സംഘം ആദ്യം സെല്‍വപുരത്തെത്തി. സെല്‍വപുരം കോളനിയില്‍ സെല്‍വി എന്ന സ്വര്‍ണപ്പണിക്കാരിയുടെ കൈവശം സിഡിയുണ്ടെന്നാണ് ബിജു നല്‍കിയ വിവരം.

എന്നാല്‍ സെല്‍വിയെ കണ്ടെത്തിയെങ്കിലും സിഡി കിട്ടിയില്ല. ഇവര്‍ക്ക് സിഡിയുമായി ബന്ധപ്പെട്ട് അറിയില്ലെന്നാണ് പ്രാഥമിക നിഗമനം.  തുടര്‍ന്ന് സെല്‍വിയുടെ ഭര്‍ത്താവ് ചന്ദ്രനെ അന്വേഷിച്ച് സംഘം ഗോവിന്ദരാജപുരത്തെത്തി. എന്നാല്‍ ഇതുവരെ സംഘത്തിന് കണ്ടെത്താനായില്ല. ഇനി എങ്ങോട്ട്പോകണമെന്നും എല്ലാവരെയും കൂട്ടിപ്പോയാല്‍ ഒന്നും കിട്ടില്ലെന്ന് താന്‍ അന്വേഷണസംഘത്തോട് പറഞ്ഞതാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, സെല്‍വി ബിജു രാധാകൃഷ്ണന്റെ അകന്ന ബന്ധുവാണെന്നാണ് തന്റെ അറിവെന്ന് സരിത എസ് നായര്‍ പറഞ്ഞു. കോടതിയില്‍ വെച്ച് ഒരു പ്രാവശ്യം കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.
കോയമ്പത്തൂരിലുള്ള ഒരു വ്യക്തിയുടെ കയ്യിലാണ് സിഡിയെന്ന ബിജുവിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സംഘം കോയമ്പത്തൂരേക്ക് തിരിച്ചത്.  എന്നാല്‍ രണ്ടര വര്‍ഷമായി ഇയാളുമായി ബന്ധമില്ലെന്നും ബിജു പറഞ്ഞിരുന്നു. തെളിവുമായി മാത്രമേ തിരികെ വരൂ എന്ന് യാത്ര പുറപ്പെടും മുമ്പ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
ഉച്ചക്ക് 3.15 ന് സോളാര്‍ ആസ്ഥാനത്ത് നിന്നുമാണ് യാത്ര തുടങ്ങിയത്. കെ എല്‍ 39 എ 2851 എന്ന സൈലോ കാറിലാണ് യാത്ര. മൂന്ന് ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും ബിജു രാധാകൃഷ്ണനോടൊപ്പം ഉണ്ട്. ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബിജുവിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തിന് കൂടുതല്‍ സുരക്ഷയൊരുക്കി ഇവരോടൊപ്പമുണ്ട്.
തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും ഈ കാര്യത്തില്‍ താന്‍ കളളം പറഞ്ഞിട്ടില്ലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ആരെയും കബളിപ്പിക്കുക തന്റെ ഉദ്യേശ്യമല്ലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ നഗരത്തിലെ ഊടുവഴികളിലുടെ ചുറ്റിക്കറങ്ങിയാണ് യാത്ര തുടങ്ങിയത്.

തെളിവ് കണ്ടെടുക്കാന്‍ പോകുമ്പോള്‍ അഭിഭാഷകന്റെ സഹായം വേണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം സോളാര്‍ കമ്മിഷന്‍ തള്ളിയിരുന്നു. ഒപ്പം പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വിളിക്കാനോ എസ്എംഎസ് അയക്കാനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല. തെളിവ് കണ്ടെടുക്കാന്‍ സഹായിക്കുന്ന ആള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്നും കമ്മിഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെല്‍വിയും സരിതയും സ്ഥലം സന്ദര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ബിജും സംഘവും CD കണ്ടെത്താനുള്ള യാത്ര തുടങ്ങി



ആറ് മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചെത്താവുന്ന ദൂരത്ത് സിഡി സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയുടെ 56 കോപ്പികള്‍ കൈവശമുണ്ടെന്നും സിഡി നല്‍കാന്‍ പത്ത് മണിക്കൂര്‍ സമയം അനുവദിക്കണമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്റെ ആവശ്യം

10 മണിക്കൂര്‍ നല്‍കിയാല്‍ സിഡി ഹാജരാക്കാം : ബിജു രാധാകൃഷ്ണന്‍ ; മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് കയ്യേറ്റം

മുഖ്യമന്ത്രിയ്ക്കും, 5 ഭരണപക്ഷ നേതാക്കള്‍ക്കും എതിരേ കഴിഞ്ഞ ദിവസം മൊഴി നല്‍കിയതിന്‍റെ തെളിവായ സിഡി കൈയിലുണ്ടെന്നു ബിജു രാധാകൃഷ്ണന്‍. സിഡി ഹാജരാക്കാന്‍ 10 മണിക്കൂര്‍ കൂടി വേണം.കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.കാറില്‍ പോകാന്‍ അനുവദിച്ചാല്‍ 10 മണിക്കൂറിനകം സിഡി എത്തിക്കാം. ഇത് വെളിപ്പെടുത്തിയ തന്നെ മാധ്യമങ്ങള്‍ അവഹേളിക്കുകയും, ഭ്രാന്തനായി ചിത്രീകരിക്കുകയും ചെയ്യുന്നു.ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്നിലാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

ബിജുവിനെ ഹാജരാക്കാന്‍ ശ്രമിച്ചപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് കയ്യേറ്റം. മാധ്യമ പ്രവര്‍ത്തകരുടെ ശബ്ദമുയര്‍ത്തിയുള്ള ആവശ്യത്തെ തുടന്നു സംസാരിക്കാനായി. പോലീസ്
 മുട്ടുകൈ കൊണ്ട് ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

സോളാര്‍ കമ്മീഷന്‍റെ കഴിഞ്ഞ സിറ്റിങ്ങിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം 5 ഭരണ പക്ഷ MLA മാര്‍ സരിതയെ ലൈംഗീകമായി ദുരുപയോഗിക്കുന്ന വീഡിയോകള്‍ തന്റെ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

കേസില്‍ സോളാര്‍ കമ്മീഷന്‍ നിലപാട് കടുപ്പിക്കുന്നു. സിഡി കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും സിഡി കണ്ടെടുക്കുമെന്നും ബിജു രാധാകൃഷ്ണന്‍ സുരക്ഷാ ഉറപ്പാക്കുമെന്നും സോളാര്‍ കമ്മീഷന്‍ നിലപാടെടുത്തു.

Tuesday, 8 December 2015

ദുരൂഹതകള്‍ വര്‍ധിപ്പിച്ച് വിവരാവകാശ രേഖ


ദില്ലി:മുഖ്യമന്ത്രിയുമായി സരിതഎസ് നായര്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന കാലയളവിലെ സന്ദര്‍ശന രേഖകള്‍ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രേഖകളുമായി കേരളാ ഹൗസ് രംഗത്ത്.കൂടിക്കാഴ്ച നടന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയ 2012 ഡിസംബര്‍ 27ന് മുഖ്യമന്ത്രി ദില്ലിയില്‍ ഔദ്യോഗിക പരിപാടില്‍ പങ്കെടുത്തിട്ടില്ലെന്ന് അഡീഷണല്‍ റെഡിഡന്റ് കമ്മിഷണര്‍ വ്യക്തമാക്കി.എന്നാല്‍ മുഖ്യമന്ത്രി 27ന് കേരളാ ഹൗസില്‍ ഉണ്ടായിരുന്നുവെന്ന് പ്രോട്ടോക്കോള്‍ ഓഫിസറും പറയുന്നിടത്താണ് അവ്യക്തത മറ നീക്കി പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അവ്യക്തതയും, ആശയക്കുഴപ്പവും വര്‍ദ്ധിപ്പിക്കുന്നതാണ് പുറത്ത് വന്ന പുതിയ രേഖകള്.

മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. മന്ത്രിമാരായ ഷിബു ബേബി ജോണും, എപി അനില്‍കുമാറും സരിതയെ ലൈഗികമായി ഉപയോഗിച്ചുവെന്ന് ബിജു മൊഴി നല്‍കി. ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍, മന്ത്രിയുടെ പിഎ നസ്‌റുളള എന്നിവരും സരിതയെ ഉപയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സരിത ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഒഴികെയുളള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചതായും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. പാണക്കാട്ബഷീറലി തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. പാലക്കാട് കിന്‍ഫ്ര, കൈലാസംപാറ എന്നിവിടങ്ങളിലെ പദ്ധതിക്കായി വേണ്ടിയാണ് പണംനല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. കിന്‍ഫ്രയില്‍ എഴുപത് ഏക്കര്‍ മുഖ്യമന്ത്രി വാഗ്ദ്ദാനം നല്‍കി. പദ്ധതി വിജയിച്ചാല്‍ ചാണ്ടി ഉമ്മനെ പങ്കാളിയാക്കാനും ധാരണയായി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സരിത ഗണേഷ് കുമാര്‍ വിഷയത്തിലും മുഖ്യമന്ത്രിയുമായി ധാരണയായെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.

ഒരു ചെറിയ കുടുംബ പ്രശ്നത്തിന്‍റെ പേരില്‍ ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ധാര്‍മീകതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Monday, 7 December 2015

ജേക്കബ് തോമസിനെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വിമര്‍ശനമുയത്തി  വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെ വരെ ഉയരാന്‍ സാധിക്കുമോ അത്രയും ഉയരണം. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഒരു സുപ്രഭാതത്തില്‍ കേരള ബില്‍ഡിംഗ് റൂളുകള്‍ മാറ്റനാവില്ല എന്നും കേരള ബില്‍ഡിംഗ് റൂളിലെ ചട്ടങ്ങള്‍ അനുസരിച്ചാണ് ഫ്ലാറ്റുകള്‍ക്ക് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തന്നെ പൊതു മധ്യത്തില്‍ വികസന വിരുദ്ധനായിചിത്രീകരിക്കുന്നതിനെതിരെ ജേക്കബ് തോമസ് കോടതിയെ സമീപിക്കാനിരിക്കെയാണ് ഈ പരാമര്‍ശം.

ജേക്കബ്‌ തോമസിന്‍റെ നയങ്ങളെ മുഖ്യമന്ത്രി വളച്ചൊടിക്കുന്നു. 3 നിലയില്‍ കൂടുതല്‍ ഉള്ള ഫ്ലാറ്റുകള്‍ വേണ്ട എന്നല്ല, വലിയ ഫ്ലാറ്റുകളില്‍ കൂടുതല്‍ സുരക്ഷിതത്വം വേണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ നയം.  മുഖ്യമന്ത്രിചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയില്‍ നാം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കേരള ജനത ബോധാവാന്മാരാകുംബോഴാണ് ഇത്തരം പ്രതികരണങ്ങള്‍ ഉയര്‍ന്നു വരുന്നത്.
സരിത നായരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉമ്മന്‍ചാണ്ടി പ്രതിരോധത്തിലായിരുന്നു.