ദില്ലി:മുഖ്യമന്ത്രിയുമായി സരിതഎസ് നായര്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന കാലയളവിലെ സന്ദര്‍ശന രേഖകള്‍ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രേഖകളുമായി കേരളാ ഹൗസ് രംഗത്ത്.കൂടിക്കാഴ്ച നടന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയ 2012 ഡിസംബര്‍ 27ന് മുഖ്യമന്ത്രി ദില്ലിയില്‍ ഔദ്യോഗിക പരിപാടില്‍ പങ്കെടുത്തിട്ടില്ലെന്ന് അഡീഷണല്‍ റെഡിഡന്റ് കമ്മിഷണര്‍ വ്യക്തമാക്കി.എന്നാല്‍ മുഖ്യമന്ത്രി 27ന് കേരളാ ഹൗസില്‍ ഉണ്ടായിരുന്നുവെന്ന് പ്രോട്ടോക്കോള്‍ ഓഫിസറും പറയുന്നിടത്താണ് അവ്യക്തത മറ നീക്കി പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അവ്യക്തതയും, ആശയക്കുഴപ്പവും വര്‍ദ്ധിപ്പിക്കുന്നതാണ് പുറത്ത് വന്ന പുതിയ രേഖകള്.
മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. മന്ത്രിമാരായ ഷിബു ബേബി ജോണും, എപി അനില്‍കുമാറും സരിതയെ ലൈഗികമായി ഉപയോഗിച്ചുവെന്ന് ബിജു മൊഴി നല്‍കി. ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍, മന്ത്രിയുടെ പിഎ നസ്‌റുളള എന്നിവരും സരിതയെ ഉപയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സരിത ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഒഴികെയുളള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചതായും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. പാണക്കാട്ബഷീറലി തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. പാലക്കാട് കിന്‍ഫ്ര, കൈലാസംപാറ എന്നിവിടങ്ങളിലെ പദ്ധതിക്കായി വേണ്ടിയാണ് പണംനല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. കിന്‍ഫ്രയില്‍ എഴുപത് ഏക്കര്‍ മുഖ്യമന്ത്രി വാഗ്ദ്ദാനം നല്‍കി. പദ്ധതി വിജയിച്ചാല്‍ ചാണ്ടി ഉമ്മനെ പങ്കാളിയാക്കാനും ധാരണയായി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സരിത ഗണേഷ് കുമാര്‍ വിഷയത്തിലും മുഖ്യമന്ത്രിയുമായി ധാരണയായെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.
ഒരു ചെറിയ കുടുംബ പ്രശ്നത്തിന്‍റെ പേരില്‍ ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ധാര്‍മീകതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.