Showing posts with label rss. Show all posts
Showing posts with label rss. Show all posts

Saturday, 2 January 2016

ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആര്‍എസ്എസ് അക്രമം

RSS


കഴക്കൂട്ടം : പുതുവര്‍ഷപ്പുലരിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനുനേരെ ആര്‍എസ്എസ് അക്രമം. പൊലീസ് നോക്കിനില്‍ക്കെയാണ് വിശ്വാസികളെയടക്കം ആര്‍എസഎസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പൌഡിക്കോണം പുതുകുന്ന് സിഎസ്ഐ ചര്‍ച്ചിന് നേരെയാണ് മുപ്പതോളം വരുന്ന ആര്‍എസ്എസ് സംഘം അതിക്രമം നടത്തിയത്. ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുല്‍ക്കൂടും നക്ഷത്രങ്ങളും അലങ്കാരങ്ങളും അടിച്ചുതകര്‍ത്തു. പ്രാര്‍ഥനയ്ക്കെത്തിയവരെയടക്കം ആര്‍എസ്സ് സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അക്രമം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. പൌഡിക്കോണം വിഷ്ണുനഗറില്‍ രാജ്ഭവനില്‍ രാജീവ് (24), മുക്കില്‍ക്കട കരിക്കകത്ത്വീട്ടില്‍ രാഹുല്‍ (23), പാങ്ങപ്പാറ പേരൂര്‍ ക്ഷേത്രത്തിന് സമീപം കീഴേപുല്ലാന്നി വീട്ടില്‍ വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. രാജീവിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.

കൊച്ചുകുട്ടികളെയടക്കം തല്ലുന്നത് തടഞ്ഞ റെജിയുടെ തലയ്ക്കും കഴുത്തിലും അക്രമികള്‍ കമ്പിപ്പാരകൊണ്ട് അടിച്ചു. പതിനഞ്ചോളം ഇരുചക്രവാഹനങ്ങളിലായി മുപ്പതോളംപേരാണ്  വടിവാളും കമ്പിപ്പാരയും തടിക്കക്ഷണങ്ങളുമായെത്തി അക്രമം നടത്തിയത്. ക്രിസ്മസ്– പുതുവര്‍ഷഘോഷത്തിനായി സ്ഥാപിച്ച പുല്‍ക്കൂടും ഫ്ളക്സ് ബോര്‍ഡുകളും നക്ഷത്രങ്ങളും ട്യൂബ്സെറ്റുകളും തകര്‍ത്തു.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ദേവാലയത്തിന് ചുറ്റും 4100 നക്ഷത്രം പ്രകാശിപ്പിച്ചിരുന്നു. 27വരെ നടത്തിയ സ്റ്റാര്‍ ഫെസ്റ്റില്‍ തെളിച്ച നക്ഷത്രങ്ങള്‍ പുതുവര്‍ഷദിനത്തിലും പ്രകാശിപ്പിക്കണമെന്ന് ആര്‍എസ്എസ് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഘോഷങ്ങള്‍ അവസാനിച്ചതിനാല്‍ നക്ഷത്രങ്ങള്‍ അഴിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതില്‍ പ്രകോപിതരായ സംഘം നക്ഷത്രം അഴിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികളെയാണ് ആദ്യം തല്ലിയത്. തുടര്‍ന്ന് ഇത് തടയാനെത്തിയവരെയും ആക്രമിച്ചു. പൊലീസ് നോക്കിനില്‍ക്കെ മൂന്നുതവണ വടിവാളുമായെത്തി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സിഎസ്ഐ പുതുകുന്നിന് മുന്നില്‍ വൈദികന്മാരുടെ നേതൃത്വത്തില്‍ സമരം നടത്തി. സിഎസ്ഐ സൌത്ത് കേരള ബിഷപ് ധര്‍മരാജ് റിക്സം, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, സ്പീക്കര്‍ എന്‍ ശക്തന്‍, മേയര്‍ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, എം എ വാഹീദ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമരായ കരിയം മോഹനന്‍, സ്റ്റാന്‍ലി ഡിക്രൂസ്, എ പി മുരളി, രാമചന്ദ്രന്‍ എന്നിവര്‍ പള്ളിയും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.

Monday, 21 December 2015

കണ്ണൂരിൽ ബോംബ്‌ പൊട്ടിത്തെറിച്ചു കോണ്‍ഗ്രസ്‌ പ്രവർത്തകൻ മരിച്ചു

Bomb Blast


കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് ആർഎസ്എസ് ശക്തികേന്ദ്രത്തിൽ പറമ്പിൽ പണിയെടുക്കുന്നതിനിടെ ബോംബ്‌ പൊട്ടിത്തെറിച്ചു കോണ്‍ഗ്രസ്‌ പ്രവർത്തകൻ മരിച്ചു. പുതിയാണ്ടി സ്വദേശി സജീവനാണ് മരിച്ചത്. ധർമ്മടം വട്ടക്കല്ലിലാണ് സ്പോടനം ഉണ്ടായത്. പുരയിടത്തിൽ കുഴിയെടുക്കുകയായിരുന്നു സജീവൻ. ഇതിനിടയിൽ ബോംബ്‌ പൊട്ടുകയായിരുന്നു.

Wednesday, 16 December 2015

പി. കൃഷ്ണപിള്ള സ്മാരകം തകർത്തതിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകർ



ആലപ്പുഴ: മുഹമ്മക്ക് സമീപം കണ്ണാറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിക്കുകയും ശില്പ്പം അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിന്‌ പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞു. സംഭവത്തിനു പിന്നിൽ മുഹമ്മ കായിപ്രം സ്വദേശികളായ മൂന്നു ആർഎസ്എസ് പ്രവർത്തകർ. കഴിഞ്ഞ ദിവസം മുഹമ്മയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ മദ്യപിച്ച ഒരാൾ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ്‌ സംഭവത്തിനു പിന്നിലെ രഹസ്യം പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ടു നിരപരാധികളായ സിപിഐഎം പ്രവർത്തകരെയും നേതാക്കളെയും പോലീസും മറ്റു രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളും ചേർന്ന് വേട്ടയാടുകയായിരുന്നു ഇതുവരെ. എന്നാൽ സംഭവത്തിന്‌ പിന്നിലെ യാഥാർത്ഥ്യം പുറത്തു വന്നതോടെ സിപിഐഎം പ്രവർത്തകർക്കാർക്കും ഇതിൽ ബന്ധമില്ലെന്ന് ബോദ്ധ്യമായി.

Monday, 14 December 2015

CPIM നേതാക്കള്‍ക്കെതിരെ വധ ശ്രമം: 5 RSS ക്രിമിനലുകള്‍ അറസ്റ്റില്‍

CPIM ബ്രാഞ്ച് സെക്രട്ടറിയെ അടക്കം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍.

മാവേലിക്കര: തെക്കേക്കര വരേണിക്കല്‍ വാര്‍ഡിലെ LDF ഇന്‍റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആക്രമിച്ച് CPIM ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 3 പ്രവര്‍ത്തകരെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ 5 RSS  ക്രിമിനലുകള്‍ പിടിയില്‍. താമരക്കുളം കിഴക്ക് VV നിവാസില്‍ വിശാഖ്(20), വള്ളിക്കുന്നം മലവിള വടക്കേതില്‍ സഞ്ചു(24), വള്ളിക്കുന്നം കണ്ണിശ്ശേരിയില്‍ നിധിന്‍ (ഹനുമാന്‍-18) , പുലിയൂര്‍ ഇലഞ്ഞിമേല്‍ കോയിക്കലേത്ത് അനുരാഗ് (ജാങ്കോ-24), വള്ളിക്കുന്നം കടുവിനാല്‍ തോണ്ടിയില്‍ അതുല്‍ ചന്ദ്രന്‍ (കണ്ണപ്പന്‍-23) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.


CPIM ബ്രാഞ്ച് സെക്രട്ടറി അനില്‍, പ്രവര്‍ത്തകരായ മധുസൂദനന്‍ പിള്ള, ഗോപിനാഥ പിള്ള എന്നിവരാണ് ആക്രമണത്തിനിരയായത്. ഇതില്‍ മധുസൂദനന്‍ പിള്ള ഇപ്പോഴും പരിക്കില്‍ നിന്നും മോചിതനായിട്ടില്ല. ആക്രമണം നടത്തിയ 9 അംഗ സംഘത്തില്‍ 5 പേരെയാണ് താമരക്കുളത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 1 ആം പ്രതി വിശാഖ് ഒഴികെയുള്ള 4 പേരും LDF ഇന്‍റെ വള്ളിക്കുന്നത്തെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് CPIM പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു. 2 ദിവസം മുന്‍പാണ് ഇവര്‍ പുറത്തിറങ്ങിയത്. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്തു. 

തെരഞ്ഞെടുപ്പിന് 2 നാള്‍ മുന്‍പ് നവംബര്‍ 2 ഇന് രാത്രി 10:30 ഓടെയാണ് ആക്രമണം നടത്തുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഓഫീസില്‍ വിശ്രമിക്കുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമിക്കപെട്ടത്. 3 ബൈക്കുകളിലായെത്തിയ ആക്രമികള്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. അന്ന് തന്നെ അവര്‍ RSS കൊട്ടേഷന്‍ ഗുണ്ടകളാണെന്നു സ്ഥിരീകരിച്ചിരുന്നു. 

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു CPIM നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ നടത്തിയിരുന്നു. മാവേലിക്കരയിലെ ഒരു സാമുദായീക പ്രമാണിയുടെ RSS ബന്ധത്തില്‍ പെട്ടവരാണ് അക്രമികള്‍ എന്ന് അന്ന് തന്നെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ആക്രമണത്തിനു ശേഷം തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് പ്രചാരണം നടത്തിയ ചില സാമുദായീക നേതാക്കള്‍ ആക്രമണം CPIM ആസൂത്രണം ചെയ്തതാണെന്ന് വ്യാജ പ്രചരണം അഴിച്ചു വിട്ടു. ഈ കള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ പൊളിഞ്ഞത്. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

വരേണിക്കല്‍ വാര്‍ഡില്‍ LDF സ്ഥാനാര്‍ത്ഥിയ്ക്കെതിരായി BJP-SNDP സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. ഇവിടെ UDF സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. BJP-SNDP-കോണ്ഗ്രസ് സഖ്യം ഒന്നിച്ചു നിന്നിട്ടും LDF സ്ഥാനാര്‍ത്ഥി നൂറു കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

Sunday, 13 December 2015

കേരളത്തില്‍ ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ RSS ശ്രമം: കോടിയേരി


ഉത്തരേന്ത്യയിലേതുപോലെ ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് കേരളത്തിലും ആര്‍എസ്എസ് നടത്തുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ വിശ്വാസികളെ അണിനിരത്തി ആര്‍എസ്എസിന്റെ ഗൂഢനീക്കത്തെ മതനിരപേക്ഷ കേരളം പ്രതിരോധിക്കും.

ആക്രമണോത്സുക വര്‍ഗീയതയാണ് ആര്‍എസ്എസിന്റേത്. ഇതിന്റെ ഭാഗമായി നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. കേരളത്തില്‍ രണ്ടുദിവസത്തെ ബൈഠക്കില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ നിര്‍ദേശവും ഇതനുസരിച്ചായിരുന്നു. യഥാര്‍ഥ ദൈവവിശ്വാസിക്ക് ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനോ വര്‍ഗീയവാദിയാകാനോ കഴിയില്ല. ശബരിമലയില്‍ വാവരെ ദര്‍ശിച്ചാണ് അയ്യപ്പനെ കാണാന്‍ വിശ്വാസി പോകുന്നത്. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കിയ നയം കേരളത്തില്‍ പ്രതിരോധിച്ചത് മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കടലോരത്തും മലയോരത്തും ഒരുമിച്ചുകഴിയുന്ന വിവിധ മതവിഭാഗത്തില്‍ പെട്ടവരെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ് സംഘപരിവാര്‍. ഇതിനെതിരെയും ജാഗ്രത വേണമെന്നും
കോടിയേരി പറഞ്ഞു.

Saturday, 12 December 2015

ബോംബ് നിർമ്മാണം 2 RSS പ്രവർത്തകർ അറസ്റ്റിൽ


തലശേരി: കതിരൂര്‍, പാനൂര്‍ മേഖലകളില്‍ സ്പെഷല്‍ സ്ക്വാഡ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ബോംബ് നിര്‍മാണ കേന്ദ്രം കണ്ടെത്തി.
തലശേരി പോലീസ് സബ് ഡിവിഷനു കീഴില്‍ പണിതീരാത്ത വീടിനുള്ളില്‍ പ്രവര്‍ത്തിച്ചു വന്ന കേന്ദ്രമാണിത്.മറ്റ് രണ്ടു സ്ഥലങ്ങളില്‍നിന്നായി ഉഗ്രശക്തിയുള്ള ഏഴു ബോംബുകള്‍ പിടിച്ചെടുത്തു. ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നെത്തിയ ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും നേതുത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന റെയ്ഡിലാണ് ബോംബുശേഖരങ്ങളും നിര്‍മാണ കേന്ദ്രവും കണ്ടെത്തിയത്.
കതിരൂര്‍ നായനാര്‍ റോഡില്‍നിന്ന് മലാലിലേക്ക് പോകുന്ന വഴിക്ക് കാട്ടാമ്പള്ളി വത്സല എന്നയാളുടെ പണിതീരാത്ത വീടിനുള്ളിലാണ് ബോംബ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്ന് ഉഗ്രശക്തിയുള്ള നാലു ബോംബുകള്‍ പിടികൂടി.
ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുകയായിരുന്ന പുന്നം വെസ്റ്റ് അത്താഴപ്പുരയ്ക്കല്‍ വീട്ടില്‍ ജിത്തു എന്ന ശ്രീജിത്ത് (28), കതിരൂര്‍ നാലാം മൈല്‍ സൗപര്‍ണികയില്‍ മുത്തു എന്ന രാംജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. ഈ കേന്ദ്രത്തില്‍നിന്ന് നാലു ബോംബുകള്‍ക്കു പുറമെ ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ടുപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായവരില്‍ ശ്രീജിത്ത് സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലും എഎസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിനുനേരെ ബോംബെറിഞ്ഞ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വീടു വളഞ്ഞാണ് നാലുപേരെയും പോലീസ് പിടികൂടിയത്.
പാനൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ആവിയാട് കുന്നില്‍നിന്നാണ് മൂന്നു ബോംബുകള്‍ കണ്ടെടുത്തത്. പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഈ സ്ഥലത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുണ്ടായിരുന്നത്.

Thursday, 10 December 2015

ക്ഷേത്രവരുമാനം; മോഹന്‍ദാസിന്റെ കണക്കുകള്‍ക്ക് മറുപടി കൊടുത്ത് തോമസ് ഐസക്ക് എംഎല്‍എ

ക്ഷേത്രവരുമാനത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ആര്‍എസ്എസ് അനുകൂലികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് തോമസ് ഐസക്ക് എംഎല്‍എയുടെ മറുപടി. ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ് ആര്‍എസ്എസ് പ്രചാരകരുടെ വാദങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി തോമസ് ഐസക്ക് എംഎല്‍എ മറുപടി കൊടുത്തിരിക്കുന്നത്.


കഴിഞ്ഞ ദിവസം ആര്‍എസ്എസ് അനുകൂലിയും, ഭാരതീയ വിചാരകേന്ദ്രം മുന്‍ ഡയറക്റ്ററുമായ ടി.ജി.മോഹന്‍ദാസ് ഫേസ്ബുക്കില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിവരാവകാശനിയമം അനുസരിച്ച് കിട്ടിയ കണക്കുകള്‍ പോസ്റ്റ് ചെയ്തിരുന്നു.



അതിനു  മറുപടിയായാണ് തോമസ്‌ ഐസക് തന്‍റെ  ഫെയ്സ് ബുക്ക്‌  പോസ്റ്റിട്ടിരിക്കുന്നത് 

പോസ്റ്റ്‌  താഴെ  വായിക്കാം :-
ക്ഷേത്രവരുമാനം അഹിന്ദുക്കള് കൈവശപ്പെടുത്തുന്നുവെന്നും തൊഴിലിലും വിദ്യാഭ്യാസത്തിലും ഹിന്ദുക്കളോട് സർക്കാർ വിവേചനം പുലർത്തുന്നുവെന്നുമുളള ആർഎസ്എസ് പ്രചാരകരുടെ വസ്തുതാവിരുദ്ധമായ പ്രചരണങ്ങളുടെ പൊളളത്തരം സോഷ്യൽ മീഡിയ പലതവണ തെളിവുസഹിതം ചർച്ചചെയ്തിട്ടുണ്ട്. ക്ഷേത്രവരുമാനത്തിൻറെ വിനിയോഗവുമായി ബന്ധപ്പെട്ട പല കളളപ്രചാരണങ്ങളും പൊളിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സംബന്ധിച്ചുളള നിയമസഭാ ചർച്ച, യഥാർത്ഥ വസ്തുതകള് പൊതുസമൂഹത്തിലെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. എന്നാൽ ചില ആർഎസ്എസ് പ്രചാരകർ വിടാൻ തയ്യാറല്ല.

വിവരാവകാശ നിയമം അനുസരിച്ച് കൊച്ചി ദേവസ്വത്തിൽ നിന്ന് ഒരു കണക്കു സംഘടിപ്പിച്ചിട്ടുണ്ട്. ആ ബാങ്ക് സ്റ്റേറ്റ്മെൻറിൽ ദേവസ്വം വരുമാനത്തിൽ നിന്ന് ട്രഷറി അക്കൌണ്ടിൽ ഡെപ്പോസിറ്റു ചെയ്ത തുകയുടെ കണക്കു ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ പ്രചാരകർ വെല്ലുവിളി മുഴക്കുന്നത്. ക്ഷേത്ര വരുമാനത്തിൽനിന്ന് ഒരു രൂപ പോലും ട്രഷറിയിലേയ്ക്കു നൽകുന്നില്ല എന്നു പറഞ്ഞവർക്ക് ഇപ്പോഴെന്തു പറയാനുണ്ടെന്നാണ് അവർ ചോദിക്കുന്നത്.
ഈ ചോദ്യം ഉന്നയിക്കുന്നവർക്ക് അറിവില്ലാത്ത ലളിതമായ ഒരു കാര്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ട്രഷറികളിൽനിന്നു വ്യത്യസ്തമായി നമ്മുടെ ട്രഷറികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതാണ് ട്രഷറി സേവിംഗ്സ് ബാങ്ക്. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്ക്കോ ട്രഷറി സേവിംഗ്സ് ബാങ്കിൽ അക്കൌണ്ടു തുടങ്ങി പണം നിക്ഷേപിക്കാം. ബാങ്കു നൽകുന്നതിനെക്കാള് ഉയർന്ന പലിശ ട്രഷറിയിൽ നിന്നു ലഭിക്കുകയും ചെയ്യും. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് എല്ലാ സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും അക്കൌണ്ടുകളിൽ മിച്ചമുളള പണം ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് നിർബന്ധിച്ചിരുന്നു. ദേവസ്വത്തിൻറെ കാര്യത്തിൽ മാത്രമാണ് ഈ നിബന്ധന നിർബന്ധമാക്കാതിരുന്നത്. എങ്കിലും എല്ലാ ദേവസ്വങ്ങള്‍ക്കും ട്രഷറി സേവിംഗ്സ് ബാങ്കിൽ അക്കൌണ്ട് ഉണ്ട് എന്നാണ് എൻറെ ധാരണ. ഈ അക്കൌണ്ടിൽ ചെറിയ തോതിലെങ്കിലും അവർ പണം നിക്ഷേപിക്കുകയും ചെയ്യുന്നു.
ഏതായാലും വെളളാപ്പളളി നടേശൻ പ്രസംഗിച്ചതുപോലെ, ക്ഷേത്രങ്ങള് ബാങ്കിലിടുന്ന പണമെടുത്ത് അഹിന്ദുക്കള്ക്ക് വായ്പ നൽകുന്നു എന്നു വേണമെങ്കിൽ വാദിക്കാം. ക്ഷേത്രത്തിൽ നിന്നുളള പണമാണോ മറ്റെവിടെയെങ്കിലും നിന്നുളള പണമാണോ എന്ന് പ്രത്യേകം മാർക്കു ചെയ്തു സൂക്ഷിക്കാത്തതുകൊണ്ട് ഇക്കാര്യം തെളിയിക്കുക അസാധ്യമായിരിക്കും.

പോസ്റ്റ്‌  ലിങ്ക്  :-