Showing posts with label alappuzha. Show all posts
Showing posts with label alappuzha. Show all posts
Thursday, 31 December 2015
കൊച്ചാര്‍ ബണ്ട് തകര്‍ന്നു; നിര്‍മാണപ്പിഴവെന്ന് ആക്ഷേപം
ആലപ്പുഴ : കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറില്‍ നിര്‍മിച്ച പുറംബണ്ട് തകര്‍ച്ചയിലായത് നിര്‍മാണത്തിലെ പിഴവുമൂലമാണെന്ന സംശയം ബലപ്പെടുന്നു. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ജാഗ്രതക്കുറവും സാഹചര്യം വഷളാകാനിടയാക്കി എന്ന ആക്ഷേപവും ശക്തമാണ്.
കുട്ടനാട് ഒരുതരത്തിലും രക്ഷപ്പെടരുത് എന്നാഗ്രഹിക്കുന്ന ജലസേചനവകുപ്പിലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ മുള്‍മുനയിലാണ് ഇപ്പോള്‍. സി, ഡി ബ്ളോക്ക്, റാണി, ചിത്തിര കായലുകളുടെ മധ്യത്തിലൂടെയാണ് കൊച്ചാര്‍ ഒഴുകുന്നത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ വെള്ളം വേമ്പനാട് കായലിലേക്ക് ഒഴുകുന്നത് കൊച്ചാര്‍ വഴി. പുറംബണ്ട് തകര്‍ച്ചയിലാകുന്നതോടെ സി–ബ്ളോക്ക് കായലിലെ 6000 പറ പാടശേഖരം ഏതു നിമിഷവും മടവീണു തകരാവുന്ന സ്ഥിതിയിലാണ്. മുമ്പ് മഴക്കാലത്ത് പമ്പ, അച്ചന്‍കോവില്‍ എന്നിവയിലെ വെള്ളം കൊച്ചാര്‍വഴി ഇരുകരകളിലുമുള്ള പാടശേഖരങ്ങളില്‍ ഇരച്ചുകയറി കൃഷിനാശം വരുത്തുന്നത് പതിവായിരുന്നു. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം വന്നു. നെല്‍കൃഷി ഉപേക്ഷിക്കാന്‍ ഈ സാഹചര്യം കര്‍ഷകരെ നിര്‍ബന്ധിതമാക്കി. കൊച്ചാറിന്റെ ഇരുകരകളിലും ബലമേറിയ പുറംബണ്ട് നിര്‍മിച്ച് കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇതിനൊടുവിലാണ് കുട്ടനാട് പാക്കേജില്‍പ്പെടുത്തി കൊച്ചാറിന്റെ ഇരുകരകളിലും പുറംബണ്ട് നിര്‍മിച്ചത്. 14 കോടിരൂപ ഇതിനായി ചെലവഴിച്ചു. കോടികള്‍ ചെലവിട്ടു നിര്‍മിച്ച ബണ്ടാണ് അവിടവിടെ ചോര്‍ച്ചവന്ന് തകരുന്ന സ്ഥിതിയിലെത്തിയത്. സി–ബ്ളോക്കിനെ വേമ്പനാട് കായലുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ നാലുകിലോമീറ്റര്‍ പുറംബണ്ടാണ് തകരുന്നത്. ഈ നാലുകിലോമീറ്റര്‍ ഭാഗത്ത് പതിനാറോളം ചോര്‍ച്ച കണ്ടെത്തി.
ഈ ഭാഗത്ത് നാലുമീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തി പുറംബണ്ട് സ്ഥാപിക്കണം എന്നായിരുന്നു കുട്ടനാട് പാക്കേജിലെ നിര്‍ദേശം. പൈലിങ് നടത്തിയത് രണ്ടരമീറ്റര്‍ ആഴത്തില്‍മാത്രം. വെള്ളപ്പൊക്കക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ബലക്ഷയമുള്ള ബണ്ടിനു കഴിയില്ല. ഇക്കാര്യം നിര്‍മാണഘട്ടത്തില്‍തന്നെ കര്‍ഷകരും ഈ രംഗത്തെ വിവിധ സംഘടനകളും ചുണ്ടിക്കാട്ടിയിരുന്നു. ഫലം ഉണ്ടായില്ലെന്നു മാത്രം. ഇതാണ് ബണ്ട് തകരാന്‍ ഇടയാക്കിയത് എന്നാണ് ആരോപണം.
കൊച്ചാറിന്റെ പുറംബണ്ടു തകര്‍ന്ന സംഭവത്തില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും പ്രതിസ്ഥാനത്ത്. ബണ്ടിന്റെ ബലക്ഷയം സംബന്ധിച്ച് ജലസേചനവകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറാക്കിയ കത്ത് അന്നുതന്നെ ചോര്‍ന്നു. പിറ്റേദിവസം റാണി കായലിലെ പമ്പിങ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് കരാറുകാരന്‍ കോടതിയില്‍നിന്നു സമ്പാദിച്ചു.
ഡിസംബര്‍ 15നാണ് എന്‍ജിനീയര്‍ വകുപ്പുമേധാവികള്‍ക്കു നല്‍കാന്‍ കത്തു തയ്യാറാക്കിയത്. അന്നുതന്നെ കത്ത് ചോര്‍ത്തി കരാറുകാരനു നല്‍കി. പിറ്റേന്നു കരാറുകാരന്‍ പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ചു. തുടര്‍ന്ന് പമ്പിങ് നിര്‍ത്തി. ബണ്ടില്‍ ചോര്‍ച്ച വര്‍ധിക്കുന്നതും പമ്പിങ് നിര്‍ത്തിയതും ബലക്ഷയം വര്‍ധിപ്പിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം, ഫയലില്‍ സൂക്ഷിക്കാന്‍ നല്‍കിയ കത്ത് ചില ജീവനക്കാര്‍ ചോര്‍ത്തുകയായിരുന്നു എന്നും വിവരമുണ്ട്. ഇതുശരിയെങ്കില്‍ ആ ജീവനക്കാരും പ്രതിസ്ഥാനത്താണ്. ഒപ്പം എന്‍ജിനീയറും കുടുങ്ങും. കാരണം കഴിഞ്ഞ കാലവര്‍ഷക്കാലത്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊച്ചാറിന്റെ പുറംബണ്ട് ബലമേറിയതാണ് എന്നാണ് ഇദ്ദേഹം എഴുതിവച്ചത്. മൂന്നുമാസത്തിനുള്ളില്‍ ബണ്ടിനു ബലക്ഷയം സംഭവിച്ചത് എങ്ങനെയെന്നു വിശദീകരിക്കന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.
കലക്ടറേറ്റില്‍ കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കൂടിയ അവലോകനയോഗത്തില്‍ കൊച്ചാര്‍ ബണ്ടിനു കുഴപ്പമില്ല എന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചത്. യോഗത്തിനുശേഷം കാര്യമായ മഴക്കെടുതിയോ വെള്ളപ്പൊക്കമോ കുട്ടനാട് നേരിട്ടില്ല. മാത്രമല്ല, തോട്ടപ്പള്ളി സ്പില്‍വേയിലൂടെ അധികവെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടായിരുന്നു. പമ്പയിലൂടെയും അച്ചന്‍കോവിലാറിലൂടെയും ഒഴുകിയെത്തിയ കിഴക്കന്‍വെള്ളം ഒഴുകിപ്പോകാന്‍ പാകത്തില്‍ തോട്ടപ്പള്ളി പൊഴി മുറിഞ്ഞുകിടക്കുകയുമായിരുന്നു. കൊച്ചാറില്‍ വെള്ളത്തിന്റെ അമിതസമ്മര്‍ദ്ദം ഉണ്ടാകേണ്ട സാഹചര്യം ഇല്ല എന്നാണിതു കാണിക്കുന്നത്.
കരാറുകാര്‍ക്കും ജലസേചനവകുപ്പ് അധികൃതര്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്ന തരത്തില്‍ ബണ്ട് നവീകരണത്തിനു പദ്ധതി തയ്യാറാക്കി വീണ്ടും കോടികളുടെ പണി നടത്തുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്നും ആരോപണം ഉണ്ട്. കുട്ടനാട് തകരട്ടെ, കൃഷി നശിക്കട്ടെ, കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും തുലയട്ടെ, തങ്ങളുടെ കീശ വീര്‍ക്കണം എന്ന പതിവുശൈലി പിന്തുടരുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും.
Sunday, 27 December 2015
3 മണിക്കൂര്‍ ഹൃദയസ്പന്ദനം നിര്‍ത്തി 65കാരന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ
അമ്പലപ്പുഴ : അറുപത്തഞ്ചുകാരന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറുമണിക്കൂര്‍നീണ്ട ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാര്‍ത്തികപ്പള്ളി മഹാദേവികാട് കാട്ടില്‍ വീട്ടില്‍ വാസുദേവനിലാണ് (65) ആറുമണിക്കൂര്‍ നീണ്ട ഏറെ സങ്കീര്‍ണമായ ബെന്റാല്‍–ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കടുത്ത നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട വാസുദേവന് ഹൃദയവാല്‍വ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റിയത്. വിദഗ്ധപരിശോധനയില്‍ പ്രധാന വാല്‍വായ അയോര്‍ട്ടിക് വാല്‍വിനും അനുബന്ധമായ രക്തക്കുഴലിനും ഹൃദയത്തിലേക്ക് രക്തം പമ്പുചെയ്യുന്ന രണ്ട് രക്തക്കുഴല്‍ (കൊറോണറി ആര്‍ട്ടറി) തകരാര്‍ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
സ്വകാര്യ ആശുപത്രിയില്‍ അഞ്ചുലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണിത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ വാസുദേവന്റെ നിര്‍ധനകുടുംബത്തിന് കഴിയുമായിരുന്നില്ല. ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്റെ നേതൃത്വത്തില്‍ കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴലുകളും അനുബന്ധ സാധനങ്ങളും കാരുണ്യപദ്ധതിവഴി ലഭ്യമാക്കി തിങ്കളാഴ്ച വാസുദേവനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെഞ്ചുതുറന്നുള്ള ശസ്ത്രക്രിയയില്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൃത്രിമമായി ഹാര്‍ട്ട്ലങ് മെഷീനിലേക്ക് മാറ്റി. ഉപകരണത്തിന്റെ സഹായത്താല്‍ രോഗിയുടെ ശരീരതാപനില 28 ഡിഗ്രിയാക്കി ക്രമീകരിച്ചു. കാലില്‍ നിന്നെടുത്ത രക്തക്കുഴലുകള്‍ ഉപയോഗിച്ച് ഹൃദയധമനിയിലെ തടസത്തിനുള്ള ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തു. ഈ സമയം ഹൃദയസ്പന്ദനം പൂര്‍ണമായി നിര്‍ത്തലാക്കി അയോര്‍ട്ടിക് വാല്‍വും മഹാധമനിയുടെ പ്രാരംഭഭാഗവും കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴല്‍ ഉപയോഗിച്ച് മാറ്റിവെച്ചു. ഒപ്പം കൃത്രിമ രക്ത കൊറോണറി രക്തക്കുഴലില്‍ തുന്നിച്ചേര്‍ത്തു. രോഗിയുടെ ഹൃദയസ്പന്ദനം മൂന്നുമണിക്കൂറിലേറെ നിര്‍ത്തിവച്ചാണ് ആറുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ് വണ്ടാനത്ത് മൂന്നുകോടി രൂപ ചെലവില്‍ കാത്ത്ലാബ് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 500ഉം കോട്ടയത്ത് 1500ഉം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 800 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ പ്രതിവര്‍ഷം ചെയ്യുമ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത് 60 എണ്ണത്തില്‍ താഴെമാത്രമാണ്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറുടെ അഭാവമാണ് ഇതിനുകാരണം. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലംമാറിപോയിട്ട് പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിയായത്. വാസുദേവന് തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. രവികുമാര്‍ പറഞ്ഞു. ഡോ. ആനന്ദക്കുട്ടന്‍, പി കെ ബിജു, അനസ്തേഷ്യാ വിഭാഗം ഡോക്ടര്‍മാരായ വീണ, ഹരികുമാര്‍, അന്‍സാര്‍, സ്റ്റാഫ് നേഴ്സുമാരായ സിന്ധു, സ്മിത, തുഷാര എന്നിവരും ഒപ്പമുണ്ടായിരുന്നു.
Wednesday, 23 December 2015
ജീവനക്കാര്‍ പണിമുടക്ക് നോട്ടീസ് നല്‍കി
ആലപ്പുഴ : ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 12ന് നടക്കുന്ന സൂചനാപണിമുടക്കിന് മുന്നോടിയായി ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ പണിമുടക്ക് നോട്ടീസ് നല്‍കി.
2013 നവംബര്‍ 30ന് ആറുമാസ കാലയളവില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് രൂപീകരിച്ച ശമ്പളകമീഷന്‍ 25 മാസം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്കു കടക്കാന്‍ നിര്‍ബന്ധിതരായത്.
കലക്ടറേറ്റിലേക്ക് പ്രകടനമായെത്തിയാണ് കലക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ആക്ഷന്‍ കൌണ്‍സില്‍ സമരസമിതി നേതാക്കളായ എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എന്‍ കൃഷ്ണപ്രസാദ് അഭിവാദ്യം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ എസ് രാജേഷ് സ്വാഗതവും ജോയിന്റ് കൌണ്‍സില്‍ ജില്ലാ സെക്രട്ടറി പി എസ് സന്തോഷ്കുമാര്‍ അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എല്‍ മായ, ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സി പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം എസ് ശുഭ, ജോയിന്റ് കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജെ ഹരിദാസ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഡി സുധീഷ്, എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി കൃഷ്ണകുമാര്‍, കെജിഒഎ ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍, കെഎംസിഎസ്യു ജില്ലാ സെക്രട്ടറി അജിത്കുമാര്‍, വി കെ രാജു (പിഎസ്സിഇയു), ആര്‍ കെ റഫീക്ക്, ജെ ഉദയന്‍ എന്നിവര്‍ സംസാരിച്ചു.
ചേര്‍ത്തലയില്‍ കെഎസ്ടിഎ നേതാവ് വി ആര്‍ മഹിളാമണി ഉദ്ഘാടനം ചെയ്തു. കെ പി രാധാകൃഷ്ണന്‍, എസ് ധനപാല്‍, വി ഷേബു, കെ ജി ഐബു, ഇ പി സുരേഷ്, നാസര്‍ എന്നിവര്‍ സംസാരിച്ചു. മാവേലിക്കരയില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഷൈലേഷ്കുമാര്‍, സി ജ്യോതികുമാര്‍, പി സജിത്, പ്രൊഫ. വി ഐ ജോണ്‍സണ്‍, എ എ ബഷീര്‍, ഡി സജു, ആര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചെങ്ങന്നൂരില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വാമദേവന്‍ ഉദ്ഘാടനം ചെയ്തു. ജി കൃഷ്ണകുമാര്‍, പി സി ശ്രീകുമാര്‍, വി ആര്‍ പ്രകാശ്, ബിന്ദു ചിദംബരം, ജോബിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. കുട്ടനാട്ടില്‍ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം പി എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ് ഉഷാകുമാരി, ടി എസ് പ്രദീപ്കുമാര്‍, ടി മനു, വി സി ലീനസ് എന്നിവര്‍ സംസാരിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ദിലീപ് തമ്പി ഉദ്ഘാടനം ചെയ്തു. എന്‍ ഹരിപ്രസാദ്, എന്‍ ഉണ്ണിക്കൃഷ്ണന്‍, ഡോ. സുനില്‍കുമാര്‍, എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു.
Wednesday, 16 December 2015
പി. കൃഷ്ണപിള്ള സ്മാരകം തകർത്തതിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകർ
ആലപ്പുഴ: മുഹമ്മക്ക് സമീപം കണ്ണാറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിക്കുകയും ശില്പ്പം അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞു. സംഭവത്തിനു പിന്നിൽ മുഹമ്മ കായിപ്രം സ്വദേശികളായ മൂന്നു ആർഎസ്എസ് പ്രവർത്തകർ. കഴിഞ്ഞ ദിവസം മുഹമ്മയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ മദ്യപിച്ച ഒരാൾ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവത്തിനു പിന്നിലെ രഹസ്യം പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ടു നിരപരാധികളായ സിപിഐഎം പ്രവർത്തകരെയും നേതാക്കളെയും പോലീസും മറ്റു രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളും ചേർന്ന് വേട്ടയാടുകയായിരുന്നു ഇതുവരെ. എന്നാൽ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തു വന്നതോടെ സിപിഐഎം പ്രവർത്തകർക്കാർക്കും ഇതിൽ ബന്ധമില്ലെന്ന് ബോദ്ധ്യമായി.
കൃഷ്ണപിള്ള സ്മാരകം തകർത്തതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞു
ആലപ്പുഴ: മുഹമ്മക്ക് സമീപം കണ്ണാറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിക്കുകയും ശില്പ്പം അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞു. സംഭവത്തിനു പിന്നിൽ മുഹമ്മ കായിപ്രം സ്വദേശികളായ മൂന്നു ആർഎസ്എസ് പ്രവർത്തകർ. ഇതുമായി ബന്ധപ്പെട്ടു നിരപരാധികളായ സിപിഐഎം പ്രവർത്തകരെയും നേതാക്കളെയും പോലീസും മറ്റു രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളും ചേർന്ന് വേട്ടയാടുകയായിരുന്നു ഇതുവരെ. എന്നാൽ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തു വന്നതോടെ സിപിഐഎം പ്രവർത്തകർക്കാർക്കും ഇതിൽ ബന്ധമില്ലെന്ന് ബോദ്ധ്യമായി.
Monday, 7 December 2015
ആലപ്പുഴ മാതൃക യൂറോപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനം
പാരീസ്
: ആലപ്പുഴയിലും തിരുവനന്തപുരത്തും പരീക്ഷിച്ച് വിജയിച്ച
ഉറവിടമാലിന്യസംസ്കരണ പദ്ധതി ലോകവേദിയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായി.
വികസിതരാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് ബഹുജന പങ്കാളിത്തത്തോടെയുള്ള
അനുഭവങ്ങള്‍ക്ക് ചെവിയോര്‍ത്തത്. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന
ഉച്ചകോടിയുടെ അനുബന്ധ സെമിനാറിലാണ് ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങള്‍ ടി എം
തോമസ് ഐസക് എംഎല്‍എ അവതരിപ്പിച്ചത്.
യൂറോപ്യന്‍
യൂണിയന്റെ സഹായത്തോടെ സീറോ വേസ്റ്റ് ഫ്രാന്‍സും സീറോ വേസ്റ്റ്
യൂറോപ്പുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഏഷ്യയില്‍നിന്ന് ആലപ്പുഴയിലെ
മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സിലെ
പരിസ്ഥിതി മന്ത്രി സെഗോലീന്‍ റോയല്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു.
സാന്‍ ഫ്രാന്‍സിസ്കോ, ഇറ്റലിയിലെ ട്രെവിസോ, സ്ളൊവെനിയയിലെ ലുബിയാന എന്നിവിടങ്ങളിലെ നഗരപ്രതിനിധികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സാന്‍ ഫ്രാന്‍സിസ്കോ, ഇറ്റലിയിലെ ട്രെവിസോ, സ്ളൊവെനിയയിലെ ലുബിയാന എന്നിവിടങ്ങളിലെ നഗരപ്രതിനിധികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മാലിന്യങ്ങളെ ഉറവിടത്തില്‍ വേര്‍തിരിച്ച് ജൈവ മാലിന്യങ്ങളെ കംപോസ്റ്റിങ്ങിന് വിധേയമാക്കുകയും അജൈവമാലിന്യങ്ങളെ പുനചംക്രമണത്തിന് വിധേയമാക്കുന്ന രീതിയുമാണ് വന്‍ നഗരങ്ങള്‍ പിന്തുടരുന്നത്. മാലിന്യങ്ങള്‍ കത്തിച്ചുകളയുന്ന സാങ്കേതികവിദ്യകള്‍ വേണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
ദുര്‍ഗന്ധമുണ്ടാക്കുന്ന മീഥെയ്ന്‍ തുടങ്ങിയ വാതകങ്ങള്‍ തീരെയും ഉണ്ടാകാത്തതും ഏറ്റവും ചെലവുകുറഞ്ഞതുമായ രീതിയാണ് കേരളം മുന്നോട്ടുവച്ചത്. ലോക വേദിയില്‍ കേരളത്തിന് അഭിമാന നേട്ടമായിരിക്കുകയാണ് ആലപ്പുഴ മാതൃക.
Subscribe to:
Posts (Atom)




