Showing posts with label congress. Show all posts
Showing posts with label congress. Show all posts

Monday, 21 December 2015

കണ്ണൂരിൽ ബോംബ്‌ പൊട്ടിത്തെറിച്ചു കോണ്‍ഗ്രസ്‌ പ്രവർത്തകൻ മരിച്ചു

Bomb Blast


കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് ആർഎസ്എസ് ശക്തികേന്ദ്രത്തിൽ പറമ്പിൽ പണിയെടുക്കുന്നതിനിടെ ബോംബ്‌ പൊട്ടിത്തെറിച്ചു കോണ്‍ഗ്രസ്‌ പ്രവർത്തകൻ മരിച്ചു. പുതിയാണ്ടി സ്വദേശി സജീവനാണ് മരിച്ചത്. ധർമ്മടം വട്ടക്കല്ലിലാണ് സ്പോടനം ഉണ്ടായത്. പുരയിടത്തിൽ കുഴിയെടുക്കുകയായിരുന്നു സജീവൻ. ഇതിനിടയിൽ ബോംബ്‌ പൊട്ടുകയായിരുന്നു.

Saturday, 19 December 2015

കത്ത് രമേശ്‌ ചെന്നിത്തലയുടേതുതന്നെയെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു.

Letter of Chennithala


തിരുവനന്തപുരം: നേതൃമാറ്റമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലതന്നെയെന്ന് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ചെന്നിത്തലയുടെ കത്ത് ലഭിച്ചെന്നും തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം വൈകിട്ട് ചെന്നിത്തലയുടെ ഇ–മെയില്‍ വിലാസത്തില്‍നിന്നാണ് കത്ത് ലഭിച്ചതെന്നും ഹൈക്കമാന്‍ഡ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധനചെയ്തുള്ള കത്തിന്റെ പകര്‍പ്പ് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനും അയച്ചുകൊടുത്തിരുന്നു. ഇതോടെ കത്തിനെച്ചൊല്ലി ഉടലെടുത്ത വിവാദം കോണ്‍ഗ്രസില്‍ ആളിക്കത്തി. കത്തുസംബന്ധിച്ച് അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യം ഉന്നയിച്ചതിനുപിന്നാലെയായിരുന്നു ഹൈക്കമാന്‍ഡിന്റെ സ്ഥിരീകരണം. കത്ത് ലഭിച്ചതായി ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചതോടെ ചെന്നിത്തല പ്രതിസന്ധിയിലായി. അതിനിടെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക്് ചെന്നിത്തല ഡല്‍ഹിയിലെത്തി. ശനിയാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കാണ് ശ്രമിക്കുന്നത്. എന്നാല്‍, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ സോണിയയുമായുള്ള കൂടിക്കാഴ്ച ഉറപ്പില്ല.

ചെന്നിത്തലയുടെ കത്ത് കെപിസിസി നിര്‍വാഹകസമിതി യോഗത്തെയും പിടിച്ചുലച്ചു. സംസ്ഥാനഭരണത്തിലും കോണ്‍ഗ്രസിലും പ്രശ്നങ്ങളുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും ചെന്നിത്തല യോഗത്തില്‍ തുറന്നടിച്ചു. തൊലിപ്പുറമെയുള്ള ചികിത്സയല്ല, ശസ്ത്രക്രിയതന്നെ വേണമെന്ന വിവാദപ്രസ്താവന ചെന്നിത്തല ആവര്‍ത്തിച്ചു. എന്നാല്‍, മുഖ്യമന്ത്രിക്കും കെപിസിസി നേതൃത്വത്തിനുമെതിരായ കത്ത് മാധ്യമങ്ങളില്‍ വന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഈ കത്ത് പിതൃത്വമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കത്ത് വ്യാജമായതിനാല്‍ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം വ്യാഴാഴ്ചതന്നെ തുടങ്ങി. ഹൈക്കമാന്‍ഡിനെ ഒരുകാര്യം അറിയിക്കണമെങ്കില്‍ എങ്ങനെ അറിയിക്കണമെന്ന് തനിക്ക് നന്നായി അറിയാം. ഒമ്പതുവര്‍ഷം കെപിസിസി പ്രസിഡന്റായും 16 വര്‍ഷം എഐസിസിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള തന്നെ, കോണ്‍ഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തേണ്ടത് എങ്ങനെയെന്ന് ആരും പഠിപ്പിക്കേണ്ട. താന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സുധീരനെയും ഉമ്മന്‍ചാണ്ടിയെയും ഉദ്ദേശിച്ച് ചെന്നിത്തല പറഞ്ഞു. നേതൃമാറ്റത്തില്‍ കുറഞ്ഞ ഒന്നും പരിഹാരമാകില്ലെന്ന ആശയമാണ് ചെന്നിത്തല അവതരിപ്പിച്ചത്.

വി എം സുധീരന്‍ നയിക്കുന്ന ജാഥയുടെ ഒരുക്കങ്ങളെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന കെപിസിസി യോഗം ചെന്നിത്തലയുടെ കത്ത് സൃഷ്ടിച്ച പിരിമുറുക്കത്തിലായി. കത്ത് സ്ഥിരീകരിച്ച് ലാലി വിന്‍സന്റ്, പന്തളം സുധാകരന്‍, ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ദൃശ്യമാധ്യമങ്ങളില്‍ സംസാരിച്ചതിനെ സുധീരന്‍ വിമര്‍ശിച്ചു.
നിര്‍വാഹകസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തെങ്കിലും കാര്യമായി സംസാരിച്ചില്ല. കത്ത് ചെന്നിത്തലതന്നെ നിഷേധിച്ചതിനാല്‍ ഒന്നും പറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കെപിസിസി യോഗത്തിനുശേഷം വൈകിട്ട് ചെന്നിത്തല ഡല്‍ഹിക്ക് പോയി. പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി ചികിത്സയ്ക്കായി ശനിയാഴ്ച രാത്രി അമേരിക്കയിലേക്ക് പോകുമ്പോള്‍ കൂടെ പോകാനാണ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. ഇതുകാരണം 22ന് കേരളനേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചേക്കും.

Monday, 14 December 2015

CPIM നേതാക്കള്‍ക്കെതിരെ വധ ശ്രമം: 5 RSS ക്രിമിനലുകള്‍ അറസ്റ്റില്‍

CPIM ബ്രാഞ്ച് സെക്രട്ടറിയെ അടക്കം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍.

മാവേലിക്കര: തെക്കേക്കര വരേണിക്കല്‍ വാര്‍ഡിലെ LDF ഇന്‍റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആക്രമിച്ച് CPIM ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 3 പ്രവര്‍ത്തകരെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ 5 RSS  ക്രിമിനലുകള്‍ പിടിയില്‍. താമരക്കുളം കിഴക്ക് VV നിവാസില്‍ വിശാഖ്(20), വള്ളിക്കുന്നം മലവിള വടക്കേതില്‍ സഞ്ചു(24), വള്ളിക്കുന്നം കണ്ണിശ്ശേരിയില്‍ നിധിന്‍ (ഹനുമാന്‍-18) , പുലിയൂര്‍ ഇലഞ്ഞിമേല്‍ കോയിക്കലേത്ത് അനുരാഗ് (ജാങ്കോ-24), വള്ളിക്കുന്നം കടുവിനാല്‍ തോണ്ടിയില്‍ അതുല്‍ ചന്ദ്രന്‍ (കണ്ണപ്പന്‍-23) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.


CPIM ബ്രാഞ്ച് സെക്രട്ടറി അനില്‍, പ്രവര്‍ത്തകരായ മധുസൂദനന്‍ പിള്ള, ഗോപിനാഥ പിള്ള എന്നിവരാണ് ആക്രമണത്തിനിരയായത്. ഇതില്‍ മധുസൂദനന്‍ പിള്ള ഇപ്പോഴും പരിക്കില്‍ നിന്നും മോചിതനായിട്ടില്ല. ആക്രമണം നടത്തിയ 9 അംഗ സംഘത്തില്‍ 5 പേരെയാണ് താമരക്കുളത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 1 ആം പ്രതി വിശാഖ് ഒഴികെയുള്ള 4 പേരും LDF ഇന്‍റെ വള്ളിക്കുന്നത്തെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് CPIM പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു. 2 ദിവസം മുന്‍പാണ് ഇവര്‍ പുറത്തിറങ്ങിയത്. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്തു. 

തെരഞ്ഞെടുപ്പിന് 2 നാള്‍ മുന്‍പ് നവംബര്‍ 2 ഇന് രാത്രി 10:30 ഓടെയാണ് ആക്രമണം നടത്തുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഓഫീസില്‍ വിശ്രമിക്കുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമിക്കപെട്ടത്. 3 ബൈക്കുകളിലായെത്തിയ ആക്രമികള്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. അന്ന് തന്നെ അവര്‍ RSS കൊട്ടേഷന്‍ ഗുണ്ടകളാണെന്നു സ്ഥിരീകരിച്ചിരുന്നു. 

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു CPIM നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ നടത്തിയിരുന്നു. മാവേലിക്കരയിലെ ഒരു സാമുദായീക പ്രമാണിയുടെ RSS ബന്ധത്തില്‍ പെട്ടവരാണ് അക്രമികള്‍ എന്ന് അന്ന് തന്നെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ആക്രമണത്തിനു ശേഷം തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് പ്രചാരണം നടത്തിയ ചില സാമുദായീക നേതാക്കള്‍ ആക്രമണം CPIM ആസൂത്രണം ചെയ്തതാണെന്ന് വ്യാജ പ്രചരണം അഴിച്ചു വിട്ടു. ഈ കള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ പൊളിഞ്ഞത്. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

വരേണിക്കല്‍ വാര്‍ഡില്‍ LDF സ്ഥാനാര്‍ത്ഥിയ്ക്കെതിരായി BJP-SNDP സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. ഇവിടെ UDF സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. BJP-SNDP-കോണ്ഗ്രസ് സഖ്യം ഒന്നിച്ചു നിന്നിട്ടും LDF സ്ഥാനാര്‍ത്ഥി നൂറു കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

Saturday, 12 December 2015

പാര്‍ലമെന്റില്‍ നടക്കുന്നത് കോണ്‍ഗ്രസിന്‍റെ ഗുണ്ടായിസം



ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും 19 ഇന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ സ്വകാര്യ വത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരെ സുബ്രഹ്മണ്യ സ്വാമി നല്‍കിയ കേസിലാണ് നടപടി. 2008 ഇല്‍ അടച്ചുപൂട്ടിയ നാഷണല്‍ ഹെറാള്‍ഡ് 90 കോടി കടത്തിലായിരുന്നു. പത്രം പുനരുജ്ജീവിപ്പിക്കാന്‍ ലഭിച്ച വായ്പ്പയില്‍ തിരിമറി നടന്നു എന്ന് കേസില്‍ പറയുന്നു.

ഇതിനെതിരെയാണ് ദിനങ്ങളായി കോണ്ഗ്രസ് പാര്‍ലമെന്റ് തടസപ്പെടുത്തുന്നത്. 19 വരെ ഇത് തുടരും എന്നത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്. വിലക്കയറ്റവും വര്‍ഗ്ഗീയതയും പോലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കാനോ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കൊണ്ട് വരാനോ തയ്യാറാകാത്ത കോണ്‍ഗ്രസിന്‍റെ ഈ നടപടികള്‍ അവരുടെ ജനങ്ങളോടുള്ള ഉത്തരവാദിത്ത്വമില്ലായ്മയാണ് കാണിക്കുന്നത്.

Wednesday, 9 December 2015

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് സംഭാവന ലഭിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ ബിജെപിയും എന്‍സിപിയും.



രാജ്യത്ത് ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് സംഭാവന ലഭിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ ബിജെപിയും എന്‍സിപിയും. ആദിത്യ ബിര്‍ള ഗ്രൂപ്പ് ബിജെപിക്ക് 117.3 കോടി രൂപ സംഭാവന നല്‍കി. പാര്‍ട്ടിക്ക് ലഭിച്ച 138 കോടി രൂപ സംഭാവനയുടെ സ്രോതസ് വെളിപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള രേഖകള്‍ വ്യക്തമാക്കുന്നു. 2014-15 സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ ഇലക്ഷന്‍ കമ്മീഷന്റെ പക്കലുള്ള കണക്കുകളാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ടത്. വിവിധ കോര്‍പ്പറേറ്റ് ഭീമന്‍മാരില്‍ നിന്ന് 437.3 കോടി രൂപയുടെ സംഭാവനയാണ് ബിജെപിക്ക് ലഭിച്ചത്. ഭാരതി ഗ്രൂപ്പ് 132 കോടി രൂപയും ആദിത്യ ബിര്‍ള ഗ്രൂപ്പ് 117.3 കോടി രൂപയും സംഭാവനയായി നല്‍കി. കോര്‍പ്പറേറ്റ് സംഭാവന ഇനത്തില്‍ 117ശതമാനത്തിന്റെ വര്‍ധവാണ് എന്‍സിപിക്ക് ഉണ്ടായത്. 2013-14 വര്‍ഷത്തില്‍ സംഭാവന തുക ഇനത്തില്‍ 14 കോടി രൂപ ആയിരുന്നത് ഇക്കഴിഞ്ഞ വര്‍ഷം 38 കോടി രൂപയായി വര്‍ധിച്ചു. പാര്‍ട്ടിക്ക് സംഭാവന നല്‍കിയ കോര്‍പ്പറേറ്റുകളുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തു. 137 ശതമാനത്തിന്റെ വര്‍ധനവില്‍ 59 കോടി രൂപ ആയിരുന്നത് ഇക്കഴിഞ്ഞ വര്‍ഷം 141.4 കോടി രൂപയായി കോണ്‍ഗ്രസില്‍ വര്‍ധിച്ചു. സംഭാവന ആയി ലഭിച്ച 138 കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്താനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ തുക സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി സിപിഎമ്മും സിപിഐയുമാണ്. ജനങ്ങള്‍ നല്‍കിയ പിരിവും, അംഗത്വ – വരിസംഖ്യ ഇനത്തില്‍ ലഭിച്ച തുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ് എന്നും ഇലക്ഷന്‍ കമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2013- 14 വര്‍ഷത്തില്‍ 2കോടി രൂപയുടെ സംഭാവനയാണ് സിപിഐഎമ്മിന് ലഭിച്ചത്. ഇക്കഴിഞ്ഞ വര്‍ഷം 3.4 കോടിയാണ് സിപിഐഎമ്മിന് ലഭിച്ചത്. 1.2 കോടി ആയിരുന്ന സിപിഐക്ക് 2014-15ല്‍ 9ശതമാനം വര്‍ധനവില്‍ 1.3 കോടി രൂപയാണ് മാത്രമാണ് സംഭാവന തുകയായി ലഭിച്ചത്.

കോടികൾ വാങ്ങി ബിജെപി

437 കോടി രൂപയോളം സംഭാവന വാങ്ങി കോർപ്പറേറ്റുകളുടെ തോഴരായി ബിജ പി മാറിയെന്ന് വ്യക്തമാക്കുന്നതാണ് തെരഞെടുപ്പ് കമ്മീഷൻെറ രേഖകൾ. ബിജെപിക്ക് തൊട്ടു പിന്നിലായി  എന്സിപിയും കോർപ്പറേറ്റുകളുടെ സമ്മാനം പറ്റിയിട്ടുണ്ട്. ആദിത്യ ബിർള ഗ്രൂപ്പ് ബിജെപിക്ക് 117.3 കോടി രൂപ സംഭാവന നല്കിയതായും രേഖകൾ കാണിക്കുന്നു.

വിവിധ രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിച്ച  2014-15 വർഷത്തെ ഇലക്ഷൻ കമ്മീഷൻെറ പക്കലുളള കണക്കാണ്   അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ടത്. വിവിധ കോര്പ്പറേറ്റ് ഭീമന്മാരില് നിന്ന് 437.3 കോടി രൂപയുടെ സംഭാവനയാണ് ബിജെപിക്ക് ലഭിച്ചത്. ഭാരതി ഗ്രൂപ്പ് 132 കോടി രൂപയും ആദിത്യ ബിര്ള ഗ്രൂപ്പ് 117.3 കോടി രൂപയും സംഭാവനയായി നല്കി. സംഭാവനയുടെ സ്രോതസ് വെളിപ്പെടുത്താനാകില്ലെന്ന് കോണ്ഗ്രസ് നിലപാടെടുത്തു,138 കോടിയാണ് രേഖകളിൽ കോൺഗ്രസ്സ് വാങിയിട്ടുളളത്. കോര്പ്പറേറ്റുകളില് നിന്ന് സംഭാവന സ്വീകരിക്കാത്തത് കമ്മ്യൂണിസ്റ്റ് പാര്ട്ടികളാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള രേഖകൾ കാണിക്കുന്നു,സ്വകാര്യ ഭീമന്മാരുടെ തുക സ്വീകരിക്കാത്ത രാഷ്ട്രീയ പാര്ട്ടി സിപിഎമ്മും സിപിഐയുമാണ്. ജനങ്ങള് നല്കിയ പിരിവും, അംഗത്വ – വരിസംഖ്യ ഇനത്തില് ലഭിച്ച തുകയാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടികളുടെ സാമ്പത്തിക സ്രോതസ് എന്നും ഇലക്ഷന് കമ്മീഷന് കണക്കുകള് വ്യക്തമാക്കുന്നു.

2013- 14 വര്ഷത്തില് 2കോടി രൂപയുടെ സംഭാവനയാണ് സിപിഐഎമ്മിന് ലഭിച്ചത്. ഇക്കഴിഞ്ഞ വര്ഷം 3.4 കോടിയാണ് സിപിഐഎമ്മിന് ലഭിച്ചതെന്നും കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു.