Showing posts with label kumari selja. Show all posts
Showing posts with label kumari selja. Show all posts

Tuesday, 8 December 2015

അയിത്തം സമൂഹത്തിലും മനസ്സിലും

ഇന്ത്യന്‍ സമൂഹം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് ജാതി വ്യവസ്ഥ. എന്നാല്‍ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ അതിനെ വളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന യാഥാര്‍ഥ്യം ജനം തിരിച്ചറിയണം.


അയിത്തം നിലനില്‍ക്കുന്നത് അമ്പലങ്ങളിളല്ല, അധികാര മേഖലകളിലാണ് എന്ന പട്ടിക ജാതി വികസന മന്ത്രി AP അനില്‍ കുമാറിന്‍റെ വാക്കുകള്‍, അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ നിലപാടുകള്‍ കൊണ്ടു തന്നെ പരിഹാസ്യമാക്കി തീര്‍ക്കുന്നു. മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയോട് ഗുജറാത്തിലെ ദ്വാരകയിലെ ക്ഷേത്ര ദര്‍ശന വേളയില്‍ ജാതി തിരക്കിയ സാഹശ്ചര്യമുണ്ടായി. 'മാലിന്യം തെരുവിലല്ല, നമ്മുടെ മനസ്സിലാണ്' എന്ന രാഷ്ട്രപതിയുടെ വാക്കുകള്‍ക്ക് പ്രാധാന്യമേറെ.

അധികാരത്തിന് വേണ്ടി ഏതു വഴിയും സ്വീകരിക്കുകയും, മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും വില നല്‍കാത്തതുമായ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളെ തുടച്ചു നീക്കേണ്ടതിന്‍റെയും, ഇടതുപക്ഷ രാഷ്ട്രീയം നിലനില്‍ക്കെണ്ടതിന്റെയും ആവശ്യകത നാം തിരിച്ചറിയേണ്ടതുണ്ട്.