Showing posts with label tamilnadu. Show all posts
Showing posts with label tamilnadu. Show all posts

Thursday, 10 December 2015

മുല്ലപ്പെരിയാര്‍ പ്രതിസന്ധിയ്ക്ക് കാരണം UDF സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത

 മുല്ലപ്പെരിയാര്‍ ഡാമിലെ സ്പില്‍വെയ് ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുന്പ്തമിഴ് നാട് കേരളത്തെ വിവരം അറിയ്ക്കണം എന്നതാണ് നിയമം. എന്നാല്‍ കേരളത്തെ അറിയിക്കാതെ തമിഴ് നാട് രാത്രി 7 മണിയ്ക്ക് ഷട്ടറുകള്‍ തുറന്നു. അത് ജനങ്ങളുടെ മുറ്റത്തും, മുറിയിലും വെള്ളം കയറുന്ന സ്ഥിതിയില്‍ എത്തിച്ചു. രാത്രിയിലുള്ള ഈ നടപടി തീര്‍ത്തും തെറ്റാണ്.

119 വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഇന്നത്തെ നിലനില്‍പ്പ്‌ യാദൃശ്ചികം മാത്രം. വെള്ളം കൂടുമ്പോള്‍ സൂര്‍ക്കി മിശ്രിതം ഒളിച്ചു പോകുന്നത്അപകട സൂചനയാണെന്ന് ശാസ്ത്രംവിശദീകരിക്കുന്നു. എന്നാല്‍ ഇതെല്ലാം ബോധിപ്പിച്ച് കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത അക്ഷന്തവ്യമായ അപരാധമാണ്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ വെള്ളം ഇടുക്കി ഡാമില്‍ ഒതുങ്ങും എന്ന് കേരള പ്രോസിക്ക്യൂട്ടര്‍ പറഞ്ഞത് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഗൗരവം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരും ഈ പ്രതിസന്ധിയില്‍ കുറ്റകരമായ അനാസ്ഥയാണ് പുലര്‍ത്തുന്നത്. പ്രശ്നം ഉണ്ടായാല്‍ പ്രസ്താവന ഇറക്കുകയും ഒന്ന് രണ്ട് ദല്‍ഹി യാത്ര നടത്തുകയും ചെയ്‌താല്‍ മതി എന്ന് വിചാരിക്കുന്ന മുഖ്യമന്ത്രി തന്നെ ഈ കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം നല്‍കുന്നു. ജനങ്ങളെ മലയാളികള്‍, തമിഴന്മാര്‍ എന്ന് വേര്‍തിരിക്കാന്‍ ഈ സാഹശ്ചര്യം ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തെണ്ടതും അത്യാവശ്യകതയാണ്.

Tuesday, 8 December 2015

അവയവ ദാന രജിസ്ട്രി നല്ല ചുവടു വയ്പ്പ്

 ദേശീയ അവയവ കോശ ദാന സംഘടന (National Organ and Tissue Transplant Organization) സമാന സ്വഭാവമുള്ള മറ്റു സംഘടനകളുമായി ചേര്‍ന്നായിരിക്കും അവയവ ദാനത്തിന്‍റെ നയങ്ങളും മറ്റും രൂപീകരിക്കുക. കേന്ദ്ര ഗവണ്മന്റ് അവയവ ദാനം പാഠ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു എന്നതും സ്വാഗതാര്‍ഹമാണ്.

അവയവ ദാനത്തിലും അതുമായി ബന്ധപ്പെട്ട  ബോധവത്ക്കരണത്തിലും മുന്നില്‍ നില്‍ക്കുന്ന തമിഴ്നാട് നമുക്ക് മാതൃകയാണ്. ഇന്ത്യയില്‍ 10 ലക്ഷത്തില്‍ അധികം ആളുകള്‍ അവയവ തകരാരുകളാല്‍ ബുദ്ധിമുട്ടുന്നു. പക്ഷെ 3500 ഓളം മാത്രമേ അവയവ ശസ്ത്രസ്ക്രിയകള്‍ പ്രതി വര്ഷം നടക്കുന്നുള്ളൂ. അവയവ കൈമാറ്റം സാധ്യമാകാത്തതിനാല്‍ ഓരോ 15 മിനിറ്റിലും ഒരാള്‍ മരിക്കുന്നു. ഓരോ 10 മിനിറ്റിലും ഒരാള്‍ കൂടി അവയവം കാത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ കൂടുന്നു.

അതിനാല്‍ അവയവ ദാനം പ്രോല്‍സാഹിപ്പിക്കെണ്ടതും, അതിനായി ബോധവത്ക്കരണം നടത്തേണ്ടതും, അതിനായി മനസ്സ് കാട്ടേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്.

മുല്ലപ്പെരിയാർ ഭീതിയിൽ കേരളം

മുല്ലപ്പെരിയാര്‍ ഡാമിൽ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ഒന്നരയടി വീതം എട്ട് ഷട്ടറുകള്‍ തുറന്നു.   സെക്കന്‍ഡില്‍ 4700 ഘനയടി ജലമാണ് സ്പിൽവെയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് പോകുന്നത്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ജലനിരപ്പ് 141.9 അടിയായി കുറഞ്ഞു. ഷട്ടറുകള്‍ തുറക്കുന്നതിനെ കുറിച്ച് കേരളത്തിന് യാതൊരു മുന്നറിയിപ്പും തമിഴ്നാട് നല്‍കിയിരുന്നില്ല.  കേരള ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഷട്ടര്‍ തുറക്കുന്ന കാര്യം കേന്ദ്ര ജല കമ്മീഷനെ അറിയിച്ചിരുന്നില്ല.
അതേസമയം, പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സർക്കാരിൻെറ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. സർക്കാറിൻെറ നിസ്സംഗതയിൽ പ്രതിഷേധിച്ച്   വണ്ടിപ്പെരിയാറില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.