Showing posts with label protest. Show all posts
Showing posts with label protest. Show all posts

Tuesday, 8 December 2015

ഇഫി ഗോവ കഴിഞ്ഞു പോയത് എങ്ങനെ?



ഗോവ: ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഇഫി ഗോവ) ഇല്‍ പങ്കെടുക്കാന്‍ 7000 പ്രതിനിധികളാണ് ഉണ്ടായിരുന്നത് എങ്കിലും, 3500 ഓളം പേര്‍ കാര്‍ഡു വാങ്ങാന്‍ പോലും എത്തിയില്ല. 'പൂനെ' എന്ന് അപേക്ഷയില്‍ ഉള്ളവര്‍ക്ക് പ്രതിനിധി ആവാന്‍ അവസരം നല്‍കിയില്ല എന്നത് വിമര്‍ശിക്കപ്പെടുന്നുണ്ട്. താന്‍ പങ്കെടുത്ത ഇഫികളില്‍ ഏറ്റവും മോശമായിരുന്നു ഇപ്പോഴത്തെ 46 -)മത് ഇഫി ഗോവ എന്ന് ഓസ്കാര്‍ ജേതാവ്  റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു. ഗജേന്ദ്ര ചൗഹാന്‍ എന്ന BJP കാരനെ FTII ചെയര്‍മാന്‍ ആക്കിയതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ ഇന്ത്യ മുഴുവന്‍ ഉള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ ഇഫി ബഹിഷ്ക്കരിച്ചിരുന്നു. 2 വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുകയും ചെയ്തു.

കേരളത്തിലെ IFFK ഇല്‍ 14,000 ഇല്‍ ഏറെ പ്രതിനിധികളാണ് എത്തിച്ചേര്‍ന്നത്. ഗോവയിലെ പോലെ കനത്ത പോലീസ് സുരക്ഷയും ഇവിടെ ഇല്ല. ഗോവയിലെ പോലെ നല്ല ടിക്കെട്ടിംഗ് സൗകര്യവും, ഇനോക്സ് ഫെസ്റ്റിവല്‍ കോമ്പ്ലക്സും തിരുവനന്തപുരത്തിന് അവകാശപ്പെടാനില്ല എന്നത് നികത്തേണ്ട കാര്യങ്ങളാണ്.

മുല്ലപ്പെരിയാർ ഭീതിയിൽ കേരളം

മുല്ലപ്പെരിയാര്‍ ഡാമിൽ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ഒന്നരയടി വീതം എട്ട് ഷട്ടറുകള്‍ തുറന്നു.   സെക്കന്‍ഡില്‍ 4700 ഘനയടി ജലമാണ് സ്പിൽവെയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് പോകുന്നത്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ജലനിരപ്പ് 141.9 അടിയായി കുറഞ്ഞു. ഷട്ടറുകള്‍ തുറക്കുന്നതിനെ കുറിച്ച് കേരളത്തിന് യാതൊരു മുന്നറിയിപ്പും തമിഴ്നാട് നല്‍കിയിരുന്നില്ല.  കേരള ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഷട്ടര്‍ തുറക്കുന്ന കാര്യം കേന്ദ്ര ജല കമ്മീഷനെ അറിയിച്ചിരുന്നില്ല.
അതേസമയം, പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സർക്കാരിൻെറ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. സർക്കാറിൻെറ നിസ്സംഗതയിൽ പ്രതിഷേധിച്ച്   വണ്ടിപ്പെരിയാറില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.