Showing posts with label mullaperiyar. Show all posts
Showing posts with label mullaperiyar. Show all posts

Tuesday, 8 December 2015

മുല്ലപ്പെരിയാർ ഭീതിയിൽ കേരളം

മുല്ലപ്പെരിയാര്‍ ഡാമിൽ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ഒന്നരയടി വീതം എട്ട് ഷട്ടറുകള്‍ തുറന്നു.   സെക്കന്‍ഡില്‍ 4700 ഘനയടി ജലമാണ് സ്പിൽവെയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് പോകുന്നത്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ജലനിരപ്പ് 141.9 അടിയായി കുറഞ്ഞു. ഷട്ടറുകള്‍ തുറക്കുന്നതിനെ കുറിച്ച് കേരളത്തിന് യാതൊരു മുന്നറിയിപ്പും തമിഴ്നാട് നല്‍കിയിരുന്നില്ല.  കേരള ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഷട്ടര്‍ തുറക്കുന്ന കാര്യം കേന്ദ്ര ജല കമ്മീഷനെ അറിയിച്ചിരുന്നില്ല.
അതേസമയം, പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സർക്കാരിൻെറ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. സർക്കാറിൻെറ നിസ്സംഗതയിൽ പ്രതിഷേധിച്ച്   വണ്ടിപ്പെരിയാറില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.